Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഈ വർഷം ഇനിയും കുതിക്കും: പക്ഷെ 2024 ല്‍ ആശ്വാസം, കുറയുക എട്ട് ശതമാനത്തോളം

ചെറിയ തോതിലുള്ള ഏറ്റകുറിച്ചിലിലൂടെയാണ് സംസ്ഥാനത്തെ സ്വർണ വില മുന്നോട്ട് പോവുന്നത്. ഈ മാസം 14 ന് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ പവന് 45320 രൂപയിലേക്ക് എത്തിയെങ്കിലും പിന്നീട് പലപ്പോഴായി കുറയുകയും ഏറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി സാധാരണക്കാർക്ക് പ്രതീക്ഷ നല്‍കികൊണ്ട് ഇന്നും സ്വർണ വിലയില്‍ ചെറിയ തോതില്‍ കുറവുണ്ടായിരിക്കുകയാണ്.

ഇന്ന് ഒരു പവന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാമിന് 5,570 രൂപയും എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,680 രൂപയും, ഒരു ഗ്രാമിന് 5,585 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലും സ്വർണ വില താഴ്ന്ന നിരക്കിലാണ്.

 gold

ട്രോയ് ഔൺസിന് 1984.75 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഏപ്രിൽ മാസത്തിൽ സ്വർണ വില ഉയർത്തിയതിന് പിന്നിലെ പ്രധാന കാരണം. അതേസമയം, സ്വർണ വില സംബന്ധിച്ച് നിർണ്ണായകമായ ചില നിരീക്ഷണങ്ങളാണ് വേള്‍ഡ് ബാങ്ക് കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്.

ലോക വിപണിയില്‍ ഉല്‍പ്പന്ന വിലകള്‍ കഴിഞ്ഞ ആറു മാസത്തില്‍ കുത്തനെ ഇടിഞ്ഞെങ്കിലും അമൂല്യ ലോഹങ്ങളുടെ വില വര്‍ധിച്ചുവെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്. വേള്‍ഡ് ബാങ്കിന്റെ അമൂല്യ ലോഹങ്ങളുടെ സൂചിക 2023 ആദ്യ പാദത്തില്‍ 9 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിന് പല തരത്തിലുള്ള കാരണങ്ങളുണ്ട്. ഡോളര്‍ മൂല്യം ഇടിഞ്ഞതും, ഉക്രെയ്ന്‍ യുദ്ധം മൂലമുള്ള രാഷ്ട്രീയ അനിശ്ചിതത്ത്വങ്ങളുമൊക്കെയാണ് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

 gold

സ്വർണത്തിന് സമീപകാലത്ത് വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. മാര്‍ച്ച് 2023 ലെ സ്വര്‍ണത്തിന്റെ വില 2015-19 കാലയളവിലെ ശരാശരി വിലയേക്കാള്‍ 51 ശതമാനം അധികമായിരുന്നു. ഇക്കാലയളവില്‍ തന്നെ കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങല്‍ കഴിഞ്ഞ 55 വർഷത്തെ തന്നെ ഏറ്റവും ഉയർന്ന തലത്തില്‍ എത്തുകയും ചെയ്തു. ഈ വർഷം സ്വർണ വില ഇനിയും ഉയരുമെന്നും വേള്‍ഡ് ബാങ്ക് വ്യക്തമാക്കുന്നു.

2023 ല്‍ സ്വർണത്തിന്റെ വില ശരാശരി ഔണ്‍സിന് 1900 ഡോളറായിരിക്കുമെന്നും, അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം വർധനവ് ഉണ്ടാകുമെന്നും വേള്‍ഡ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാല്‍ 2024 ല്‍ സ്വർണ വില കുറഞ്ഞേക്കുമെന്ന പ്രചവനവും വേള്‍ഡ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. അടുത്ത വർഷം സ്വർണ വില 8 ശതമാനം കുറയുമെന്നാണ് വേള്‍ഡ് ബാങ്കിന്റെ പ്രതീക്ഷ.

ലോക സമ്പദ്ഘടന മാന്ദ്യം മാറി വളര്‍ച്ചയെലേക്ക് കടക്കുമെന്നതാണ് അടുത്ത വർഷം സ്വർണ വില കുറയാനുള്ള കാരണം. പണപ്പെരുപ്പം കുറയുന്നത് കൊണ്ട് സ്വര്‍ണ നിക്ഷേപത്തില്‍ കുറവ് ഉണ്ടാകും. ഇറക്കുമതി തീരുവ വർധിപ്പിച്ചത് തിരിച്ചടിയാണെങ്കിലും സ്വര്‍ണ ഡിമാന്‍ഡ് ഇന്ത്യയില്‍ കോവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം ചൈനീസ് വിപണിയില്‍ നിന്നും കാര്യമായ ചലനങ്ങള്‍ ഉണ്ടായിട്ടില്ല.

വെള്ളിയുടെ വിലയിലും ഈ വർഷം ആറ് ശതമാനം വർധനവ് ഉണ്ടായേക്കും. വ്യാവസായിക ഡിമാന്‍ഡ് വര്‍ധിച്ചതാണ് വെള്ളി വില ഉയരാന്‍ കാരണം. സൗരോര്‍ജ പാനലുകള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവ നിര്‍മിക്കാനും, വാഹന ഘടകങ്ങളുടെ നിര്‍മാണം തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് വെള്ളിയുടെ കാര്യത്തില്‍ വർധിക്കുന്നത്. എന്നാല്‍ 2024 ല്‍ വെള്ളിയുടെ വില 4 ശതമാനം കുറയുമെന്നും വേള്‍ഡ് ബാങ്ക് റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+