Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം

ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഉയർന്നു. ഒരു പവന് 1000 രൂപയ്ക്ക് മുകളിലാണ് രേഖപ്പെടുത്തിയത്. യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനഃരാരംഭിക്കുന്നുവെന്ന പ്രതീക്ഷയാണ് ഇന്ന് സ്വർണ വില ഉയരാൻ കാരണമായത്.

മുൻപ് ചർച്ചകൾ പരാജയപ്പെട്ടപ്പോൾ എണ്ണ വിതരണത്തെയും ആഗോള വ്യാപാരത്തെയും കുറിച്ചുള്ള ആശങ്ക വിപണികളെ അസ്ഥിരപ്പെടുത്തിയിരുന്നു. എന്നാൽ, ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തതത് വിപണിയിൽ വീണ്ടും ആശ്വാസത്തിന് വഴിവെച്ചു. നയതന്ത്ര പാതകൾ തുറന്നുകിടക്കുന്നുവെന്ന യുഎസ് നേതൃത്വത്തിന്റെ പ്രസ്താവനകളും സംഘർഷഭീതി കുറച്ചു.

goldornaments2-1

നേരത്തെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ താഴെയെത്തി. ഇത് പണപ്പെരുപ്പ ആശങ്കകൾ ലഘൂകരിച്ചു. എണ്ണ വിലയിലെ ഈ ഇടിവ് ഡോളർ സൂചിക ദുർബലമാകാൻ കാരണമായി, തന്മൂലം മറ്റ് കറൻസികളുപയോഗിക്കുന്ന നിക്ഷേപകർക്ക് സ്വർണ്ണം കൂടുതൽ ആകർഷകമായി.

ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഏകദേശം അര ശതമാനമാണ് വർധിച്ചത്, ഒരു ഔൺസിന് ഏകദേശം 4,769 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വർണ്ണത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുന്നുണ്ട്. ഈ വർഷം അവസാനത്തോടെ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിപണികൾ വിലയിരുത്തുന്നത്. ഇത് സാധാരണയായി സ്വർണ്ണം പോലുള്ള, പ്രതിഫലം നൽകാത്ത ആസ്തികൾക്ക് ഗുണകരമാണ്.

22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് 1,12, 880 രൂപയാണ് വില. 1 ഗ്രാമിന് ഇന്ന് 14,110 രൂപയാണ് ഇന്നലെ സംസ്ഥാനത്ത് 1,11,800 രൂപയായിരുവന്നു വില, 1080 രൂപയാണ് ഇന്ന് പവന് വർധിപ്പിച്ചത്. 135 രൂപയുടെ വർധനവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. . അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1.20 ലക്ഷം രൂപയെങ്കിലും നൽകണം. 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്തുള്ള തുകയാണിത്.

വിഷുവിന് സ്വർണം വാങ്ങാൻ ഇരുന്നവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. അതേസമയം പഴയ സ്വർണം വിൽക്കുന്നവർക്ക് മികച്ച സമയമാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് എന്നതിനാൽ ഉയർന്ന തുക തന്നെ ഇന്ന് നേടാം.

അക്ഷയതൃതീയക്ക് കഴുത്തറപ്പൻ വിലയോ

സ്വർണവില നേരിയ തോതിൽ കുറഞ്ഞതോടെ അക്ഷയ തൃതീയ കച്ചവടം ഇത്തവണ പൊടിപൊടിക്കുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. എന്നാൽ വില കുത്തനെ ഉയർന്നതോടെ എല്ലാവരും കടുത്ത ആശങ്കയിലാണ്. വമ്പൻ ഓഫറുകൾ നൽകാതെ ഉപഭോക്താക്കളെ ആകർഷിക്കുക എളുപ്പമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതിനോടകം തന്നെ ബ്രാൻഡഡ് ജ്വല്ലറികൾ വലിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ പണിക്കൂലിയും കാഷ്ബാക്ക് ഓഫറുകളുമെല്ലാമാണ് ഇവർ നൽകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+