സ്വർണ വില 50000ത്തിൽ താഴേക്കും വരില്ല, 1.50 ലക്ഷം ആകുകയും ഇല്ല;മറ്റെന്ത്? സാമ്പത്തിക വിദഗ്ധ പറയുന്നു
കേരളത്തിൽ സ്വർണ വില ഇനിയും കുതിക്കാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. എന്നാൽ സ്വർണം പിടവിട്ട് കുതിക്കാനുള്ള സാഹചര്യം ഇല്ലെന്നും അവർ വ്യക്തമാക്കി. സ്വർണ വിലയിൽ ഇനിയെന്ത് എന്ന ചോദ്യത്തിനും മേരി ജോർജ് മറുപടി നൽകി. അവരുടെ വാക്കുകളിങ്ങനെ
'സ്വർണവില ഉയരാനുള്ള സാധ്യത തന്നെയാണ് കാണുന്നത്, കാരണം വെനസ്വേല കഴിഞ്ഞിട്ടും ട്രംപ് മെക്സിക്കോ ,ഡെൻമാർക്ക് അങ്ങനെ പല രാജ്യങ്ങൾക്കും മുന്നറിയിപ്പ് കൊടുത്തിട്ട് നോക്കിയിരിക്കുകയാണ്. അത് മാത്രവുമല്ല ഇറാനുമായിട്ടും ഒരു സംഘർഷഭരിതമായ അവസ്ഥയാണ് മുന്നോട്ടു പോകുന്നത്. തന്നെ ലോകത്തിലെ പരമാധ്യക്ഷ നേതാവാക്കി മാറ്റണമെന്ന മോഹത്തോടുകൂടിയാണ് ട്രംപ് മുന്നോട്ടു പോകുന്നത്. ആ സാഹചര്യത്തിൽ ഓഹരിവിപണിയിൽ എവിടെയാണെങ്കിലും അനിശ്ചിതത്വം കാണും. അതുപോലെതന്നെ ഡോളറിന്റെ മൂല്യത്തിലും അനിശ്ചിതത്വം കാണും. ട്രംപ് ഒരു സ്ഥിര സ്വഭാവത്തിലേക്ക് മടങ്ങി വരേണ്ടതുണ്ട്. യുഎൻ ഇടപെട്ടിട്ട് പോലും ട്രംപ് ഭീഷണി തുടരുന്നുവെന്നതൊക്കെ ഗൌരവമുള്ള കാര്യമാണ്. ഇങ്ങനെ പോയാൽ ലോകം എങ്ങോട്ടാണ് പോവുക.

അതുകൊണ്ട് തന്നെ സ്വർണ വില ഇനി താഴേക്കെന്ന് പ്രതീക്ഷിക്കേണ്ട, ഇത്തിരി കയറ്റിറക്കങ്ങളോടെ മുകളിലേക്ക് തന്നെ പതുക്കെ ചലിച്ച് കൊണ്ടിരിക്കും. വേൾഡ് ഗോൾഡ് കൗൺസിൽ ഒക്കെ പറയുന്നത് ചിലപ്പോൾ ഒന്നേകാൽ ലക്ഷം രൂപ വരെ ഒരു പവൻ സ്വർണത്തിന്റെ വില ഉയർന്നേക്കാമെന്നാണ്. യുണൈറ്റഡ് നേഷൻസ് ഇടപെട്ടിട്ട് പോലും ട്രംപിനെ മെരുക്കാൻ ആകുന്നില്ല എങ്കിൽ, ട്രംപ് ഏകാധിപത്യ സ്വഭാവത്തോടെ തന്നെ മുന്നോട്ടു പോകുന്നു എങ്കിൽ ട്രംപ് എവിടെ വരെ പോകുന്നുവോ അവിടം വരെ കുറെ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് സ്വർണ വിലയെ വലിയ തോതിൽ സ്വാധീനിക്കും.
ഒന്നുകിൽ അമേരിക്കക്കാര് അയാൾക്ക് മൂർക്ക് മൂക്ക് കയറ ഇടണം. അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് നവജീവൻ തേടി ട്രംപിനെ തളക്കണം. മറ്റു രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായിട്ട് നിന്ന് ട്രംപനെതിരെ വരുതിയിൽ നിർത്തണം എന്ന് വിചാരിച്ചാൽ തീർച്ചയായിട്ടും അത് പറ്റും. പക്ഷേ നിൽക്കുമോ അതാണ് പ്രശ്നം , പാക്കിസ്ഥാൻ ഒക്കെ ട്രംപിൻ്റെ ചെരുപ്പ് നക്കുന്ന പരുവത്തിലാണ് നിൽക്കുന്നത് എന്തു പറഞ്ഞാലും ട്രംപിനെ അനുകൂലിക്കുന്ന രീതിയിലാണ് പോകുന്നത്. അങ്ങനെയുള്ള ഒരുപാട് രാജ്യങ്ങൾ ഉണ്ട്. ഭയം കൊണ്ടാണ് അതല്ലാതെ യഥാർത്ഥ സ്നേഹം കൊണ്ടല്ല.
അപ്പോൾ അങ്ങനെയൊക്കെയുള്ള ഒരു ലോകക്രമത്തിൽ സ്വർണത്തിന്റെ വില ഇനിയും മുകളിലോട്ട് പോയേക്കാം .പക്ഷേ എവിടം വരെ പോയാലും പിന്നെ അത് തിരിച്ചുവരും. ഒരു ലക്ഷത്തിന്റെ താഴെ വന്ന് വന്ന് സെറ്റിൽ ചെയ്യും. തൽക്കാലത്തേക്ക് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഡിസംബറിലാണ് പവൻ വില ഒരു ലക്ഷം കടന്നത്. സ്വർണ വില ഒന്നര ലക്ഷത്തിലേക്ക് പോകുമെന്നൊന്നും ഭയക്കേണ്ട, അതിന് മുൻപ് ആരെങ്കിലും ട്രംപിൻ്റെ ചെവി പിടിച്ചേക്കും.
താരിഫ് യുദ്ധവുമായി മുൻപോട്ട് പോയാൽ അത് അമേരിക്കയ്ക്ക് തന്നെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അവിടെ വലിയ വിലക്കയറ്റം ഉണ്ടാകും. അഫെഡറൽ റിസർവ് റേറ്റ് ഓഫ് ഇൻട്രസ്റ്റ് കുറയക്കുകയാണെങ്കിൽ അമേരിക്കൻ ഡോളർ പിന്നേയും മൂല്യ ഇടിയും. അത് മാത്രവുമല്ല അമേരിക്കയിൽ ഇൻഫ്ലേഷൻ ഭയങ്കരമായിട് ഉണ്ടാകും. ഇത്തരത്തിൽ അമേരിക്കയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ തന്നെ ട്രംപിന് മൂക്കുകയറി ഇടുന്നതിന് സാഹചര്യം ഒരുക്കും. ഒരു ലോക മഹായുദ്ധ സാഹചര്യം ഉടലെടുത്തൽ ഒക്കെയേ സ്വർണ വില പിടിവിട്ട് കുതിക്കുകയുള്ളൂ'.












Click it and Unblock the Notifications