കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില പവന് 220 രൂപ!! ആലോചിക്കാന്‍ പോലുമാകില്ല; ഇന്ന് 2 ലിറ്റര്‍ പെട്രോളിന് കൊടുക്കണം...

220 രൂപയില്‍ നിന്ന് 42000ത്തിലേക്കുള്ള സ്വര്‍ണവിലയിലെ മാറ്റം ഏവരെയും ആശ്ചര്യപ്പെടുത്തും

Google Oneindia Malayalam News

കൊച്ചി: മറ്റൊരു വസ്തുവിനുമില്ലാത്ത മൂല്യ വര്‍ധനവാണ് സ്വര്‍ണത്തിന്റെ കഴിഞ്ഞകാലങ്ങളിലുണ്ടായത്. ആളുകള്‍ മോടി കാണിക്കുന്നതിന് ഉപയോഗിക്കുന്നത് സ്വര്‍ണമാണ്. സുരക്ഷിത ആസ്തിയും സ്വര്‍ണമാണ്. ലോക രാജ്യങ്ങള്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ വാങ്ങിക്കൂട്ടുന്നതും സ്വര്‍ണമാണ്. ഇതാണ് സ്വര്‍ണത്തിന് വിലയില്‍ അഭൂതപൂര്‍വമായ വര്‍ധനവിന് കാരണം.

ഒരുകാലത്ത് സ്വര്‍ണത്തിന് വളരെ തുച്ഛമായ വിലയായിരുന്നു. തുച്ഛമായ വില എന്ന് പറഞ്ഞാല്‍ ഇന്ന് കേള്‍ക്കുന്നവര്‍ക്കാണത്. അന്നത്തെ കണക്കില്‍ അത്ര ചെറിയ മൂല്യമല്ല. 50 വര്‍ഷം മുമ്പ് സ്വര്‍ണം ഒരു പവന് 220 രൂപയായിരുന്നു വില. രസകരമായ ചില മാറ്റങ്ങള്‍ ഇങ്ങനെ...

ഗ്രാമിന് വെറും 27.5 രൂപ

ഗ്രാമിന് വെറും 27.5 രൂപ

ഒരു ഗ്രാമിന് 50 വര്‍ഷം മുമ്പ് 27.5 രൂപയായിരുന്നു വില. ഒരു പവന് 220 രൂപയും. എട്ട് ഗ്രാം ചേരുന്നതാണ് ഒരു പവന്‍. 1973ല്‍ 220 രൂപ എന്നത് നിസാര സംഖ്യയല്ല. എന്നാല്‍ ഇന്ന് ഈ വില കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കും. കാരണം ഇന്ന് 220 രൂപ എന്നത് നിസാര സഖ്യയാണ്. ഇന്ന് 220 രൂപയ്ക്ക് രണ്ട് ലിറ്റര്‍ പെട്രോള്‍ കിട്ടും.

ഇന്നത്തെ സ്വര്‍ണവില അറിയാം

ഇന്നത്തെ സ്വര്‍ണവില അറിയാം

50 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വര്‍ണവില കുത്തനെ വര്‍ധിച്ചിരിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 42120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5235 രൂപയും. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 42480 രൂപയായിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. എന്നാല്‍ വെള്ളിയാഴ്ച 42000 രൂപയായി കുറഞ്ഞു. ഇന്ന് വീണ്ടും ഉയര്‍ന്ന് 42120 രൂപയായിരിക്കുന്നു.

മറ്റൊരു ഞെട്ടിക്കുന്ന കണക്ക്

മറ്റൊരു ഞെട്ടിക്കുന്ന കണക്ക്

സ്വര്‍ണത്തിന്റെ വിലക്കയറ്റം അതിവേഗതയിലാണ് സംഭവിച്ചിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 50 വര്‍ഷം മുമ്പ് സ്വര്‍ണക്കട്ടി കിലോഗ്രാമിന് 27850 രൂപയായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം പോലും ഈ വിലയ്ക്ക് കിട്ടില്ല. ഇന്ന് സ്വര്‍ണക്കട്ടി കിലോയ്ക്ക് 59 ലക്ഷം രൂപയാണ്. വിലയിലെ മാറ്റം ഇതില്‍ നിന്ന് വേഗത്തില്‍ മനസിലാക്കാം.

ഏറ്റക്കുറച്ചിലുകളുണ്ടാകും, വില കുറയില്ല

ഏറ്റക്കുറച്ചിലുകളുണ്ടാകും, വില കുറയില്ല

ഈ മാസം ആദ്യത്തില്‍ സ്വര്‍ണം പവന് 40480 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 420120 രൂപയായി. ഏകദേശം രണ്ടായിരം രൂപയോളം വരുന്നു വിലയിലെ മാറ്റം. വരും ദിവസങ്ങളിലും വിലക്കുറവിന് സാധ്യതയില്ലെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും വില ഉയരുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

എന്തുകൊണ്ട് ഈ വില

എന്തുകൊണ്ട് ഈ വില

ഡോളറിന്റെ മൂല്യത്തിലുണ്ടായ ശോഷണമാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. നാല് മാസം മുമ്പ് ഡോളറിന്റെ മൂല്യം 114 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 103 എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഇതോടെ ഡോളറുമായി മല്‍സരിക്കുന്ന മറ്റ് ആറ് കറന്‍സികള്‍ക്ക് മൂല്യം കൂടാന്‍ കാരണമായി. അവയുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചതോടെ അവര്‍ സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടുകയാണ്.

യുദ്ധവും ഭീതിയും സ്വര്‍ണത്തെ ബാധിച്ചു

യുദ്ധവും ഭീതിയും സ്വര്‍ണത്തെ ബാധിച്ചു

ആഗോളതലത്തില്‍ മാന്ദ്യ ഭീതിയുള്ളതാണ് സ്വര്‍ണവില ഉയരാന്‍ മറ്റൊരു കാരണം. ഓഹരി വിപണിയിലെ നിക്ഷേപം ലാഭകരമാകില്ലെന്ന് തോന്നിയ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില കുടാന്‍ മറ്റൊരു കാരണം. യുക്രൈന്‍ യുദ്ധവും ലോക രാജ്യങ്ങളുടെ പോരും സുരക്ഷിതമായ നിക്ഷേപത്തിന് അവസരം ഒരുക്കുന്നില്ല. ഈ ഘട്ടത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുതാണ് സുരക്ഷിതം എന്ന് തോന്നലുണ്ട്.

കേന്ദ്രം ഇടപെടുമോ

കേന്ദ്രം ഇടപെടുമോ

ആഗോള വിപണി നിയന്ത്രിക്കുന്ന അമേരിക്ക, യൂറോപ്പ്, ചൈന എന്നീ ശക്തികല്‍ക്ക് സംഭവിക്കുന്ന തളര്‍ച്ച, ചൈനയിലെ കൊവിഡ് ആശങ്ക എന്നിവയും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇത് സ്വര്‍ണത്തിന് വില കൂടാനുള്ള ഒരു കാരണമാണ്. ഇന്ത്യന്‍ രൂപയ്ക്ക് സംഭവിച്ചിരിക്കുന്ന മൂല്യത്തകര്‍ച്ചയും സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കര്‍ കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്. ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

'കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ജനുവരി 30ന് വമ്പന്‍ പരിപാടി...' വിശദീകരണം ഇങ്ങനെ'കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ജനുവരി 30ന് വമ്പന്‍ പരിപാടി...' വിശദീകരണം ഇങ്ങനെ

English summary
Gold Price today Rise Again in Kerala; This Are Comparing Gold Rate Today And 50 Years Ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X