സ്വർണവില കുറഞ്ഞത് 21760 രൂപ; ഇനിയും ഒരു 4000 രൂപയ്ക്ക് താഴെ ഇടിയും? സാമ്പത്തിക വിദഗ്ധൻ പറയുന്നു

ഈ വർഷം ജനുവരി 29നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില റെക്കോഡ് ഭേദിച്ചത്. 1,31160 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവിലയിൽ ഇനിയും കുതിപ്പ് ഉണ്ടാകുമെന്നും ഈ വർഷം അവസാനത്തോടെ പവന് 2 ലക്ഷം രൂപയാകുമെന്നായിരുന്നു പ്രവചങ്ങൾ ഏറെയും. എന്നാൽ ഈ വിലയിരുത്തലുകളെയെല്ലാം കാറ്റിൽ പറത്തി സ്വർണം കിതച്ചു. പശ്ചിമേഷ്യൻ സംഘർഷവും എണ്ണവിലയിലുണ്ടായ കുതിപ്പുമാണ് വില ഇടിയാൻ കാരണമായത്.

കഴിഞ്ഞ എട്ട് മാസം കൊണ്ട് 21760 രൂപയാണ് കേരളത്തിൽ മാത്രം ഇതുവരെ സ്വർണത്തിന് ഇടിഞ്ഞത്. ഇനിയും സ്വർണം താഴേക്ക് പോകുമോയെന്നതാണ് പ്രധാന ചോദ്യം. 1 ലക്ഷത്തിന് താഴേക്ക് സ്വർണം പോകാനുള്ള സാധ്യതകൾ പ്രവചിക്കപ്പെടുന്നത്. ഇപ്പോഴിതാ ഇത് എത്രത്തോളം സാധ്യമാണെന്ന ചോദ്യത്തോടെ പ്രതികരിക്കുകയാണ് സാമ്പത്തിക വിദഗ്ധനായ വികെ വിജയകുമാർ. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം

goldnews2-

' സ്വർണത്തിന്റെ വില നിശ്ചയിക്കുന്നത് ഡോളറിലാണ്. ഡോളറിലുള്ള വില വർദ്ധിക്കുന്ന സമയത്ത് സ്വാഭാവികമായിട്ടും ഇന്ത്യയിലെ രൂപയിലുള്ള വിലയും വർദ്ധിക്കും. ഈ വർഷം തുടക്കത്തിൽ സ്വർണവില ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. അതായത് 6000 ഡോളർ വരെ. സ്വർണവില പറയുന്നത് എപ്പോഴും ട്രോയ് ഔൺസിലാണ് കണക്കാക്കുന്നത് . ഒരു ട്രോയ് ഔൺസ് എന്നാൽ 31.1 ഗ്രാം ആണ്. ഈ വർഷം ജനുവരിയിൽ 5600 ഡോളറായിരുന്നു ഔണ്‍സ് വില. അത് തുടർച്ചയായി കുറഞ്ഞ് ഇപ്പോൾ 4000 ഡോളറിന് താഴെയാണ് സ്വർണം വ്യാപാരം ചെയ്യുന്നത്.

സ്വർണം എന്നത് പലിശ വരുമാനം കിട്ടാത്ത നിക്ഷേപമാണ്. അതേസമയം ബോണ്ടിൽ നിന്ന് പലിശവരുമാനം ലഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായ യുഎസ് ബോണ്ടിൽ നിന്നും മികച്ച വരുമാനം ലഭിക്കുമ്പോൾ, അതായത് 5.3% റിട്ടേൺ കിട്ടുമ്പോൾ നിക്ഷേപകർ കൂട്ടത്തോടെ അമേരിക്കൻ ബോണ്ടുകളിലേക്ക് പോകും. അതായത് ഡോളറിലേക്ക് നിക്ഷേപം പോകുകയും സ്വർണത്തിൻ്റെ ഡിമാൻ്റ് കുറയുകയും ചെയ്യും. സ്വാഭാവികമായും സ്വർണ വില കുറയും.

സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോകുമോയെന്നത് പ്രവചനാതീതമാണ്. എന്നിരുന്നാലും ഡോളർ മൂല്യം ഉയരുകയും യുഎസ് ബോണ്ട് യീൽഡ് 5.3 ശതമാനത്തിൽ നിന്നും വർദ്ധിച്ച് 5.4 ശതമാനത്തിന് മുകളിലേക്ക് പോയി കഴിഞ്ഞാൽ ഒരുപക്ഷെ ഒരു ലക്ഷത്തിന് താഴേക്ക് പോയേക്കും', അദ്ദേഹം പറഞ്ഞു.

എന്നാൽ ട്രെൻ്റ് അനുസരിച്ച് നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണവില ഉയർന്ന് നിൽക്കാൻ തന്നെയാണ് സാധ്യതയെന്ന് പറയുകയാണ് എജിഎ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് എംഡി എ ഷഫീഖ്. സ്വർണവിലയിലെ തിരുത്തലിൻ്റെ പരമാവധിയിലെത്തി. ഇനി വില ഉയരാൻ തന്നെയാണ് സാധ്യത, അദ്ദേഹം പറഞ്ഞു.സ്വർണവില താഴ്ന്നിട്ടും ഉപഭോക്താക്കൾ വാങ്ങാൻ മടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയും വില കുറയുമെന്ന ചിന്തയാണ് ഇതിന് കാരണം. തിരിച്ചു മുകളിലോട്ട് പോകുന്ന സാഹചര്യത്തിലാണ് കസ്റ്റമേഴ്സ് പാനിക് ആയിട്ട് വാങ്ങുക. നിലവിൽ റീട്ടെയിൽ പർച്ചേസും വെഡഡിങ് കസ്റ്റമേഴ്സിന്റെ പർച്ചേസും ഒക്കെ ഒന്ന് സ്ലോ ആകും. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ഉപഭോക്താക്കൾ വാങ്ങൂ',അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണവില അടുത്ത വർഷത്തോടെ വീണ്ടും തിരിച്ചുകയറുമെന്നാണ് ആഗോള സാമ്പത്തിക സ്ഥാപനങ്ങളും വിപണി വിദഗ്ധരും വിലയിരുത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷം സമാധാനത്തിലേക്ക് നീങ്ങുകയും എണ്ണ വില കുറയുകയും ചെയ്താൽ സ്വാഭാവികമായും സ്വർണത്തിലേക്ക് നിക്ഷേപങ്ങൾ ഒഴുകുമെന്നും വീണ്ടും വില കുതിക്കുമെന്നുമാണ് ഇവർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma