Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വേണം; വരുംദിവസങ്ങളില്‍ വില കുതിക്കും... ഇന്ന് 2 തവണ കൂടി

സ്വര്‍ണവില നിശ്ചയിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് ഇറക്കുമതി തീരുവ. കേരളത്തില്‍ ഇന്നും വില ഉയരുകയാണ് ചെയ്തത്. സ്വര്‍ണ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം.

കൊച്ചി: സ്വര്‍ണവില കുത്തനെ ഉയരാന്‍ സാധ്യത. ബജറ്റിലെ പുതിയ നിര്‍ദേശം സ്വര്‍ണത്തെ ബാധിച്ചേക്കും. ഇന്ന് വില രണ്ട് തവണയായി 400 രൂപ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 42000 രൂപയ്ക്ക് മുകളില്‍ പവന് കൊടുക്കണം. നികുതിയിലെ വര്‍ധനവ് സ്വര്‍ണത്തിന് വില ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കൂടുകയാണ് ചെയ്തത്.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവശ്യ വസ്തു ഗണത്തില്‍ ഉള്‍പ്പെടാത്തതുകൊണ്ടുതന്നെ ഇക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

സ്വര്‍ണത്തിന് നികുതി കൂടുന്നു

സ്വര്‍ണത്തിന് നികുതി കൂടുന്നു

സ്വര്‍ണത്തിന് ഇറക്കുമതി തീരുവ 12.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ 7.5 ശതമാനമായിരുന്ന തീരുവ പിന്നീട് ഉയര്‍ത്തുകയാണ് ചെയ്തത്. അഞ്ച് ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയത്. ഇതിന് പുറമെ മറ്റു നികുതികള്‍ കൂടി ചേര്‍ക്കുമ്പോള്‍ 18 ശതമാനത്തിന് അടുത്തുവരും. 2023ലെ കേന്ദ്ര ബജറ്റിലും സ്വര്‍ണ നികുതി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്.

ആവശ്യം പരിഗണിക്കപ്പെട്ടില്ല

ആവശ്യം പരിഗണിക്കപ്പെട്ടില്ല

സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്താനാണ് ബജറ്റിലെ നിര്‍ദേശം. ആഭരണങ്ങളുടെ വിലയില്‍ ഇനി വര്‍ധനവ് പ്രകടകമാകും. നികുതി കുറച്ച് ആഭരണ വിപണിയെ കയറ്റുമതിക്ക് പര്യാപ്തമാക്കണം എന്നായിരുന്നു സ്വര്‍ണ വ്യാപാരികളുടെ ആവശ്യങ്ങളിലൊന്ന്. എന്നാല്‍ ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. ഇതോടെ വില ഉയരുമെന്ന് ഉറപ്പായി.

സ്വര്‍ണം ഇന്നത്തെ വില

സ്വര്‍ണം ഇന്നത്തെ വില

ഇന്ന് സ്വര്‍ണത്തിന് വില ഉയരുകയാണ് ചെയ്തിരിക്കുന്നത്. രണ്ടു തവണയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് രാവിലെ വര്‍ധിച്ചത്. ഉച്ചയോടെ വീണ്ടും വര്‍ധിച്ചു. പവന് 200 രൂപയാണ് ഉച്ചയ്ക്ക് വര്‍ധിച്ചത്. ഇതോടെ ഇന്ന് മാത്രം 400 രൂപ കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42400 രൂപയാണ് സംസ്ഥാനത്തെ വില. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

വില കൂടുന്നതാണ് ട്രെന്‍ഡ്

വില കൂടുന്നതാണ് ട്രെന്‍ഡ്

സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത് ഒട്ടേറെ ഘടകങ്ങളാണ്. അതിലൊന്ന് മാത്രമാണ് സര്‍ക്കാര്‍ ചുമത്തുന്ന നികുതി. മിക്ക ഘടകങ്ങളും ആഗോള തലത്തിലാണ്. ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കും. ഡോളറിന് മൂല്യം കുറയുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണത്തിന് വില ഉയരും. ഡോളറുമായി മല്‍സരിക്കുന്ന മറ്റു കറന്‍സികള്‍ക്ക് വാങ്ങല്‍ ശേഷി വര്‍ധിക്കുന്നത് സ്വര്‍ണം കൂടുതലായി വാങ്ങാന്‍ കാരണമാകും.

ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങുന്നു

ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങുന്നു

ആഗോളതലത്തില്‍ സാമ്പത്തിക തകര്‍ച്ച വരുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഈ വേളയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കും. ഇത്തരത്തില്‍ കൂട്ടത്തോടെ സ്വര്‍ണത്തിന് ആവശ്യം വരുമ്പോള്‍ വില ഉയരും. കൂടാതെ മാന്ദ്യ ഭീതിയുള്ളപ്പോള്‍ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വന്‍തോതില്‍ വാങ്ങും. ഇതും സ്വര്‍ണ വില ഉയരാന്‍ കാരണമാണ്.

എത്രയും വേഗം

എത്രയും വേഗം

സ്വര്‍ണത്തിന്റെ നികുതി ഉയര്‍ത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം പ്രകടമാകും. അതുകൊണ്ടുതന്നെ ആഭരണങ്ങള്‍ വങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം വാങ്ങുന്നതാകും നല്ലത്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി കൂടി ഇടാക്കും. പണിക്കൂലി കൂടി ചേര്‍ത്താല്‍ സ്വര്‍ണം പവന് 45000ത്തിന് മുകളില്‍ വേണ്ടി വരും.

വെള്ളി വിലയും കൂടി

വെള്ളി വിലയും കൂടി

ആഭരണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. വിവാഹ ആവശ്യമുള്‍പ്പെടെയുള്ളവര്‍ പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുകയാണ് ചെയ്യുന്നത്. മിക്കവരും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. അതേസമയം, ഗോള്‍ഡ് കോയിന്‍ വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയും ഉയര്‍ന്നു. സാധാരണ വെള്ളി കിലോയ്ക്ക് 75 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയുമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+