Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കത്തിക്കയറുന്നു: ഇന്ന് ഒറ്റയടിക്ക് വില കുതിച്ചു..പവൻ വില 60000 ഒന്നും സ്വപ്നം കാണുകയേ വേണ്ട

തുടർച്ചയായ മൂന്ന് ദിവസത്തെ വർധനവിന് ശേഷം ശനിയാഴ്ച സ്വർണ വിലയിൽ നേരിയ ഇടിവാണ് 12,450 രൂപയായിരുന്നു ഗ്രാം വില. പവൻ വില 99,600 രൂപയും. തിങ്കളാഴ്ചയും നേരിയ ഇടിവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആഭരണപ്രേമികൾ. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി ഇന്ന് സ്വർണ വില കുതിച്ചു. യുഎസ്-വെനസ്വേല സംഘർഷമാണ് വിലക്കുതിപ്പിന് വഴിവെച്ചത്.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈനിക നടപടിയിലൂടെ പിടികൂടിയ നടപടിയാണ് പുതിയ ആഗോള പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല.സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെ അംഗങ്ങളായ ലോകത്തെ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൻറ് സ്ഥാപക അംഗം കൂടിയാണ് വെനസ്വേല.303 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ ശേഖരമാണ് (ഓയിൽ റിസർവ്) വെനസ്വേലയിലുള്ളത്. ലോകത്തെ മൊത്തം എണ്ണശേഖരത്തിന്റ 17 ശതമാനം വരുമിത്. ഇനി വെനസ്വേലയുടെ എണ്ണ തങ്ങൾ നിയന്ത്രിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ച് കഴിഞ്ഞു.

goldtodat

വെനസ്വേല വിഷയം മാത്രമല്ല ഇന്ത്യയ്ക്കെതിരെ വീണ്ടും താരിഫ് ഭീഷണി ഉയർത്തിയിരിക്കുകയാണ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ തയ്യാറായില്ലെങ്കിൽ ഇന്ത്യക്ക് മേൽ കൂടുതൽ നികുതി ചുമത്തുമെന്നാണ് ഭീഷണി. വെനസ്വേലയുടെ എണ്ണ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം തുടക്കത്തിൽ ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാർ ഉണ്ടാക്കുമെന്ന പ്രതീക്ഷകൾക്കിടെയാണ് ട്രംപ് വീണ്ടും ഇന്ത്യയ്ക്കെതിരെ തിരിഞ്ഞത്.

ഈ പ്രതിസന്ധികളെല്ലാം വിപണിയിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചത്. ഇത് നിക്ഷേപകരെ സ്വർണത്തിലേക്ക് വീണ്ടും അടുപ്പിച്ചിരിക്കുകയാണ്. ഇതോടെ ആഗോള വിപണിയിൽ സ്പോട്ട് സ്വർണ്ണം ഔൺസിന് 83.41 ഡോളർ വർധിച്ച് 4,402 ഡോളറിൽ എത്തി. മാർച്ച് ഡെലിവറി യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.8% ഉയർന്ന് 4,381.10 ഡോളറിലെത്തി .മറ്റ് അമൂല്യ ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 74.32 ഡോളറായി 2.4% വർദ്ധിച്ചു. പ്ലാറ്റിനം ഫ്യൂച്ചേഴ്സ് 3.1% ഉയർന്ന് ഔൺസിന് 2,209.60 ഡോളറിലെത്തി. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് സ്വർണ വില ഉയർന്നു.

ഇനി സ്വർണം എങ്ങോട്ട്

ഇനി സ്വർണ വില ഉടനെങ്ങും താഴേക്ക് പോകുമെന്നൊരു പ്രതീക്ഷ ആഭരണപ്രേമികൾക്ക് വേണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. 2025 ൽ 65 ശതമാനത്തിന് മുകളിലാണ് സ്വർണ വില ഉയർന്നത്. 2026ലും വലിയൊരു കുതിച്ച് ചാട്ടം വിലയിൽ ഉണ്ടാകുമെന്ന് തന്നെയാണ് റേറ്റിംഗ് ഏജൻസികളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇനി ആഗോള സാഹചര്യങ്ങൾ അനുകൂലമായാൽ തന്നെ സ്വർണ വിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടെന്നും ഇവർ സൂചിപ്പിക്കുന്നു. അതായത് കേരളത്തിൽ സ്വർണ വില പരമാവധി 85000ത്തിലേക്ക് വരെ താഴാനേ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+