'വിവാഹം 5-6 മാസത്തേക്ക് മാറ്റി വെക്കാം, സ്വർണവില ഉറപ്പായും കുറയും, ഇത് സംഭവിക്കണം, അത് വരെ ലക്ഷത്തിൽ തന്നെ'
സ്വർണവില കുറയുമെന്ന പ്രതീക്ഷകളൊക്കെ ആളുകൾക്ക് ഏറെക്കുറെ നഷ്ടപ്പെട്ട ലക്ഷണമാണ്. കാരണം ഓരോ ദിവസും വില മുകളിലേക്ക് പോകുന്നതല്ലാതെ താഴേക്ക് ഇറങ്ങുന്ന സൂചനയൊന്നും കാണുന്നില്ല. ഈ സമയത്ത് വിവാഹങ്ങളൊക്കെ അൽപം നീട്ടി വെയ്ക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ് പറയുന്നു.
കാരണം കുറച്ചൊന്ന് കാത്തിരുന്നാൽ സ്വർണവില കുറയുക തന്നെ ചെയ്യണം. അതിന് ചിലത് സംഭവിക്കേണ്ടതുണ്ടെന്നും സീ മലയാളത്തിന് നൽകിയ പ്രതികരണത്തിൽ മേരി ജോർജ് വ്യക്തമാക്കുന്നു. മേരി ജോർജ് പറയുന്നത് ഇങ്ങനെ: '' ബജറ്റില്‍ സ്വര്‍ണത്തിന്റെ ജിഎസ്ടിയില്‍ മാറ്റം വന്നാല്‍ വില കുറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ ജിഡിപിയില്‍ നാലാമതാണ് എന്ന് പറയുമ്പോഴും ഒന്നാമത് നില്‍ക്കുന്ന 33 ട്രില്യണ്‍ ഡോളറുളള അമേരിക്കയും 4 ട്രില്യണ്‍ ഡോളറില്‍ താഴെയുളള ഇന്ത്യയും തമ്മിലുളള താരതമ്യം വളരെ ശുഷ്‌കമാണ്. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറച്ചിരുന്നു. ഈ പ്രാവശ്യം അങ്ങനെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് ബജറ്റിന് സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കാനാകുമെന്ന് കരുതുന്നില്ല.
സ്വര്‍ണാഭരണങ്ങള്‍ക്ക് വെറും 3 ശതമാനമാണ് ജിഎസ്ടി ഉളളത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും 5 ശതമാനം ജിഎസ്ടി ഉണ്ട്. അതുകൊണ്ട് ജിഎസ്ടി ഇളവ് പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ ആഗോളതലത്തിലെ സാധ്യതകളുണ്ട്. ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം ഒതുങ്ങിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്ക പിടിമുറുക്കുമെന്നാണ് പറയുന്നത്. എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ചുങ്കം ചുമത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഇത്തരം സാഹചര്യങ്ങളുളളപ്പോള്‍ സ്വര്‍ണത്തിന്റെ വില ഉയരുന്നത് പ്രതീക്ഷിക്കാവുന്നതാണ്.

ട്രംപ് എടുത്തിരിക്കുന്ന തീരുമാനങ്ങളൊക്കെ മാറി, ട്രംപ് അധികാരത്തില്‍ വരുന്നതിന് മുന്‍പുളള ആഗോള വ്യവസ്ഥിതിയിലേക്ക് എത്തണം. എങ്കിലേ സ്വര്‍ണവില താഴേക്ക് വരൂ. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ വില എഴുപതിനായിരത്തിന് താഴേക്ക് എത്തണമെങ്കില്‍ ട്രംപ് കൊണ്ടുവന്ന വ്യാപാര യുദ്ധം, ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കുക പോലുളള പരിപാടികളൊക്കെ മാറണം.
ഇന്ത്യയുമായി വ്യാപരക്കരാര്‍ ഉണ്ടാക്കുക, ചൈനയ്ക്ക് മേലുളള 500 ശതമാനം നികുതി വെട്ടിക്കുറയ്ക്കുക അങ്ങനെയുളള തീരുമാനങ്ങളിലേക്ക് ട്രംപ് എത്തണം. എങ്കില്‍ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ശക്തമാകും. ഓഹരികളില്‍ നിക്ഷേപം സാധ്യമാകും. ഡോളറിലെ നിക്ഷേപവും സാധ്യമാകും. അപ്പോള്‍ സ്വര്‍ണവില താഴേക്ക് വരും. കാരണം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് അപ്പോള്‍ കുറയും, വില താഴും. അത് വരെ കാത്തിരിക്കുകയേ നിവൃത്തിയുളളൂ.
ഇന്ത്യയെ സംബന്ധിച്ച് ബജറ്റ് വരാന്‍ നോക്കി ഇരിക്കുന്നതിനേക്കാളും, രൂപയുടെ മൂല്യം വര്‍ധിക്കുകയാണ് വേണ്ടത്. ഡോളര്‍-രൂപ വിനിമയ നിരക്ക് വര്‍ധിക്കണം. ഈ വര്‍ഷമുണ്ടായ അസാധാരണമായ വ്യാപാരക്കമ്മി മൂലമാണ് രൂപയുടെ മൂല്യം താഴേക്ക് പോയത്. അത് പിടിച്ച് നിര്‍ത്തണമെങ്കില്‍ റിസര്‍വ് ബാങ്ക് ശേഖരത്തിലെ സ്വര്‍ണം ഇറക്കണം, അല്ലെങ്കില്‍ ഡോളര്‍ പുറത്തേക്ക് ഇറക്കണം. അങ്ങനെയെങ്കില്‍ രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ കഴിയും. അപ്പോള്‍ സ്വര്‍ണത്തിന്റെ വില ഇന്ത്യയില്‍ അല്‍പം കുറയും.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടനെ യാഥാർത്ഥ്യമാകുന്ന സാഹചര്യമാണെങ്കിൽ റിസർവ് ബാങ്ക് കമ്മട്ടത്തിൽ നിന്ന് ഡോളർ ഇറക്കാനിടയില്ല. ഉപഭോക്താക്കൾക്ക് അൽപം കാത്തിരിക്കാം. വിവാഹം ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ 5-6 മാസത്തേക്ക് മാറ്റി വെക്കാം. അതിൽ ഒരു അപകടവും ഇല്ല. അല്ലെങ്കിൽ അത്യാവശ്യ സ്വർണം മാത്രം ഇപ്പോൾ കൊടുക്കുക. സ്വർണവില ഉറപ്പായും താഴും. വ്യാപാരക്കരാർ യാഥാർത്ഥ്യമാകുന്നത് വരെ വില ഒരു ലക്ഷത്തിൽ കിടന്ന് കളിക്കും'' .
-
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ












Click it and Unblock the Notifications