ആളെ പറ്റിച്ച് സ്വര്‍ണവില, ഓണത്തിന് സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് കുറയുമോ? സ്വർണ വ്യാപാരി പറയുന്നു
സംസ്ഥാനത്ത് ഇന്ന് രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. എന്നാൽ ഉച്ചയോടെ കളി മാറി.
പവന് 1400 രൂപയാണ് ഉച്ചയ്ക്ക് വില ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04160 രൂപയായി മാറി. ഇനി ഓണം സീസൺ അടക്കം വരുമ്പോൾ സ്വർണവില വീണ്ടും കുറയുമോ? സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നത് ഇതാണ്:
''സ്വര്‍ണം വില്‍ക്കാന്‍ വരുന്ന ആളുകള്‍ക്ക് രാവിലെ ഉളള റേറ്റ് അനുസരിച്ചുളള വിലയാകും പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ പിന്നീട് അവര്‍ വില്‍ക്കാനായി വരുമ്പോള്‍ വില കൂടുകയും അപ്പോള്‍ ആ വില വേണമെന്ന് പറയുകയും ചെയ്യുന്ന സാഹചര്യമുണ്ട്. പക്ഷേ അത് കൊടുക്കാന്‍ വ്യാപാരികള്‍ക്ക് സാധിച്ചെന്ന് വരില്ല. കാരണം സ്വര്‍ണവില ഇത്രയും അധികം വര്‍ധിക്കുമ്പോഴും 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ പത്തോ ഇരുപതോ രൂപയുടെ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാകുന്നുളളൂ. വ്യാപാരികളെ സംബന്ധിച്ച് അങ്ങനെ ചില ആശങ്കകളുണ്ട്.

വില കുറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഇനിയും കുറഞ്ഞാലോ എന്ന് കരുതി ആളുകള്‍ സ്വര്‍ണം വില്‍ക്കാന്‍ വരാനിരിക്കുമ്പോഴാണ് വില കൂടുന്ന ട്രെന്‍ഡ് കാണിക്കുന്നത്. അപ്പോള്‍ ഇനിയും കാത്തിരിക്കാം എന്ന് മാറി ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന സാഹചര്യവും നിലവിലുണ്ട്.
വിലയില്‍ ഇങ്ങനെ ചാഞ്ചാട്ടം കാണിക്കുന്നത് കൊണ്ട് സ്വര്‍ണം വാങ്ങാന്‍ ആലോചിക്കുന്നവരും വരാന്‍ മടി കാണിക്കുന്നു. വില ഇനിയും താഴേക്ക് കുറയാനുളള സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. പിന്നീടുളള എന്തെങ്കിലും ആവശ്യങ്ങള്‍ക്കാണ് സ്വര്‍ണം വില്‍ക്കാന്‍ ആലോചിക്കുന്നത് എങ്കില്‍ അവര്‍ കുറച്ച് കാലം കാത്തിരിക്കുന്നതാണ് നല്ലത്. ഉടനെ പണം ആവശ്യമുളളവര്‍ എത്രയും പെട്ടെന്ന് വില്‍ക്കുന്നതാണ് നല്ലത്.
ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ ഇരട്ടിയോളം ആളുകളാണ് വില്‍ക്കാനായി ജ്വല്ലറികളിലേക്ക് വരുന്നത്. ആഗോള സാമ്പത്തികാവസ്ഥയുമായി ബന്ധപ്പെട്ടാണ് സ്വര്‍ണവിലയൊക്കെ നില്‍ക്കുന്നത്. വിദേശ രാജ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ബഹുരാഷ്ട്ര സംഘര്‍ഷങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളേയും ഒക്കെ ആശ്രയിച്ചാണ് സ്വര്‍ണവിലയിലെ മാറ്റങ്ങളുണ്ടാകുന്നത്.
ഓണം പോലെയുളള ആഘോഷങ്ങള്‍ കേരളത്തിലും ഇന്ത്യയിലുമൊക്കെ ഒതുങ്ങി നില്‍ക്കുന്ന ആഘോഷങ്ങളാണ്. അത് സ്വര്‍ണവിലയെ സ്വാധീവനിക്കില്ല. ഇപ്പോള്‍ ആളുകള്‍ സ്വര്‍ണത്തേക്കാള്‍ ഡോളറില്‍ നിക്ഷേപം നടത്തുന്നതാണ് വില കുറയാനുളള കാരണം. അതിന് മാറ്റമുണ്ടാകണമെങ്കില്‍ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിച്ച് സമാധാന അന്തരീക്ഷ ഉണ്ടാകാണം. അല്ലെങ്കില്‍ വില കുറയുക തന്നെയാണ് ചെയ്യുക''.














Click it and Unblock the Notifications