Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവിലയില്‍ കുതിച്ചുചാട്ടം: സെപ്തംബർ 18 ഉം നിർണ്ണായകം, ഗ്രാമിന് 7000 കടക്കുമോ?

സെപ്തംബർ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ ഏറ്റക്കുറച്ചില്‍ ഇല്ലാതെ ഒരുതരം സ്തംഭനാവസ്ഥയില്‍ മുന്നോട്ട് പോകുകയാണ് കേരളത്തിലെ സ്വർണ വില. ഒന്ന് മുതല്‍ അഞ്ച് വരേയുള്ള തിയതികളില്‍ ഒരേ ഒരു ദിവസം മാത്രമാണ് വിലയില്‍ വ്യത്യാസമുണ്ടായത്. രണ്ടിനായിരുന്നു ആ മാറ്റം. അന്ന് പവന് 200 രൂപ കുറഞ്ഞതോടെ വിപണി വില 53360 ലേക്ക് എത്തി. പിന്നീട് വലിയില്‍ മാറ്റമുണ്ടായില്ല. അതിനാല്‍ തന്നെ രണ്ടാം തിയതിലെ നിരക്കായ 53360 രൂപയാണ് ഇന്നലെ വരെ ഈടാക്കിയിരുന്നത്.

സമീപകാലത്ത് തന്നെ ആദ്യമായിരുന്നു ഇത്രയും ദിവസം ഒരേ നിരക്കില്‍ സ്വർണ വില്‍പ്പന മുന്നോട്ട് പോയത്. എന്നാല്‍ ഇന്ന് വീണ്ടും വിലയില്‍ വ്യത്യാസം ഉണ്ടായിരിക്കുകയാണ്. ആ വ്യത്യാസം സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് അത്ര ആശ്വാസം ഉള്ളതല്ല. രണ്ടാം തിയതി കുറഞ്ഞതിന്റെ ഇരട്ടിയിലേറെയാണ് ഇന്ന് വർധിച്ചിരിക്കുന്നത്.

gold-rate

22 കാരറ്റ് സ്വർണത്തിന് പവന് 408 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ കേരള വിപണിയിലെ പവന്‍ വില 53760 ലേക്കെ് എത്തി. ഗ്രാമിന് 51 രൂപയാണ് വർധിച്ചത്. ഗ്രാം വില- 6720. 24 കാരറ്റ് സ്വർണത്തിന് പവന് 440 രൂപ കൂടി 58648 രൂപയും 18 കാരറ്റിന് 336 കൂടി പവന് 43984 രൂപയുമായി.

ഒരു പവന് 51600 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ മാസം സ്വർണ വിപണി ആരംഭിച്ചത്. ഓഗസ്റ്റ് 7 ന് ഇത് 50800 രൂപയിലേക്ക് എത്തി. എട്ടാം തിയതിയും ഈ വില തുടർന്നു. ആ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ വലിയ തോതില്‍ വില വർധിക്കുന്നതാണ് വിപണി കണ്ടത്. ഓഗസ്റ്റ് 17 ന് 840 രൂപയുടെ വർധനവോടെ വില ഒരിക്കല്‍ കുടെ 53000 കടന്നു. 28 ആം തിയതി രേഖപ്പെടുത്തിയ 53720 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. 29 നും ഈ നിരക്ക് തുടർന്നു.

സ്വർണ വിപണിയെ സംബന്ധിച്ച് സെപ്തംബർ 18 ഏറെ നിർണ്ണായകമാണ്. അമേരിക്കന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ണായക യോഗം ഈ മാസം 17,18 തിയതികളിലാണ് നടക്കുന്നത്. പലിശ നിരക്ക് കുറച്ചാല്‍ ഡോളറിന്റെ മൂല്യത്തിലും കടപ്പത്രങ്ങളില്‍ നിന്നുള്ള ലാഭത്തിലും കുറവു വരികയും ഇതോടെ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് തിരിയുകയും ചെയ്യും. ഇത് സ്വർണത്തിന്റെ വില വർധനവിന് കാരണമാകും.

ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 2700 ഡോളറിലേക്ക് എത്തിയേക്കുമെന്ന് യു എസ് ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ സ്വര്‍ണവില ഗ്രാമിന് 7,000 രൂപ കടക്കും. അതായത് പവന് 56,000 രൂപയിലേറെയായിരിക്കും വിപണി വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+