Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 20000ത്തിലേക്ക് വീഴുമോ?വില മൂക്ക് കുത്തി വീഴുമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്,സംഭവിക്കുക ഇത്

സ്വർണവിലയിൽ അപ്രതീക്ഷിത ഇടിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഈയാഴ്ചയുടെ തുടക്കത്തിൽ‌ പവൻ എക്കാലത്തെയും റെക്കോർഡായ 97,360 രൂപയിലും ഗ്രാം 12,170 രൂപയിലും എത്തിയിരുന്നു. എന്നാൽ ഇന്ന് സ്വർണത്തിന് പവൻ വില 91200 രൂപയിലെത്തി. ഗ്രാനിന് 11400 രൂപയിലേക്കും വില കുറഞ്ഞു. ഇനിയും വില കൂപ്പുകുത്താനുള്ള സാധ്യത ഉണ്ടെന്ന് ആവർത്തിക്കുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്.

'സ്വർണ്ണത്തിൻറെ വില താഴേക്ക് തന്നെ പോകാനാണ് സാധ്യത. കാരണം ഒക്ടോബർ 17ന് 97360 രൂപയിൽ എത്തിയ സ്വർണമാണ് ഇന്നലെ 91720 രൂപയിൽ എത്തിയത്. അതായത് സ്വർണത്തിന്റെ വില 97360 ൽ നിന്ന് 91720 ലേക്ക് കൂപ്പുകുത്തുന്നു, കൂപ്പുകുത്തുന്നു എന്ന് പറഞ്ഞാൽ സ്വർണത്തിൽ നിക്ഷേപിച്ചിരുന്ന ഒരുപാട് പണം സ്വർണത്തിൽ നിന്ന് മാറി എന്നാണ് അതിന്റെ അർത്ഥം. അത് ഇപ്പോൾ ഡോളറിലേക്ക് അല്ല മാറിയിരിക്കുന്നത്, മറിച്ച് അത് മാറിയിരിക്കുന്നത് സ്റ്റോക്ക് മാർക്കറ്റിലേക്കാണ്. അതിന്റെ തെളിവാണ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 130.06 പോയിന്റ് ആണ് വന്നിരിക്കുന്നത്. അതുപോലെ നിഫ്റ്റിയിൽ 22.80 പോയിന്റ് ആണ് വളർച്ച വന്നിരിക്കുന്നത്.

goldratefall2-

അതായത് ഗോൾഡിൽ നിന്ന് പോയത് ഓഹരിവിപണിയിലേക്ക്. ഇനി ഈ നീക്കം തുടരും എന്നതിന്റെ ഒരുപാട് ചലനങ്ങൾ നമുക്കിപ്പോൾ വിപണിയിൽ കാണാം. ഉദാഹരണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ ട്രേഡ് വിഭാഗവും അമേരിക്കയും തമ്മിൽ ഇപ് അമേരിക്കയിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഈ നവംബർ തീരുന്നതിനു മുൻപ് തന്നെ 50 ശതമാനത്തിൽ നിൽക്കുന്ന തീരുവ 15- 16 ശതമാനത്തിലേക്ക് ട്രമ്പ് കുറയ്ക്കും. ഇത് അമേരിക്കയിലേക്കുള്ള കയറ്റുമതി അമേരിക്കയിലേക്കുള്ള കയറ്റുമതി വർദ്ധിക്കും. ഓഗസ്റ്റ് 27 ശേഷം അമേരിക്കയുടെ 50% തീരുവമൂലം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞുപോയിരുന്നു. 31% കുറവ് ആണ് രേഖപ്പെടുത്തിയത്. ആ കുറവ് അതിജീവിക്കാൻ നാം യുകെയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും ഒക്കെ കരാറുകൾ ഉണ്ടാക്കി അവരുടെയൊക്കെ വിപണി തുറന്നു കിട്ടിയ എങ്കിൽ പോലും നെറ്റ് ലോസ് ആയിരുന്നു. സാധാരണ ഉണ്ടായിരുന്ന അത്രയും വളർച്ച എക്സ്പോർട്ടിൽ ഉണ്ടായില്ല. അങ്ങനെ നഷ്ടബോധത്തോടെ ഇരിക്കുമ്പോഴാണ് ട്രമ്പും നമ്മുടെ ട്രേഡ് വിങ്ങും തമ്മിൽ സംസാരിക്കുന്നത്.

റഷ്യ ഒറ്റക്കാണ് ഇപ്പോൾ, മറ്റു രാജ്യങ്ങൾ ഒക്കെയായിട്ട് അമേരിക്ക ചങ്ങാത്തത്തിലേക്ക് പോവുകയാണ്. അതുകൊണ്ട് നമുക്ക് പ്രതീക്ഷിക്കാം അമേരിക്കൻ ഡോളറും ശക്തി പ്രാപിക്കും ,ഓഹരി വിപണിയും ശക്തി പ്രാപിക്കും, സ്വർണത്തിന്റെ ശക്തി കുറയും, അങ്ങനെ സ്വർണം താഴേക്ക് കുറച്ചുകൂടി താഴേക്ക് സാധാരണക്കാർക്ക് വാങ്ങത്തക്ക രീതിയിലേക്ക് വില എത്താം,അതായത് ഒരു എഴുപതിനായിഅയ എന്ന നിലയിലേക്കൊക്കെ സ്വർണത്തിന്റെ വില താണ് വരും എന്ന് നമുക്ക് പ്രത്യാശിക്കാം.

പണ്ടത്തെ വിലയിൽ 20നായിരത്തിലേക്കോമിനായിരത്തിലേക്കോ ഒന്നും എത്തില്ല ഇനി സ്വർണത്തിന്റെ വില. അതിനായിരത്തിന് താഴേക്ക് സ്വർണത്തിന്റെ വില ഇനി പോകാൻ സാധ്യതയില്ല. ആഗോള പശ്ചാത്തലത്തിൽ ഒരുപക്ഷെ അൻപതിനായിരത്തിലേക്കൊക്കെ വില എത്തിയേക്കാം', മേരി ജോർജ് പറഞ്ഞു.

അതായത് വില കുറഞ്ഞാൽ ഇപ്പോൾ സ്വർണം വലിയ തോതിൽ വാങ്ങിവെച്ചവരെ സംബന്ധിച്ച് വലിയ നഷ്ടം നേരിടേണ്ടി വരും. അപ്പോൾ പവൻ വില ഉയർന്ന് നിൽക്കുമ്പോൾ തന്നെ സ്വർണം വിറ്റാൽ വലിയ ലാഭം നേടാനും. അതേസമയം സ്വർണ വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് ആഗോള വിദഗ്ധർ സൂചിപ്പിക്കുന്നത്. ജെപി മോർഗൻ ഉൾപ്പെടെയുള്ള ബാങ്കുകൾ സ്വർണ വില 8000 ഡോളർ വരെ ഔൺസിന് കുതിക്കുമെന്നാണ് പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+