Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഉയരത്തില്‍; എന്തുകൊണ്ട് ആഭരണം വാങ്ങുന്നത് മണ്ടത്തരമാകുന്നു, പരിഹാരം വേറെയുണ്ട്

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം സംസ്ഥാനത്തെ സ്വർണ നിരക്കില്‍ ഇന്ന് മാറ്റമുണ്ടായിരിക്കുകയാണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കികൊണ്ട് പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന് 45240 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 45560 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2011 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് ഇന്നത്തെ സ്വർണ വില ഇടിവിന് കാരണം.

സ്വർണ വിലയിലെ ഏത് ഒരു ഇടിവും സാധാരണക്കാരനെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ സ്വർണത്തില്‍ ലാഭം പ്രതീക്ഷിച്ച് നിക്ഷേപിക്കുന്നവർ ആഗ്രഹിക്കുന്നതാവട്ടെ വിലയില്‍ വർധനവ് ഉണ്ടാവാനും. നമ്മുടെ നാട്ടില്‍ പലരും പൊതുവെ കരുതുന്നത് സ്വർണത്തിലെ നിക്ഷേപം എന്നാല്‍ ഭൌതിക സ്വർണം (അതായത് കൂടുതലും ആഭരണങ്ങള്‍, അതോടൊപ്പം തന്നെ കോയിന്‍, കട്ടികള്‍) വാങ്ങുക എന്നതാണ്. എന്നാല്‍ ഇത വലിയ മണ്ടത്തരമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അതിന്റെ കാരണങ്ങളാണ് ഇനി പറയുന്നത്.

gold

1. ചെലവും മറ്റ് പ്രശ്നങ്ങളും

ഭൗതിക രൂപത്തിലുള്ള സ്വർണ്ണം ഏത് രൂപത്തിലും വിലയേറിയ ഒരു വസ്തുവാണ്. മോഷണസാധ്യത ശക്തമായതിനാല്‍ ഇത് സൂക്ഷിക്കുന്നതിന് വീട്ടിലോ ബാങ്കിലോ ലോക്കർ പോലുള്ള സുരക്ഷിതമായ ഇടം ആവശ്യമാണ്. ഇത് ഒരുക്കാന്‍ അധിക ചിലവ് ആവശ്യമായിരിക്കും. അതായത് അടച്ചുപ്പുള്ള ഒരു അലമാരയെങ്കിലും വേണ്ടും. കൂടാതെ മോഷ്ടിക്കപ്പെടുമോ എന്ന ടെന്‍ഷനും വേറെയുണ്ട്. ഭൗതിക സ്വർണം ജ്വല്ലറികളിലും മറ്റും അങ്ങോട്ട് പോയി വാങ്ങിക്കേണ്ടതുണ്ട്.

സ്വർണം വാങ്ങുന്നതിന്, പ്രത്യേകിച്ച് ആഭരണമായി വാങ്ങുമ്പോള്‍ അധിക ചാർജുകള്‍ നല്‍കേണ്ടി വരും. പണിക്കുലിയാണ് ഇവിടുത്തെ പ്രധാന വെല്ലുവിളി. 5 ശതമാനം മുതല്‍ 20 ശതമാനം വരെയായിരിക്കും ഡിസൈനുകള്‍ വ്യത്യാസപ്പെടുന്നതിന് അനുസരിച്ചുള്ള പണിക്കൂലി. സ്വർണം തിരികെ വില്‍ക്കുമ്പോള്‍ ഈ പണിക്കൂലി കുറച്ചുള്ള വിപണി വിലയായിരിക്കും ലഭിക്കുക. കൂടാതെ തേയ്മാനത്തിന് ഉള്‍പ്പടേയുള്ള ചാർജും ഈടാക്കും.

Hair Care: മുടികൊഴിച്ചിലും താരനുമാണോ നിങ്ങളുടെ പ്രശ്നം: പരിഹാരം കാരറ്റിലുണ്ട്

2. പരിശുദ്ധി

സ്വർണ്ണത്തിന്റെ പരിശുദ്ധിയാണ് മറ്റൊരു പ്രധാന വില്ലന്‍. പ്രത്യേകിച്ച് ഏതാനും വർഷങ്ങളോ ഏതാനും പതിറ്റാണ്ടുകളോ പഴക്കമുള്ള ആഭരണങ്ങളില്‍. "ഭൗതിക സ്വർണ്ണത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾ അത് എവിടെ നിന്ന് വാങ്ങേണ്ടി വന്നാലും അതിന്റെ പരിശുദ്ധിയെ കുറിച്ച് നിങ്ങൾക്കറിയില്ല... നിക്ഷേപകർ പലപ്പോഴും ആ മേഖലയിൽ വിദഗ്ധരായിരിക്കില്ല. ജ്വല്ലറികളില്‍ വിശ്വസിക്കുക എന്നതാണ് പോംവഴി," സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

gold

3. പലിശ ലഭിക്കില്ല

റിട്ടേണുകളോ ഡിവിഡന്റുകളോ നൽകുന്ന നിരവധി സാമ്പത്തിക ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫിസിക്കൽ ഗോൾഡ് നിങ്ങളോടൊപ്പമുള്ളപ്പോൾ ഒരു വരുമാനവും നൽകുന്നില്ല. എളിയ സേവിംഗ്സ് അക്കൗണ്ട് പോലും പലിശ വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിന് വില കൂടുമ്പോള്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള ലാഭം ഉണ്ടാവുന്നത്. അപ്പോഴും പണിക്കൂലിയുമൊക്കെ വില്ലനാണ്.

4. മികച്ച സ്വർണ്ണ ബദലുകൾ

നിങ്ങൾക്ക് സ്വർണ്ണത്തിന്റെ വില വർദ്ധന പ്രയോജനപ്പെടുത്താൻ താൽപ്പര്യമുണ്ടെങ്കിൽ, സ്വർണ്ണ വിലയേക്കാൾ കൂടുതലായി പലിശ നൽകുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ (SGBs) പോലുള്ള ഉപകരണങ്ങൾ വഴി നിങ്ങൾക്ക് ഡിജിറ്റൽ അല്ലെങ്കിൽ പേപ്പർ സ്വർണ്ണത്തിൽ നിക്ഷേപിക്കാം. "നിങ്ങൾക്ക് ഭൗതിക സ്വർണ്ണത്തിന് അധിക പലിശ ലഭിക്കില്ലെങ്കിലും, എസ്‌ജിബികൾക്കൊപ്പം, നിങ്ങൾക്ക് ആസ്തി വിലയേക്കാൾ കൂടുതലായി 2.5 ശതമാനം റിട്ടേൺ ലഭിക്കും," - സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

സംഭരണം, മാലിന്യങ്ങൾ, മോഷണം തുടങ്ങിയ ആശങ്കകളില്ലാതെ വില വർദ്ധനയിൽ നിന്ന് പ്രയോജനം നേടാനുള്ള അവസരം എസ്‌ജിബികളും ഡിജിറ്റല്‍ സ്വർണ്ണവും നല്‍കുന്നു. "ആളുകൾ ഫിസിക്കൽ സ്വർണ്ണം വാങ്ങുന്നത് ഒരു നിക്ഷേപമാണെന്ന് കരുതുന്നു. എന്നാൽ ഇത് ഒരു നിക്ഷേപമല്ല. ലാഭമാണ് ആഗ്രഹിക്കുന്നതെങ്കില്‍ സാമ്പത്തിക ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സാധ്യമായ ഏറ്റവും മികച്ച ഉപകരണമാണ് എസ്ജിബികളെന്ന് ഞാൻ പറയും,"- മറ്റൊരു സാമ്പത്തിക വിദഗ്ധർന്‍ സദഗോപൻ പറയുന്നു.

5. ഉയർന്ന റിട്ടേൺസ് വഴികൾ

ഒരു നിക്ഷേപമെന്ന നിലയിൽ ഭൗതിക സ്വർണ്ണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ, ഒരു നിക്ഷേപകൻ പേപ്പർ സ്വർണ്ണം പോലുള്ള മറ്റ് ഓപ്ഷനുകളിലേക്ക് നോക്കുന്നത് നല്ലതാണ്. അതായത് നേരത്തെ പറഞ്ഞത് പോലെ സ്വർണം ആഭരണമായി വാങ്ങിയാല്‍ വില വളരെ ഉയർന്ന തോതില്‍ കൂടിയാല്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാവുന്നത്. അതായത് സ്വർണത്തിന് പവന് 45000 ത്തിന് വാങ്ങിയ ഒരു സ്വർണ ആഭരണം പവന് 50000 രൂപ വിപണി വില ഉള്ളപ്പോള്‍ വിറ്റാല്‍ പോലും പണിക്കൂലി കിഴിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+