Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയിലെ ആശ്വാസം ക്ഷണികം; 49000 കടന്ന് വില തിരിച്ചുകയറി... ഇന്നത്തെ വില അറിയാം

കൊച്ചി: സ്വര്‍ണവില മാസങ്ങള്‍ക്ക് മുമ്പ് വരെ 45000ത്തിന് മുകളിലായിരുന്നു. കഴിഞ്ഞ മാസമാണ് പവന് 46000 കടന്നത്. ഈ മാസമാകട്ടെ 3000 രൂപയിലധികം വര്‍ധിച്ച് 49000ത്തിലെത്തി. ഇത്രയും വേഗത്തില്‍ സ്വര്‍ണവില അര ലക്ഷത്തിലേക്ക് എത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇപ്പോള്‍ എത്തിയ നിരക്കില്‍ തുടരില്ല എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. അതായത്, ഇനിയും സ്വര്‍ണവില ഉയരുമെന്ന് ചുരുക്കം.

49440 രൂപയാണ് ഇന്നുവരെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ മാസം 21നായിരുന്നു ഈ റെക്കോര്‍ഡ് വില. പിന്നീട് കുറഞ്ഞെങ്കിലും വില വീണ്ടും ഉയരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇന്ന് സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവില കൂടാന്‍ കാരണം.

gold-price-march27

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 49080 രൂപയാണ്. ചൊവ്വാഴ്ച 48920 രൂപയായിരുന്നു. 6135ലേക്ക് ഗ്രാം വില എത്തി എന്നതും എടുത്തുപറയേണ്ടതാണ്. ഇന്നലെ ഒരു ഔണ്‍സിന് 2200 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം താഴുകയായിരുന്നു. ഇന്ന് വില ഉയരുന്നത് തന്നെയാണ് ആഗോള വിപണിയിലെ ട്രെന്‍ഡ്. ഇതിന്റെ പ്രതിഫലനം നാളെ കേരള വിപണിയിലുണ്ടായേക്കാം.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വോളര്‍ ഇന്ന് നടത്തുന്ന പ്രസംഗം വിപണിക്ക് വളരെ പ്രധാനമാണ്. പലിശ നിരക്ക് സംബന്ധിച്ചുള്ള സൂചനയുണ്ടോ എന്നാണ് സ്വര്‍ണ വിപണി ഉറ്റുനോക്കുക. പലിശ നിരക്ക് കുറയ്ക്കുന്ന സൂചന തന്നാല്‍ സ്വര്‍ണവില ഇനിയും കയറും. യുഎസ് ഡോളര്‍ സൂചിക ഇന്ന് 104.34 എന്ന നിരക്കിലാണുള്ളത്.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മല്യം 83.32 എന്ന നിരക്കിലെത്തി. രൂപ വരും ദിവസങ്ങളില്‍ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. അതേസമയം, എണ്ണയുടെ വിലയിലും നേരിയ കുറവ് വന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 85.48 ഡോളറിലെത്തി. എണ്ണ വില കുറയുന്നത് വിപണിക്ക് വലിയ ആശ്വാസമാകും. കൂടിയും കുറഞ്ഞുമാണ് എണ്ണ വില കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+