കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 280 രൂപ വര്‍ധിച്ചു

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 280 രൂപ വര്‍ധിച്ചു. 39480 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 4935 രൂപ നല്‍കണം. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില ഇടിയുന്നതായിരുന്നു കാഴ്ച. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 1200 രൂപയും ബുധനാഴ്ച 1600 രൂപയും ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച വീണ്ടും വില ഉയരുകയാണ്. വലിയ വിലക്കുറവിന് സമീപ ദിവസങ്ങളില്‍ സാധ്യതയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. നേരിയ ചാഞ്ചാട്ടമുണ്ടായേക്കും.

12

Recommended Video

cmsvideo
Gold Price Falling Down Amid Covid Vaccine Hopes | Oneindia Malayalam

ആഗോള വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതായിരുന്നു കഴിഞ്ഞാഴ്ച കണ്ടത്. ഇതിന്റെ ലാഭമെടുപ്പ് നടന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണവില കഴിഞ്ഞദിവസങ്ങളില്‍ കുറയാന്‍ കാരണമായത്. ഓഹരി വിപിണികള്‍ കൂടുതല്‍ സജീവമായാല്‍ ഒരു പക്ഷേ ഇനിയും സ്വര്‍ണ വില കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. അന്തരാഷ്ട്ര വിപണിയില്‍ ഔണ്‍സ് 1936.61 ഡോളറായിട്ടാണ് വ്യാപാരം നടക്കുന്നത്. സമീപ കാലത്ത് സ്വര്‍ണത്തിന് വില വന്‍തോതിലാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ വേളയില്‍ 26000 രൂപയായിരുന്നു വില. ഒരു വര്‍ഷത്തിനിടെ 14000 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്.

അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...

അണ്ണാഡിഎംകെയെ 'മുക്കി' ബിജെപി; പ്രമുഖര്‍ ചാടുന്നു, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം?അണ്ണാഡിഎംകെയെ 'മുക്കി' ബിജെപി; പ്രമുഖര്‍ ചാടുന്നു, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം?

English summary
Gold price today rise with RS 280 in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X