Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇനി കൂടുമോ കുറയുമോ: സ്വാധീനിക്കുന്ന ഘടകം എന്ത്, എങ്ങനെ വാങ്ങിക്കണം

നൂറ്റാണ്ടുകളായി, അതായത് ഇന്ന് നിലവിലുള്ള ഏതൊരു പണസബ്രദായവും വരുന്നതിനും കാലങ്ങള്‍ മുമ്പ് തന്നെ സ്വർണത്തിന്റെ മൂല്യം തിരിച്ചറിയുകയും അതൊരു നിക്ഷേപ വസ്തുവായി മാറ്റുകയും ചെയ്തവരാണ് മനുഷ്യർ. കാലം മുന്നോട്ട് പോയപ്പോള്‍ നാണയങ്ങള്‍ മുതല്‍ ക്രിപ്റ്റോ പോലുള്ള ഡിജിറ്റല്‍ കറന്‍സികളുള്‍പ്പടെ വിപണിയില്‍ സജീവമായെങ്കിലും സ്വർണം അന്നും ഇന്നും ഒരുപോലെ പ്രധാന്യത്തോടെ നിലകൊള്ളുന്നു. അല്ലെങ്കില്‍ ഒരോ ദിവസവും പ്രധാന്യം വർധിച്ചുകൊണ്ടിരിക്കുന്നു.

ലോകം സാമ്പത്തിക പ്രതിസന്ധിയുടെ ഏതൊരു സൂചന നല്‍കുമ്പോഴും സ്വർണ വില മുന്നോട്ട് കുതിക്കുന്നു. മറ്റ് ഏതൊരു മാർഗ്ഗത്തേക്കാളും സുരക്ഷിത നിക്ഷേപം സ്വർണമാണ് എന്നതാണ് ഈ പ്രവണതയുടെ കാരണം. അടുത്തിടെ സ്വർണത്തിനുണ്ടായ വലിയ വിലക്കയറ്റം തന്നെയാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. സാമ്പത്തിക പ്രതിസന്ധി അല്‍പ്പം മെച്ചപ്പെട്ടു വരുമ്പോള്‍ വിലയില്‍ ഇടിവ് സംഭവിക്കുമെങ്കിലും ഒരിക്കലും ഒരു പരിധിക്ക് അപ്പുറം സ്വർണ വില ഇതുവരെ കുറഞ്ഞിട്ടില്ലെന്നതിലാണ് നിക്ഷേപകരുടെ വിശ്വാസം.

 gold price

പരമ്പരാഗതമായ രീതി മുതല്‍ ഡിജിറ്റല്‍, ഇടിഫ്, ബോണ്ടുകള്‍ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ ഇന്ന് സ്വർണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് ഒരു പവന്‍ സ്വർണത്തിന് 44360 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഇത്. അതേസമയം മെയ് അഞ്ചിനായിരുന്നു സ്വർണം എക്കാലത്തേയും ഉയർന്ന നിരക്കായ പവന് 45760 എന്ന നിലയിലേക്ക് എത്തിയത്.

നിലവില്‍ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും വരും ദിവസങ്ങളില്‍ സ്വർണം തിരിച്ച് കയറുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണ്ടുന്നത്. അതിനുള്ള ഏതാനും കാരണങ്ങളാണ് ഇനി പരിശോധിക്കുന്നത്.

ഡിമാൻഡ്, സപ്ലൈ

ഏതൊരു സാധാരണ ചരക്കിനേയും പോലെ സ്വർണത്തിന്റെയും വില നിർണ്ണയക്കുന്നിലെ പ്രധാന ഘടകമാണ് ഡിമാൻഡും സപ്ലൈയും.
നിലവിൽ, നിക്ഷേപകർ തങ്ങളുടെ പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കാനും നല്ല വരുമാനം നൽകാൻ സാധ്യതയുള്ള ഒരു ആസ്തിയിൽ നിക്ഷേപിക്കാനും ശ്രമിക്കുന്നതിനാൽ സ്വർണത്തിന്റെ ഡിമാന്‍ഡ് വീണ്ടും ഉയരും. താല്‍ക്കാലിക വിലയിടിവും നിക്ഷേപ പ്രവണതയ്ക്ക് ആക്കം കൂട്ടും. വർധിച്ച് വരുന്ന ആവശ്യകത നിറവേറ്റാനുള്ള സപ്ലൈ ഇല്ലാത്തതും ഡിമാന്‍ഡ് വർധിപ്പിക്കുന്നു.

ആശങ്കകള്‍

ഉയർന്ന പലിശനിരക്കും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും കാരണം വൻകിട ബാങ്കുകൾ തകരുന്ന ഒരു നെഗറ്റീവ് വീക്ഷണത്തിനാണ് ആഗോള മൂലധന വിപണി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ, നിക്ഷേപകർ സ്വർണ്ണത്തിലേക്ക് കൂടുതലായി ശ്രദ്ധിക്കുന്നു. ഇതിന് ഓഹരി വിപണിയുമായി വിപരീത വില ബന്ധമാണുള്ളത്. അതായത് സെൻസെക്സും നിഫ്റ്റിയും വീഴ്ചയിലൂടെ കടന്നുപോകുമ്പോൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ലാഭം നേടുന്നതിനും നഷ്ടം ലഘൂകരിക്കുന്നതിനുമുള്ള ഒരു മികച്ച അവസരം നൽകും.

ഉയർന്ന പണലഭ്യത

നിങ്ങൾക്ക് എളുപ്പത്തിൽ ആഗോളതലത്തിൽ സ്വർണം വാങ്ങാനും വിൽക്കാനും കഴിയും. ആവശ്യമെങ്കിൽ എളുപ്പത്തിൽ പണമാക്കി മാറ്റാൻ കഴിയുന്ന ഒരു ആസ്തിക്കായി തിരയുന്ന നിക്ഷേപകർക്ക് ഇത് ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി മാറുന്നു. മറ്റ് ഏതൊരു ആസ്തിയേക്കാളും സ്വർണം പണമായി മാറ്റിയെടുക്കാന്‍ സാധിക്കും.

gold price

സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം

നിക്ഷേപകർക്ക് സ്വർണ്ണ ഇടിഎഫുകൾ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) അല്ലെങ്കിൽ സ്വർണ്ണ ബോണ്ടുകൾ വാങ്ങാം. ഭൗതിക സ്വർണത്തില്‍ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ. മറ്റേതൊരു സ്റ്റോക്കും പോലെ നിങ്ങൾക്ക് അവരുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. മറുവശത്ത്, സർക്കാർ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിക്കുകയും നിക്ഷേപകർക്ക് കടലാസ് രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.

ഒരു ഡീമാറ്റ് അക്കൗണ്ട് വഴി നിങ്ങൾക്ക് ഈ ആസ്തികള്‍ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. നിങ്ങൾ നിക്ഷേപ രംഗത്ത് പുതിയ ആളാണെങ്കിൽ "എന്താണ് ഡീമാറ്റ് അക്കൗണ്ട്" എന്നത് അറിഞ്ഞിരിക്കണം. പ്രധാനമായും ഒരു ഇലക്ട്രോണിക് ഫോർമാറ്റിൽ സെക്യൂരിറ്റികൾ കൈവശം വയ്ക്കാനും വ്യാപാരം നടത്താനുമുള്ള ഒരു മാർഗമാണ്. ഇതിലൂടെ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് എളുപ്പവും സൗകര്യപ്രദവുമാക്കുന്നു.

സ്വർണത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാണ്. ഒരു സൗജന്യ ഡീമാറ്റ് അക്കൗണ്ട് ഓപ്പണിംഗ് സൗകര്യം ഉപയോഗിച്ച്, നിങ്ങള്‍ക്ക് വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ സ്വർണ്ണ വ്യാപാരം ആരംഭിക്കാന്‍ സാധിക്കും. കൂടാതെ, ഒരു ഡീമാറ്റ് അക്കൗണ്ട് വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് സ്വർണ്ണം ഭൗതികമായി സംഭരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+