Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ സ്വര്‍ണ്ണം; രണ്ട് ദിവസംകൊണ്ട് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്നത്തെ വില 36,560 രൂപയായി.ഒരു ഗ്രാമിന് 4,570 രൂപയമാണ് ഇന്നത്തെ വില. രണ്ട് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,240 രൂപയായിരുന്നു. ഇതായിരുന്നു ഇതിനു മുമ്പുള്ള ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പവന് 35,680 രൂപയയുമായിരുന്നു. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ സാധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു. ഈ മാസം ഇതുവരെ പവന് 880 രൂപയാണ് വര്‍ധിച്ചത്.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു ഉണ്ടായിരുന്നത്. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വരെ സ്വര്‍ണവില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു അന്നത്തെ വില. എന്നാല്‍ പിന്നീട് വില ഇടിയുകയും ചെയ്തു.

3

ഡോളര്‍ കരുത്താര്‍ജിച്ചതിനു പിന്നാലെ യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായെന്നായിരുന്നു അന്ന് വിലയിരുത്തിയിരുന്നത്. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാന്‍ ഇടയാക്കിയിരുന്നത്. എന്നാല്‍ താല്‍ക്കാലികമായി വില ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് ഒരു കാരണമായി വിദഗ്ധര്‍ പറയുന്നത്.

ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണ വിലയെത്തിയത് ഒക്ടോബര്‍ 26നായിരു്‌നനു. പവന് 36,040 രൂപയായിരുന്നു അന്നത്തെ വില. . ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു .

ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറുകയായിരുന്നു. സ്വര്‍ണ്ണത്തിന് പിന്നാലെ വെള്ളിയുടെ വിലയും ഉയര്‍ന്നിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 65.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 527.20രൂപയാണ് വില.പത്ത് ഗ്രാം വെള്ളിക്ക് 659 രൂപയും ഒരു കിലോഗ്രാമിന് 65,900 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 65,100 രൂപയായിരുന്നു വെള്ളിയുടെ വിലയുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+