സ്വർണ വില കുതിക്കാന്‍ പോകുന്നു: ആ ദിവസം മാത്രം കേരളത്തില്‍ നടക്കുക 500 കോടിയുടെ വില്‍പ്പന
സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർധിച്ചിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5585 രൂപയും പവന് 44680 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. വലിയ ചാഞ്ചാട്ടങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ വിലയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,605 രൂപയിലും പവന് 44,840 രൂപയിലുമായിരുന്നു വില്‍പ്പന.
ഈ മാസം 14 ന് തന്നെയായിരുന്നു സർവ്വാകാല റെക്കോർഡായ പവന് 45,320 രൂപ എന്ന നിരക്കിലെത്തിയത്. അതിന് മുമ്പത്തെ ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ അഞ്ചിന് രേഖപ്പെടുത്തിയ പവന് 45,000 രൂപയായിരുന്നു. അക്ഷയ തൃതീയ അടുക്കുന്നതോടെ സ്വർണ വില വരുംദിവസങ്ങളില്‍ വീണ്ടും കുതിച്ച് കയറുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

2023-ൽ ഇതുവരെ ആഭ്യന്തര സ്വർണ വില ഏകദേശം 10% ഉയർന്നുവെന്നാണ് കണക്ക്. അക്ഷയ തൃതീയ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള ഒരു നല്ല ദിവസമായി കണക്കാക്കപ്പെടുന്നു ഇത് ഭാഗ്യത്തിന്റെ അടയാളവും വീട്ടിലേക്ക് ഐശ്വര്യത്തിനുള്ള ക്ഷണവുമാണെന്നാണ് വിശ്വാസം. 2020-ലും 2021-ലും കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം ഒഴിച്ച് നിർത്തിയാല്‍, അക്ഷയ തൃതീയയിൽ സ്വർണ ഇറക്കുമതിയില്‍ വലിയ ഉയർച്ചയായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ ഇത്തവണ ഇറക്കുമതിയില്‍ റെക്കോർഡ് വർധനവ് ഉണ്ടായിട്ടില്ല. വില റെക്കോർഡ് നിരക്കിലായതിനാല്‍ ആഭരണങ്ങളുടെ ആവശ്യം അൽപ്പം കുറഞ്ഞേക്കാമെന്നാണ് ജ്വല്ലറി നടത്തിപ്പുകാർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ പാത കണക്കിലെടുക്കുമ്പോൾ നിക്ഷേപ ആവശ്യം കുത്തനെ ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഡിമാന്‍ഡ് വർധിക്കുമ്പോള്‍ സ്വർണ വിലയിലും സ്വഭാവികമായി വർധനവുണ്ടാകും.
കോരളത്തില്‍ ഓണ വിപണി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വർണ വില്‍പ്പന നടക്കുന്നത് അക്ഷയ തൃതീയ ദിവസങ്ങിലാണ്. കൂടുതല്‍ വില്‍പ്പന ലക്ഷ്യമിട്ട് ഈ ദിവസങ്ങളില്‍ പ്രത്യേക ഓഫറുകളും ജ്വല്ലറികള്‍ നല്‍കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി നേരത്തെ തന്നെ 500, 1000 രൂപകള്‍ അടിച്ചുള്ള അഡ്വാന്‍സ് ബുക്കിങ് സൌകര്യവും ജ്വല്ലറികള്‍ ഒരുക്കിയിരുന്നു.

കേരളത്തിൽ അക്ഷയതൃതീയ ദിനത്തിൽ മാത്രം 1,500 കിലോയോളം സ്വർണാഭരണ വില്പനയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നതെ വിപണി വില കണക്കാക്കിയാല്‍ ഏകദേശം 500 കോടിയോളം രൂപ വരും ഇത്. സ്വർണ വിഗ്രഹം, സ്വർണ നാണയം എന്നിവയുടെ വില്‍പ്പന ഒഴിവാക്കിയുള്ള കണക്കുകളാണിത്.
സാധാരണ വില്പനയുടെ അഞ്ച് മടങ്ങോളം സ്വർണനാണയ വില്പന ഈ ദിവസം നടക്കുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ഐശ്വരം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ലക്ഷ്മി ലോക്കറ്റ്, മൂകാംബികയിൽ പൂജിച്ച ലോക്കർ, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ എന്നിവയ്ക്കും ഈ ദിവസങ്ങളില്‍ ആവശ്യക്കാർ ഏറെയാണ്.
പതിവ് ദിവസങ്ങളില്‍ കേരളത്തില്‍ 600 മുതൽ 700 കിലോ സ്വർണ വില്‍പ്പനയാണ് നടക്കുന്നത്. ഏപ്രില്‍ 22 ജ്വല്ലറികള്‍ പരമാവധി സമയവും തുറന്ന് പ്രവർത്തിക്കുമെന്നാണ് ഉടമകള്‍ വ്യക്തമാക്കുന്നത്. സ്റ്റോക്കുകള്‍ എല്ലാം നേരത്തെ തന്നെ ഒരുക്കിയിട്ടുമുണ്ട്. മികച്ച കളക്ഷനാണ് ഇത്തവണ അക്ഷയ തൃതീയ പ്രമാണിച്ച് എത്തിച്ചിരിക്കുന്നതെന്നും ജ്വല്ലറി ഉടമകള്‍ അവകാശപ്പെടുന്നു.
എന്താണ് അക്ഷയതൃതീയ
ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഉത്സവമാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് നമ്മുടെ നാട്ടില്‍ അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഐശ്വര്യവും ക്ഷേമവും സമ്പത്തും ഉറപ്പാക്കുന്നതിനായി ഈ ദിവസം സ്വർണമോ വെള്ളിയോ അങ്ങനെ മൂല്യമുള്ള എന്തും വാങ്ങിക്കാം. ഈ ദിവസം നടത്തുന്ന പ്രവർത്തനങ്ങൾ ഫലമുണ്ടാക്കുമെന്നും അവ ഒരിക്കലും കുറയാതെ വർധിച്ചുകൊണ്ടിരിക്കുമെന്നാണ് വിശ്വാസം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത്












Click it and Unblock the Notifications