സ്വർണ വില അഞ്ചും പത്തുമൊന്നുമല്ല, ഒറ്റയടിക്ക് 1.5 ലക്ഷമാകും..കുറഞ്ഞ വിലയിൽ വാങ്ങാൻ ഏക പോംവഴി ഇത്
സ്വർണ വിലയിൽ ഇന്ന് വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് 520 രൂപയാണ് പവന് വർധിച്ചത്. 95760 രൂപയാണ് 22 കാരറ്റ് ഒരു പവന്റെ വില.ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11970 രൂപയായി. രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും ഇന്നത്തെ കുതിപ്പിന് വഴിവെച്ചത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4218 ഡോളറായതാണ് വില ഉയർന്നത്.
അതേസമയം സ്വർണത്തിൻ്റെ കുതിപ്പ് ഇനിയും തുടരുമെന്ന് തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം. ആഗോള പ്രവണതകൾ അനുകൂലമായാൽ ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന് 1,30,000-ൽ നിന്ന് 1,50,000-ലേക്ക് വില ഉയർന്നേക്കാമെന്ന് പറയുകയാണ് സെൻകോ ഗോൾഡിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ സുവങ്കർ സെൻ.

അമേരിക്കൻ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ആഗോള വിപണിയിലെ പണമൊഴുക്കും ഈ വർദ്ധനവിന് കാരണമാകും. ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങൾ നിക്ഷേപകരെ സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും ആകർഷിക്കുമെന്നും സെൻ അഭിപ്രായപ്പെട്ടു.
അതേസമയം ആഭരണം വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായതെന്നും അദ്ദേഹം സമ്മതിച്ചു., സെൻകോ ഗോൾഡിന് ഫിസിക്കൽ വാങ്ങൽ അളവിൽ 7-10 ശതമാനം കുറവുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി. ഉയർന്ന വിലയുമായി ഉപഭോക്താക്കൾ പൊരുത്തപ്പെടുകയാണ്. കാരറ്റ് കുറഞ്ഞ ആഭരണങ്ങളോടാണ് പ്രധാനമായും ആളുകൾ തിരിയുന്നത്. 22 കാരറ്റിൽ നിന്ന് 18 കാരറ്റിലേക്കും, ഡയമണ്ട് ആഭരണങ്ങളിൽ 14 കാരറ്റിലേക്കും, സമ്മാന ഉൽപ്പന്നങ്ങളിൽ 9 കാരറ്റിലേക്കും ഉപഭോക്താക്കൾ മാറി. സ്വർണത്തിൻ്റെ ഗ്രാം വില ഉയർന്നാലും ബജറ്റുകൾ സ്ഥിരമായി നിലനിർത്താൻ ഈ മാറ്റം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇനി കേരളത്തിലെ വില എന്താകും
സ്വർണ വിലയിലെ കുതിപ്പ് കേരളത്തിലെ ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. നവംബർ പകുതിയോടെ സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോൾ ഇത് വിലയിടിവിൻ്റെ തുടക്കമാണ് എന്ന നിലയ്ക്കായിരുന്നു ചർച്ച ചെയ്യപ്പെട്ടത്. ഒരുപക്ഷെ വില കുറഞ്ഞ് 60,000 വരെയെങ്കിലും എത്തിയേക്കുമെന്നും ഇത്രയും വലിയ കുതിപ്പ് ഉണ്ടാകുമ്പോഞ അത്ര തന്നെ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് ചരിത്രം എന്നുമാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. എന്നാൽ സ്വർണ നവംബർ അവസാനത്തോടെ തന്നെ ഇത്തരം വിലയിരുത്തലുകൾ അസ്ഥാനത്തായി. ഇപ്പോഴിതാ ഡിസംബർ ആരംഭിച്ചപ്പോഴും ഉയർന്ന വില നിലവാരത്തിൽ തന്നെ തുടരുകയാണ് സ്വർണം.
വില ഉയരുമെന്ന് പറയുമ്പോൾ കേരളത്തിൽ നിലവിൽ ഒരു പവന് വില 95760 രൂപയാണ്. 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടി യും ചേർത്ത് ഒരു പവന് ഒരു ലക്ഷത്തിന് മുകളിൽ വേണമെന്ന് സാരം. അപ്പോൾ വില ഉയർന്നാൽ സ്വാഭാവികായും പവന് മാത്രം 1 ലക്ഷം രൂപ കടക്കും. സാധാരണക്കാരനെ സംബന്ധിച്ച് ഉയർന്ന മൂല്യമുള്ള സ്വർണം അവന് അപ്രാപ്യമായേക്കും. അതേസമയം കുറഞ്ഞ മൂല്യമുള്ള 18 കാരറ്റ്, 9 കാരറ്റ് സ്വർണം ധൈര്യമായി വാങ്ങാം. എന്നാൽ കേരളത്തിൽ സ്വർണത്തെ നിക്ഷേപ താത്പര്യത്തോടെ സമീപിക്കുന്നവരാണ് കൂടുതൽ. അതുകൊണ്ട് തന്നെ മൂല്യം കുറഞ്ഞ ആഭരണങ്ങൾ വാങ്ങുന്നത് കൊണ്ടുള്ള പ്രയോജനം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.












Click it and Unblock the Notifications