1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്
യുദ്ധം തുടരുതാണെങ്കിൽ ഇനിയും സ്വർണ വില കുറയുക തന്നെ ചെയ്യുമെന്ന് സാമ്പത്തിക വിദഗ് മേരി ജോർജ്. ഡോളർ ശക്തിപ്പെടുന്നത് സ്വർണത്തിന് തിരിച്ചടിയാകുമെന്നും അതിനാൽ വില ഇനിയും കുത്തനെ താഴേക്ക് ഇടിയാൻ തന്നെയാണ് സാധ്യതയെന്നും അവർ പറഞ്ഞു. സീ ന്യൂസ് മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഈ തരത്തിൽ പോവുകയാണെങ്കിൽ നമ്മൾ ആഗ്രഹിക്കുന്നതുപോലെ സ്വർണത്തിന്റെ വില താഴേക്ക് തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഡോളറിന് എന്ത് സംഭവിക്കുന്നു, സ്വർണത്തിന് എന്ത് സംഭവിക്കുന്നു എന്നതാണ് ഇനി നോക്കേണ്ടത്. രണ്ടും ചേർത്ത് വായിക്കേണ്ടതാണ്. സ്വർണത്തിന്റെ വില കുറയുന്ന സമയത്തൊക്കെ ഓഹരി വിപണികളും നെഗറ്റീവ് ആണ്. അതേസമയത്ത് രൂപയുടെ മൂല്യം നോക്കൂ, ഡോളർ കിട്ടണമെങ്കിൽ 93 രൂപ 53 പൈസ കൊടുക്കണം. അതായത് ചരിത്രത്തിൽ ആദ്യമാണ് രൂപയുടെ മൂല്യം ഇത്രയധികം മൂക്കുകുത്തി ഇടിയുന്നത്. ഡോളറിന്റെ മൂല്യം കൂടിയിരിക്കുന്നതുകൊണ്ടാണ് കൂടിക്കൊണ്ടിരിക്കുന്നത് കൊണ്ടാണ് സ്വർണത്തിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുന്നത്.

ഊർജ്ജമേഖ മേഖലയിലെ പ്രതിസന്ധി തന്നെയാണ് ഡോളറിൻ്റെ മൂല്യം ഉയർത്തുന്നത്. പെട്രോളിയം ഉൽപന്നങ്ങളും ക്രൂഡും നമ്മൾ ഇറക്കുമതി ചെയ്യുകയാണ്. ഈ ഇറക്കുമതി ഇറാനിൽ നിന്നും റഷ്യയിൽ നിന്നും ഒഴിച്ചാൽ ബാക്കി മുഴുവനും ഡോളർ മീഡിയം ഓഫ് എക്സ്ചേഞ്ച് ആയിട്ടാണ്. അതായത് ഡോളർ ടേംസിലാണ് വാങ്ങുന്നത്. ലോകത്ത് മുഴുവനും ഇന്ധനം അഥവാ ഊർജ്ജത്തിന്റെ ക്രയവിക്രയം നടക്കുന്നത് ഭൂരിഭാഗവും ഡോളറിലാണ് ,അങ്ങനെയാണ് ഡോളർ ശക്തി പ്രാപിക്കുന്നത്. ഹോർമോസ് കടലിടുക്ക് അടച്ചിരിക്കുന്നിടത്തോളം ഡോളറിൻ്റെ മൂല്യം ഉയരും. അതുപോലെ അമേരിക്കൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പലിശ നിരക്ക് കുറക്കേണ്ടതായിരുന്നു. എന്നാൽ പണപ്പെരുപ്പം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇത് സ്വർണത്തിൻ്റെ പെരുമ ഇടിക്കും. ഈ യുദ്ധം ഇങ്ങനെ തുടരുകയാണെങ്കിൽ സ്വർണം ഇതുപോലെ തന്നെ പതുക്കെ പതുക്കെ പതുക്കെ താഴേക്ക് പോയിക്കൊണ്ടിരിക്കും.
അതേസമയത്ത് യുദ്ധം രൂക്ഷമാവുകയാണെങ്കിൽ സ്ഥിതിഗതികൾ നമ്മൾ പ്രതീക്ഷിച്ചതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാകും .പക്ഷേ അങ്ങനെ രൂക്ഷമാകാൻ മറ്റു രാജ്യങ്ങൾ സമ്മതിക്കുകയില്ല. രൂക്ഷമാവുക എന്ന് വെച്ചാൽ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് പോവുക എന്നാണ് .അങ്ങനെ വരാതിരിക്കാൻ ആയിട്ട് യുണൈറ്റഡ് നേഷൻസും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ചൈനയും റഷ്യയും എല്ലാവരും അവരവരുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ട് യുദ്ധം ഒരുപക്ഷേ പതുക്കെ ഇങ്ങനെ നീണ്ടുപോയേക്കാം .അല്ലാതെ രൂക്ഷമാകാനുള്ള സാധ്യത നമുക്ക് പ്രതീക്ഷിക്കാൻ സാധ്യമല്ല. കാരണം അമേരിക്കയിൽ നിന്ന് തന്നെ വളരെ ശക്തമായ എതിർപ്പുകൾ ഉണ്ട്. ഇത് ഇസ്രയേലിന് വേണ്ടിയാണോ ഈ യുദ്ധം എന്നുവരെ ചോദിക്കുന്ന തരത്തിലുള്ള എതിർപ്പുകൾ അമേരിക്കയിൽ നിന്ന് തന്നെ ഉണ്ടാകുന്നുണ്ട്.
ഡോളർ ശക്തിപ്പെടുന്നതിനനുസരിച്ച് സ്വർണത്തിന്റെ വില താഴേക്ക് വരും. കാരണം ലോകത്ത് ഏറ്റവും നല്ല രീതിയിൽ നിക്ഷേപിക്കാവുന്ന കറൻസി ഡോളറാണ്. കാരണം എന്താന്ന് വച്ചാൽ നമുക്ക് എപ്പോ എങ്ങനെ വേണമെങ്കിലും ഡോളറിനെ മറ്റ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. അതേസമയത്ത് സ്വർണത്തിൽ നിക്ഷേപിച്ചാൽ സ്വർണത്തെ പണമാക്കി മാറ്റണം, എന്നിട്ടേ ഉപയോഗിക്കാൻ പറ്റൂ. ആ ഒരു പ്രശ്നം ഉള്ളതുകൊണ്ടാണ് ഡോളർ ശക്തമാണെങ്കിൽ സ്വർണത്തെക്കാൾ ജനം ഡോളറിൽ ഇൻവെസ്റ്റ് ചെയ്യാനായിട്ട് താല്പര്യപ്പെടുന്നത് .
ഇന്ത്യയിൽ വിൽക്കപ്പെടുന്ന സ്വർണത്തിന്റെ 20 ശതമാനം വിൽക്കുന്നത് ഈ കൊച്ചു കേരളത്തിലാണ്. സ്വർണം സംസ്കാരത്തിൻ്റെ ഭാഗമാണ് അവർക്ക്, അങ്ങനെയൊരു ഭ്രമം ഉണ്ട്. ഭാഗമായിട്ടാണ് ഒരുപാട് കുടുംബങ്ങൾ കടക്കണിയിലും ഒക്കെ ആകുന്നത് സ്വർണഭ്രാന്ത് കാരണം കൊണ്ടാണ്. പക്ഷേ ഈ നിലയിൽ പോകുകയാണെങ്കിൽ സ്വർണം ഒരു ലക്ഷത്തിന് താഴെ എത്തുമെന്ന് പ്രത്യാശിക്കാം. അവർ പറഞ്ഞു.












Click it and Unblock the Notifications