സ്വർണവില വീണ്ടും താഴേക്ക്! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം....
കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതിരുന്ന സ്വർണവില, ചൊവ്വാഴ്ച ഒറ്റയടിക്ക് വർദ്ധിച്ചിരുന്നു.
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. വ്യാഴാഴ്ച യാതൊരു മാറ്റവുമില്ലാതിരുന്ന സ്വർണവില വെള്ളിയാഴ്ചയാണ് പവന് 160 രൂപ കുറഞ്ഞത്.
22,080 രൂപയാണ് വെള്ളിയാഴ്ച കൊച്ചിയിൽ ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 2760 രൂപയിലാണ് വെള്ളിയാഴ്ചയിലെ വ്യാപാരം പുരോഗമിക്കുന്നത്. 20 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതിരുന്ന സ്വർണവില, ചൊവ്വാഴ്ച ഒറ്റയടിക്ക് വർദ്ധിച്ചിരുന്നു. ചൊവ്വാഴ്ച പവന് 22480 രൂപ വിലയുണ്ടായിരുന്നത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ 22080 രൂപയിലെത്തി. ഗ്രാമിന് 2800 രൂപയായിരുന്നു ചൊവ്വാഴ്ചയിലെ വില.
കഴിഞ്ഞ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഉയർന്ന വിലയുണ്ടായിരുന്ന സ്വർണത്തിന് തിങ്കളാഴ്ചയാണ് അൽപം വില കുറഞ്ഞത്. തൊട്ടടുത്ത ദിവസം വില ഒറ്റയടിക്ക് കൂടിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മാസത്തെ ഏറ്റവും താഴ്നന്ന നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്.












Click it and Unblock the Notifications