കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണവില വീണ്ടും താഴേക്ക്! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം....

കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതിരുന്ന സ്വർണവില, ചൊവ്വാഴ്ച ഒറ്റയടിക്ക് വർദ്ധിച്ചിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. വ്യാഴാഴ്ച യാതൊരു മാറ്റവുമില്ലാതിരുന്ന സ്വർണവില വെള്ളിയാഴ്ചയാണ് പവന് 160 രൂപ കുറഞ്ഞത്.

കുമ്മനം രാജശേഖരൻ ഹാദിയയുടെ വീട്ടിൽ! അശോകനുമായി കൂടിക്കാഴ്ച നടത്തി... പക്ഷേ, ഹാദിയ മാത്രം...കുമ്മനം രാജശേഖരൻ ഹാദിയയുടെ വീട്ടിൽ! അശോകനുമായി കൂടിക്കാഴ്ച നടത്തി... പക്ഷേ, ഹാദിയ മാത്രം...

സിപിഎമ്മിന് മുൻപും ദേവസ്വം മന്ത്രിമാരുണ്ടായിരുന്നു! ഗുരുവായൂരിൽ പോയ കടകംപള്ളിക്ക് കണക്കിന് കിട്ടി...സിപിഎമ്മിന് മുൻപും ദേവസ്വം മന്ത്രിമാരുണ്ടായിരുന്നു! ഗുരുവായൂരിൽ പോയ കടകംപള്ളിക്ക് കണക്കിന് കിട്ടി...

22,080 രൂപയാണ് വെള്ളിയാഴ്ച കൊച്ചിയിൽ ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 2760 രൂപയിലാണ് വെള്ളിയാഴ്ചയിലെ വ്യാപാരം പുരോഗമിക്കുന്നത്. 20 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

gold

കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതിരുന്ന സ്വർണവില, ചൊവ്വാഴ്ച ഒറ്റയടിക്ക് വർദ്ധിച്ചിരുന്നു. ചൊവ്വാഴ്ച പവന് 22480 രൂപ വിലയുണ്ടായിരുന്നത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ 22080 രൂപയിലെത്തി. ഗ്രാമിന് 2800 രൂപയായിരുന്നു ചൊവ്വാഴ്ചയിലെ വില.

ഫേസ്ബുക്കിലെ നിങ്ങളുടെ ഫോട്ടോ ഇവന്റെ കൈയിലുണ്ടായേക്കാം! വീട്ടമ്മമാരും പെൺകുട്ടികളും, പോലീസും ഞെട്ടിഫേസ്ബുക്കിലെ നിങ്ങളുടെ ഫോട്ടോ ഇവന്റെ കൈയിലുണ്ടായേക്കാം! വീട്ടമ്മമാരും പെൺകുട്ടികളും, പോലീസും ഞെട്ടി

കഴിഞ്ഞ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഉയർന്ന വിലയുണ്ടായിരുന്ന സ്വർണത്തിന് തിങ്കളാഴ്ചയാണ് അൽപം വില കുറഞ്ഞത്. തൊട്ടടുത്ത ദിവസം വില ഒറ്റയടിക്ക് കൂടിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മാസത്തെ ഏറ്റവും താഴ്നന്ന നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്.

English summary
gold price today(september 29, friday) decresed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X