Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില 41000 കടന്നു; റെക്കോര്‍ഡ് കുതിപ്പ്... ചരിത്ര വിലയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി വില ഉയരുന്നു എന്നതാണ് ട്രെന്‍ഡ്. ഇതേനില തുടര്‍ന്നാല്‍ സ്വര്‍ണം 2020ലെ റെക്കോര്‍ഡ് വില വൈകാതെ മറികടക്കുമെന്ന് ഉറപ്പാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍. 2023ല്‍ സ്വര്‍ണം സര്‍വകാല റെക്കോര്‍ഡുകള്‍ മറികടക്കുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചതോടെ പവന് 41000 രൂപ മറികടന്നു.

g

ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. പവന് 160 രൂപ കൂടി. ഇതോടെ ഗ്രാമിന് 5130 രൂപയും പവന് 41040 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു ദിനത്തില്‍ മാത്രമാണ് വില നേരിയ കുറവ് രേഖപ്പെടുത്തിയത്. ജനുവരി രണ്ടിനായിരുന്നു അത്. ബാക്കി എല്ലാ ദിവസങ്ങളിലും വില കൂടുകയാണുണ്ടായത്. ചൊവ്വാഴ്ച 400 രൂപ ഒറ്റയടിക്ക് പവന് വര്‍ധിച്ചു. ഇന്നലെ 120 രൂപ കൂടി. ഇന്ന് 160 രൂപ വര്‍ധിച്ചു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത എന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

ലോകം സാമ്പത്തിക പ്രതിസന്ധിയിലാകുന്ന വേളയിലാണ് സ്വര്‍ണ വിലയില്‍ വലിയ ഉയര്‍ച്ച വരാറുള്ളത്. കൊവിഡ് പ്രതിസന്ധി നിലനിന്ന 2020ല്‍ പവന് 42000 രൂപ ആയിരുന്നു. ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 2020 ആഗസ്റ്റ് രണ്ടാം വാരത്തിലാണ് ഈ വിലയിലെത്തിയത്. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ വരുന്നത്.

സാമ്പത്തിക മാന്ദ്യത്തിന്റെ മുന്നറിയിപ്പ് പല മേഖലയില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നു. ഒട്ടേറെ വന്‍കിട കമ്പനികള്‍ ജീവനക്കാരെ പുറത്താക്കുന്നു. രൂപയുടെ മൂല്യം ഇടിയുന്നു. ഇതെല്ലാം നിക്ഷേപകരെ ആശങ്കയിലാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് ആളുകള്‍ തിരിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+