സ്വർണം വേണ്ടവർ ഇപ്പോൾ വാങ്ങിച്ചോളൂ, മാർച്ച് കഴിഞ്ഞാൽ വില പിടിച്ചാൽ കിട്ടില്ല, വിപണിയിലെ ട്രെൻഡ് ഇങ്ങനെ
സ്വർണവില ഇപ്പോൾ കുറയുന്ന ട്രെൻഡ് ഏതാനും ദിവസങ്ങളായി കാണുന്നുണ്ട്. വില 1 ലക്ഷത്തിന് താഴേക്ക് പോകുമോ എന്നുളള പ്രതീക്ഷയിലാണ് പലരും. അതിന് വിപരീതമായി സ്വർണവില പവന് 2 ലക്ഷത്തിലേക്ക് എത്തുമോ എന്നുളള ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ സ്വർണവില 1 ലക്ഷത്തിന് താഴേക്ക് പോകില്ലെന്ന് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് സീ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ഇപ്പോൾ എന്തുകൊണ്ടാണ് സ്വർണം വാങ്ങാൻ പറ്റിയ സമയമെന്നും അരുൺ മാർക്കോസ് വിശദീകരിക്കുന്നു.
'' സ്വര്‍ണവില കൂടുന്ന ട്രെന്‍ഡ് തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇടയ്ക്ക് ഉണ്ടാകുന്ന ചില പ്രതിഭാസങ്ങള്‍ കാരണം നേരിയ കുറവ് ഉണ്ടാകുന്നുണ്ടെങ്കിലും അത് തിരിച്ച് അതേ പോലെ തന്നെ കയറാനുളള സാധ്യതകളാണ് കൂടുതലും ഉളളത്. സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുകൂലമായ സമയമാണ് ഇത്. പക്ഷേ ഇനിയങ്ങോട്ട് വില വീണ്ടും ഉയരങ്ങളിലേക്ക് എത്തും എന്നുളള കാര്യത്തില്‍ സംശയം വേണ്ട.

വലിയൊരു മാറ്റം എന്തെങ്കിലും സംഭവിച്ചാലേ ഇനി സ്വര്‍ണവില വന്‍ താഴ്ചയിലേക്ക് പോവുകയുളളൂ. ഇപ്പോള്‍ 1.15ന് മുകളിലേക്ക് സ്വര്‍ണവില മാത്രമായി എത്തിയിരിക്കുകയാണ്. എങ്ങനെ വന്നാലും, എത്ര കുറവ് രേഖപ്പെടുത്തിയാലും ഒരു ലക്ഷത്തിന് താഴേക്ക് പോകുന്ന ഒരു ട്രെന്‍ഡ് ഉണ്ടാകാനുളള സാധ്യത കാണുന്നില്ല.
സ്വര്‍ണം വാങ്ങാനായി ആഗ്രഹിക്കുന്ന ആളുകള്‍ ഇപ്പോള്‍ ലഭിക്കുന്ന വിലക്കുറവിന്റെ ആനുകൂല്യങ്ങള്‍ മുതലാക്കി വാങ്ങുക എന്നതാണ് ഉചിതമായ തീരുമാനം. സ്വര്‍ണം വില്‍ക്കാനുളളവരുടെ കാര്യത്തില്‍, അത്യാവശ്യമുളള ആളുകള്‍ മാത്രം വില്‍ക്കുക. അല്ലാത്തവര്‍ കാത്തിരിക്കുക.
സ്വര്‍ണ വില കുറഞ്ഞെങ്കിലും ആളുകള്‍ ഇപ്പോഴും കണ്‍ഫ്യൂസ്ഡ് ആണ്. വില ഇനിയും കുറയുമോ എന്ന തരത്തിലൊക്കെ ആളുകള്‍ ചിന്തിക്കുന്നത് കൊണ്ട് വലിയ ഒഴുക്കൊന്നും ജ്വല്ലറികളിലേക്ക് ഇല്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് പല ജ്വല്ലറികളിലും പകുതിയില്‍ താഴെ ബിസിനസ്സ് മാത്രമാണ് നടക്കുന്നത്. പല ജ്വല്ലറികളും ശൂന്യമായിട്ടാണ് കാണപ്പെടുന്നത്.
സ്വര്‍ണവില ഈ വര്‍ഷം അവസാനം ആകുമ്പോഴേക്ക് ഒന്നരയ്ക്ക് മുകളിലേക്ക് എത്തി അത് 2 ലക്ഷത്തിലേക്ക് കുതിക്കും എന്നാണ് മനസ്സിലാക്കുന്നത്. അടുത്ത മാസം വരെ വില ഏറിയും കുറഞ്ഞും ഇരിക്കും. അത് കഴിഞ്ഞാല്‍ വലിയൊരു കുതിപ്പുണ്ടാകും എന്ന് തന്നെയാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് സ്വര്‍ണവില ഒന്നര ലക്ഷം കടന്ന് മുകളിലേക്ക് കുതിക്കും എന്ന് തന്നെയാണ്.
18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാനാണ് ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ വരുന്നതും അന്വേഷണം നടത്തുന്നത്. 9.16 ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ആളുകള്‍ അന്വേഷിക്കുന്നത്, അരുൺ മാര്‍ക്കോസ് പറയുന്നു.












Click it and Unblock the Notifications