സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പ്രതീക്ഷ തിരിച്ചുപിടിച്ച് മഞ്ഞലോഹം, ഈ മാസം 1800 കുറഞ്ഞു
ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന ചില മാറ്റങ്ങളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറയുന്നു. ദിവസങ്ങളായി വില കുറഞ്ഞുവരുന്നതാണ് ട്രെന്‍ഡ്. ഇന്നും വില ഇടിഞ്ഞു. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടിയേക്കുമെന്ന വാര്‍ത്തകളും പ്രതീക്ഷ നല്‍കിയിട്ടുണ്ട്.
മാത്രമല്ല, അമേരിക്കന്‍ ഇക്കണോമിക് ഡാറ്റ കരുത്താര്‍ജിക്കുന്ന കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുറഞ്ഞുവരുമെന്ന് വിലരിയിരുത്തുന്നു. പുതിയ വില സംബന്ധിച്ച് അറിയാം...

ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 41080 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപയാണ് ഇടിവ് വന്നത്. ഇതോടെ സ്വര്‍ണവിപണി കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും കുറഞ്ഞാല്‍ മാത്രമേ ആഭരണ വിപണി കൂടുതല്‍ സജീവമാകൂ എന്ന് വ്യാപാരികള്‍ പറയുന്നു.

ഏറ്റവും കുറഞ്ഞവില
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 42200 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം സര്‍വകാല റെക്കോര്‍ഡായ 42880 രൂപ രേഖപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. വില കുറഞ്ഞു വരുന്നതാണ് നിലവിലെ ട്രെന്‍ഡ്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്.

ഡോളര്‍ മൂല്യം കൂടി
ഡോളര്‍ കരുത്താര്‍ജിച്ചതാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഇടിയാനുള്ള കാരണം. ഡോളര്‍ ഇന്‍ഡക്സില്‍ 105 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു മാസത്തിനിടെ ഡോളര്‍ വീണ്ടും തിരിച്ചുവരുന്നതാണ് ട്രെന്‍ഡ്. ഡോളര്‍ മൂല്യം വര്‍ധിച്ചാല്‍ സ്വര്‍ണവില ഇനിയും കുറയും. അമേരിക്കന്‍ വിപണിയും കരുത്താര്‍ജ്ജിക്കുകയാണ്.

പലിശ നിരക്ക് ഉയര്‍ത്തിയേക്കും
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ ഡാറ്റ പ്രകാരം വിപണി കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഇനിയും ഉയര്‍ത്തുമെന്നാണ് വിവരം. ഇതു സംബന്ധിച്ച സൂചനകള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കുകയും ചെയ്തു. ഇതെല്ലാമാണ് ഡോളര്‍ വീണ്ടും മൂല്യം ഉയരാന്‍ ഇടയാക്കിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും.

പവന് ആഭരണം വാങ്ങാന്‍
സ്വര്‍ണവില പവന് 40000ത്തില്‍ താഴെ എത്തിയാല്‍ മാത്രമേ ആഭരണ വിപണി സജീവമാകൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം എടുക്കാനിരിക്കുന്നവര്‍ക്ക് വില കുറയുന്നത് പ്രതീക്ഷയാണ്. ഇപ്പോള്‍ വില 41000ത്തിലാണെങ്കിലും ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ ഇനിയും 3000ത്തോളം രൂപ കൂടി നല്‍കേണ്ടി വരും.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications