Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം; 2023ല്‍ വില പിടിവിട്ട് ഉയരും... 60000ത്തിലെത്തുമെന്ന് പ്രവചനം

സ്വര്‍ണ വില പവന് 40000 രൂപ കടക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ. ഘട്ടങ്ങളായി ഉയര്‍ന്ന് ഇപ്പോള്‍ പവന് 40000 രൂപ കടന്നിരിക്കുന്നു. ഇവിടെയും വില നില്‍ക്കില്ല എന്നാണ് പുതിയ വിവരം. സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം മാറാന്‍ പോകുന്നുവെന്ന് മിക്ക നിരീക്ഷകരും പറയുന്നു. അങ്ങനെയാകുമ്പോള്‍ സ്വര്‍ണത്തിലേക്കാകും നിക്ഷേപകരുടെ ശ്രദ്ധ. ഇതാകട്ടെ വില കുത്തനെ കുതിക്കാന്‍ വഴിയൊരുക്കും.

ഒട്ടേറെ ഘടകങ്ങള്‍ സ്വര്‍ണവില കുത്തനെ കുതിക്കാന്‍ ഇടയാക്കുന്നതാണ്. സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പ്രയാസവും വില്‍ക്കുന്നവര്‍ക്ക് സന്തോഷവും പകരുന്ന വിവരങ്ങളാണ് വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പേടിയിലാണ് മിക്ക രാജ്യങ്ങളും. ഈ സാഹചര്യത്തില്‍ വലിയ നഷ്ടം വരാത്ത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിയാനാണ് സാധ്യത. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വാഭാവികമായും വില ഉയരും. ഇതാണ് 2023ല്‍ സ്വര്‍ണവില 60000ത്തിലെത്തുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനം.

2

ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് ആഗോള സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി കണ്ടാണ്. പല കമ്പനികളും പ്രതിസന്ധി അനുഭവിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ വരും വര്‍ഷം കാര്യങ്ങള്‍ അത്ര സുഗമമാകില്ല. രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത.

3

രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 83ലെത്തിയിരിക്കുന്നു. വരും വര്‍ഷം രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവ് വന്നേക്കാം. ഇത് രാജ്യത്തെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും. സ്വാഭാവികമായും സ്വര്‍ണത്തിന് കൂടുതല്‍ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയും വരും. 10 ഗ്രാം സ്വര്‍ണത്തിന് 60000 രൂപ നല്‍കേണ്ടി വരുന്ന സാഹചര്യമാണ് വരുന്നതെന്നും കൊഡാക് സെക്യുരിറ്റീസ് വൈസ് പ്രസിഡന്റ് രവീന്ദ്ര റാവു പറയുന്നു.

4

2022 മാര്‍ച്ചിലാണ് സ്വര്‍ണവല ഏറ്റവും ഉയര്‍ന്ന തോത് രേഖപ്പെടുത്തിയത്. ഒരു ഔണ്‍സിന് 2070 ഡോളര്‍ ആയിരുന്നു അന്നത്തെ വില. ഒരു പവന് 42000 രൂപ വരെ എത്തി. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു. നവംബറില്‍ 1616 ഡോളര്‍ രേഖപ്പെടുത്തിയത് 2022ലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ശേഷം ക്രമേണ ഉയരുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഔണ്‍സിന് 1803 ഡോളറിലെത്തിയിരിക്കുന്നു.

5

കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് നിലവില്‍ 54790 രൂപയാണ് വില. ആഗോള സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പ നിരക്ക്, ക്രിപ്‌റ്റോ ആസ്തികളുടെ മൂല്യ ശോഷണം എന്നിവയെല്ലാം ഇനിയും സ്വര്‍ണ വില ഉയരുമെന്ന സൂചന നല്‍കുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണം വാങ്ങാനാണ് സാധ്യത. ഇതാണ് 2023ല്‍ വില പത്ത് ഗ്രാമിന് 60000 എത്തുമെന്ന് പ്രവചിക്കാന്‍ കാരണം.

6

ഗോള്‍ഡ് കോയിന് ആവശ്യക്കാര്‍ ഏറിവരുന്നു എന്നതാണ് വിപണിയിലെ ട്രെന്‍ഡ്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താനുള്ള സാധ്യതയും നിക്ഷേപകര്‍ മുന്‍കൂട്ടി കാണുന്നു. ഈ സാഹചര്യത്തില്‍ ക്രമേണയുള്ള വിലവര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്. യുദ്ധഭീതിയും വിപണിക്ക് തിരിച്ചടി നല്‍കുന്ന ഒന്നാണ്.

7

അടുത്ത വര്‍ഷം സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്ന സാഹചര്യത്തില്‍ സ്വര്‍ണം വങ്ങുന്നവര്‍ക്ക് ഇപ്പോഴാണ് നല്ല സമയം. എന്നാല്‍, വില്‍ക്കുന്നവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. ഉയര്‍ന്ന വില വരുമ്പോള്‍ വില്‍ക്കുന്നതാണ് നല്ലത്. എന്നാല്‍ വിവാഹം, മറ്റു ആഘോഷങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അടുത്ത വര്‍ഷം അല്‍പ്പം കയ്‌പേറിയതാകുമെന്നും വിലയിരുത്തപ്പെടുന്നു.

8

ഇന്ന് സ്വര്‍ണവില കേരളത്തില്‍ ഉയരുകയാണ് ചെയ്തത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5060 ആണ്. പവന് 40480 രൂപയും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 40280 രൂപയായിരുന്നു. ക്രമേണ വില ഉയരുന്നു എന്നാണ് ഓരോ ദിവസത്തെയും വാര്‍ത്തകള്‍. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+