സ്വർണ വില ഇനി കുറയുമെന്ന് പ്രതീക്ഷ ഇല്ല; കൂട്ടത്തോടെ വിറ്റഴിക്കുന്നു, വിപണിയിൽ സംഭവിക്കുന്നത്
കഴിഞ്ഞ ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി. 320 രൂപ ഉയർന്ന് 89,400 രൂപയിലാണ് പവന്റെ വ്യാപാരം. Fഇനി സ്വർണ വില കുറയുമോ അതോ കൂടുമോ എന്നതാണ് പ്രധാന ആശങ്ക. എന്തായാലും വിലയിലെ ആ ചാഞ്ചാട്ടം സ്വർണ വ്യാപാരത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധി ജസ്റ്റിൻ പാലത്ര. സീ ന്യൂസ് മലയാളം ചാനലിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് -'ആഗോള സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ സ്വർണ വില കൂടുകയും കുറയുകയും ചെയ്യുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള ഇംപോർട്ട് എക്സ്പോർട്ട് കരാറുകൾ 121 ശതമാനത്തിലേക്കും വളരെ താഴേക്കും ഇപ്പോൾ വന്നിരിക്കുകയാണ്. അതുപോലെതന്നെ ഇന്ത്യയിലെ ഇംപോർട്ട് ഡ്യൂട്ടി 50% വരെ ആക്കിയിരുന്നത് 16 ലേക്കൊക്കെ കുറയ്ക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നു. ഇങ്ങനെയുള്ള ഒരു ശ്രമങ്ങൾ നടക്കുമ്പോൾ സ്വാഭാവികമായും സ്വർണ്ണവില കുറയും, കാരണം ഡോളറിന്റെ ഡെപ്പോസിറ്റ് കൂടുകയും സ്വർണം വിൽക്കുകയും ചെയ്യും, കാരണം വില കുറഞ്ഞു പോകുമല്ലോ എന്ന് വിചാരിച്ച്, അപ്പോൾ സ്വാഭാവികമായും ഡിമാൻഡ് കുറയും, അങ്ങനെ വരുമ്പോൾ സ്വർണ്ണവില കുറയും.

വില പെട്ടെന്ന് കുറഞ്ഞപ്പോൾ കുറച്ച് കഴിഞ്ഞ് വാങ്ങാം എന്ന ചിന്തയിലേക്ക് ആളുകൾ പോകുകയാണ്. അത് സ്വാഭാവികമായും വ്യാപാരത്തെ ബാധിക്കും.വില സ്റ്റഡിയായി പോയാൽ ആളുകൾ വാങ്ങും. എന്നാൽ വില കൂടുകയും കുറയുകയും ചെയ്താൽ ആളുകൾക്ക് ആശങ്കയായിരിക്കും. കുറയുന്ന ടെന്റൻസി ആണ് തുടരുന്നത് എന്നതിനാൽ ഇനിയും കുറയുമോയെന്ന ചിന്തയിലായിരിക്കും ആളുകൾക്ക്.
കല്യാണ ആവശ്യങ്ങൾക്കുള്ള സ്വർണ വാങ്ങലുകളും ബുക്കിങ്ങുകളുമൊക്കെ അതിന്റെ മുറക്ക് നടക്കുന്നുണ്ട്. ഇനിയും സ്വർണ വില കുറയും എന്നുള്ളതിൽ പ്രതീക്ഷയില്ല, കാരണം ആഗോള പ്രതിസന്ധികൾ പൂർണമായും ഒഴിഞ്ഞിട്ടില്ല. യുക്രൈൻ റഷ്യൻ യുദ്ധമൊന്നും അവസാനിച്ചിട്ടില്ല. പിന്നെ ട്രമ്പിന്റെ പോളിസികളിൽ വന്ന മാറ്റങ്ങളാണ് ഇപ്പോൾ സ്വർണ വിലയെ ബാധിച്ചിരിക്കുന്നത്. അത് എത്രകണ്ട് മുന്നോട്ട് അധികം താണുപോകും എന്നുള്ള ഒരു അനുമാനങ്ങൾ ഇല്ല ഇപ്പോൾ. കുറയും കുറച്ചുകൂടെ കുറഞ്ഞാൽ പിന്നെ അത് സ്റ്റെഡിയായി നിൽക്കും എന്നുള്ളതാണ് ഇപ്പോഴത്തെ അനുമാനങ്ങൾ.












Click it and Unblock the Notifications