സ്വർണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങിക്കോ, ഇല്ലെങ്കില്‍ പണി കിട്ടാം; വില വീണ്ടും മുകളിലേക്ക്
ഡിസംബർ അവസാനത്തോടെ പവന് 40,480 രൂപയായിരുന്നു വില. ആ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയും അതായിരുന്നു.

കുതിച്ചുയർന്ന സ്വർണ വിലയില്‍ നേരിയ ആശ്വാസമായിരുന്നു ഫെബ്രുവരിയുടെ അവസാന ദിനങ്ങളില്‍ ഉണ്ടായിരുന്നത്. റെക്കോർഡ് വർധനവിന് ശേഷം 41,160 രൂപ നിരക്കിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം നടന്നിരുന്നത്. എന്നാല്‍ സ്വർണ വിലയിലെ വർധനവോടെയാണ് മാർച്ച് മാസം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് സംസ്ഥാനത്ത് 5160 രൂപയായി. പവന് 120 രൂപ വർധിച്ച് 41,280 രൂപ നിരക്കിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലേയും സ്വർണത്തിന് നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,145 രൂപയിലും പവന് 41,160 രൂപയിലുമായിരുന്നു വില്‍പ്പന നടന്നത്.

ജനുവരിയില്‍ സ്വർണ വില വന്‍തോതില്‍ വർധിച്ചത്
ജനുവരിയിലായിരുന്നു വില വന്‍തോതില്‍ വർധിച്ചത്. എന്നാല്‍ ഫെബ്രുവരി മാസത്തിൽ പൊതുവെ സ്വർണവില ഇടിയുകയായിരുന്നു. എന്നാല്‍ രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിനൊപ്പം ഇന്നലെ സ്വർണവും മുന്നേറ്റം കുറിച്ചതാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. 2023ലെ ഏറ്റവും കുറഞ്ഞ നിലയിൽ നിന്നും 1831 ഡോളർ വരെ മുന്നേറിയ സ്വർണത്തിന് ബോണ്ട് യീൽഡ് മുന്നേറ്റം ഇന്നും വില വർധനവിന് ഇടയാക്കിയേക്കും.

ഡൽഹിയിൽ 10 ഗ്രാം 22 കാരറ്റിന് 100 രൂപ കൂടി 51,600 രൂപയിലും 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 100 രൂപ കൂടി 56,270 രൂപയിലുമാണ് വില്‍പ്പന നടക്കുന്നത്. ചെന്നൈയിൽ 22 കാരറ്റിന് 10 ഗ്രാമിന് 60 രൂപ വർധിച്ച് 52,070 രൂപയിലും 24 കാരറ്റിന് 60 രൂപ കൂടി 56,800 രൂപയിലുമാണ് വില്‍പ്പന. കൊൽക്കത്തയിൽ 10 ഗ്രാം 22 കാരറ്റിന് 51,450 രൂപയും 24 കാരറ്റിന് 56,120 രൂപയുമാണ് വില. മുംബൈയിൽ 22 കാരറ്റിന് 51,450 രൂപയും 24 കാരറ്റിന് 56,120 രൂപയുമാണ്.

കേരളത്തിലെ സ്വർണ്ണ വില ഫെബ്രുവരിയില്‍
കേരളത്തിലെ സ്വർണ്ണ വില ഫെബ്രുവരിയില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് ഫെബ്രുവരി 27 നായിരുന്നു. അന്നേ ദിവസം ഒരു പവൻ സ്വർണ്ണത്തിന് 41,080 രൂപയും, ഒരു ഗ്രാമിന് 5135 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരിയുടെ തുടക്കത്തില്‍ ഒരു പവൻ സ്വർണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരിയില്‍ വില 42880 ലെത്തി.
മുടികൊഴിച്ചില്‍ നില്‍ക്കും, പനങ്കുല പോലെ വളരും: കണ്‍മുന്നില്‍ തന്നേയുള്ള ഈ നാലേ നാല് സാധനം മതി

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും, ഡോളറിൻെറ വിനിമയ മൂല്യവുമാണ് സ്വർണ വില ഉയർത്തുന്ന പ്രധാന ഘടകങ്ങൾ. ഇടക്ക് വില കുറഞ്ഞെങ്കിലും സ്വർണ്ണ വില വീണ്ടും ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഈ വർഷം അവസാനത്തോടെ പവന് 6000 എന്നതിലേക്ക് എത്തുമെന്നാണ് വിലയിരുത്തലുകള്‍. വിവാഹ സീസണ്‍ വരുന്നതും സ്വർണ വിലയെ ബാധിക്കും.

ഡിസംബർ അവസാനത്തോടെ പവന്
ഡിസംബർ അവസാനത്തോടെ പവന് 40,480 രൂപയായിരുന്നു വില. ആ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയും അതായിരുന്നു. ജനുവരിയില്‍ മാത്രം വന് 1,520 രൂപയാണ് വർധിച്ചത്. ജനുവരി രണ്ടിന് 40360 ലുണ്ടായിരുന്ന വില പടിപടിയായ ഉയർന്ന് 26 ന് 42480 ലേക്ക് എത്തി. ആ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. അതേസമയം കഴിഞ്ഞ ദിവസം വെള്ളിവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം വെള്ളിക്ക് 69 രുപയാണ് വില.












Click it and Unblock the Notifications