സ്വർണ്ണവിലയിൽ കുതിപ്പ്; 800 രൂപ ഇന്ന് പവന് കൂടി; പുതിയ വില ഇങ്ങനെ
സ്വർണ്ണവിലയിൽ കുതിപ്പ്; 800 രൂപ ഇന്ന് പവന് കൂടി; പുതിയ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ്. കഴിഞ്ഞ ദിവസത്തെക്കാൾ 800 രൂപയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഇതോടെ, വില 37,440 രൂപയായി. എന്നാൽ, ഇന്ന് സ്വർണവില ഗ്രാമിന് 100 രൂപ വർദ്ധിച്ച് 4,680 രൂപയായി ഉയർന്നു.
Recommended Video
തുടർച്ചയായി രണ്ട് ദിവസത്തിന് ശേഷം ആണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഈ വർഷത്തെ സ്വർണ്ണവില ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. എന്നാൽ, നാല് ദിവസങ്ങളിൽ സ്വർണ വില 560 രൂപ ഉയർന്നിരുന്നു.
അതേസമയം, ഒരു പവന് ഇന്നലെ 36,640 ആയിരുന്നു വില. ഒരു ഗ്രാമിന് 4580 രൂപയായിരുന്നു ഇന്നലെ വില. രണ്ട് വർഷത്തിനിടെ ഉള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. വില കയറ്റത്തിന് പിന്നിൽ റഷ്യ - യുക്രെയിൻ സംഘർഷം എന്നാണ് വിലയിരുത്തൽ.

അതേസമയം, ഈ മാസം 10 -ാം തീയതി 200 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന് 36,640 രൂപയിൽ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയർന്നു വരികയാണ്. രാജ്യാന്തര വിപണിയിൽ വില വിത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔൺസിന് 1859 ഡോളറായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ അത് 1823.28 ഡോളറായിരുന്നു വില. പലിശ നിരക്ക് ഉയർത്താനുള്ള യുഎസ് ഫെഡ് റിസർവ് നയമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. യുഎസ് ട്രഷറി വരുമാനം ഉയരുന്നത് താൽക്കാലികമായി സ്വർണത്തിന് തിരിച്ചടിയായേക്കാം.

ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് വില. 2022 ജനുവരി ആദ്യം മുതൽ തന്നെ അസ്ഥിരമായിരുന്നു സ്വർണവില. ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരിയിൽ മൂന്ന് ദിവസമായി വർദ്ധനവ് തുടരുകയായിരുന്നു.

യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയർന്നതും ട്രഷറി വരുമാനം ഉയർന്ന നിരക്കിൽ എത്തിയതും കഴിഞ്ഞ ആഴ്ചകളിൽ സ്വർണ വില പെട്ടെന്ന് കുറയാൻ കാരണമായിരുന്നു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാൽ ഒമിക്രോൺ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വർണത്തിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. താൽക്കാലികമായി വില ഇടിഞ്ഞാലും വില ഉയർന്നേക്കാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഡിസംബർ മൂന്നിന് ഒരു പവൻ സ്വർണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബർ 17 മുതൽ 20 വരെയുള്ള കാലയളവിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. ഒരു പവൻ സ്വർണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറിൽ സ്വർണ വിലയിൽ പവന് 440 രൂപയുടെ വർധനയാണുണ്ടായത്.
വെള്ളി വില

സംസ്ഥാനത്തെ വെള്ളി വിലയിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 66.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 535.20 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 669 രൂപയും ഒരു കിലോഗ്രാമിന് 66,900 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 66,800 രൂപയായിരുന്നു വില.

അതേസമയം, ഏറ്റവും സുരക്ഷിതമായ നിക്ഷേപവും സമ്പാദ്യവുമാണ് മലയാളികൾക്ക് സ്വർണം. എന്നാൽ ഇടയ്ക്കിടെയുണ്ടാകുന്ന വിലക്കയറ്റം ആശങ്ക വർദ്ധിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സംസ്ഥാന വിപണിയെയും കാര്യമായി തന്നെ ബാധിക്കും. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications