Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില ഇനി കുറയില്ല, ഇനിയങ്ങോട്ട് ട്രെൻഡ് വില കൂടുന്നത്, ഈ വർഷാവസാനം വില കയറുക ഇത്ര! ട്രെൻഡ് ഇങ്ങനെ

സ്വർണത്തിന്റെ വിലയിൽ ഇന്ന് അൽപം കുറവ് രേഖപ്പെടുത്തിയ ദിവസമാണ്. 22 കാരറ്റ് സ്വർണത്തിന് പവന് 560 രൂപ കുറഞ്ഞ് വില 118760ലെത്തി നിൽക്കുകയാണ്. 5 ശതമാനം പണിക്കൂലിയും ചേർത്ത് ആഭരണമായി സ്വർണം വാങ്ങുമ്പോൾ പവൻ വില 128000ത്തോളമാകും. സ്വർണ വില വരും ദിവസങ്ങളിൽ കുറയാൻ ആണോ സാധ്യത?

സ്വർണ വിപണിയിലെ നിലവിലെ ട്രെൻഡ് വിലയിരുത്തി വ്യാപാരിയായ അരുണ്‍ മാര്‍ക്കോസ് പറയുന്നത് ഇനിയങ്ങോട്ട് വിലക്കുറവ് പ്രതീക്ഷിക്കേണ്ട എന്ന് തന്നെയാണ്. വിലയിൽ കുറഞ്ഞത് 10 ശതമാനം എങ്കിലും വർധനവ് ഈ വർഷം ഉണ്ടാകാനാണ് സാധ്യത.

അരുൺ മാർക്കോസ് പറയുന്നത് ഇതാണ്: '' സ്വര്‍ണവിലയില്‍ ഇനി വലിയൊരു കുറവ് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. രാവിലത്തെ വിലയില്‍ നിന്നും ഉച്ചയ്ക്ക് ചെറിയൊരു കുറവാണ് രേഖപ്പെടുത്തിയത്. ഇനിയങ്ങോട്ട് വില കൂടുന്ന ഒരു ട്രെന്‍ഡ് ആണ് കാണുന്നത്. വില കുറയാനുളള ഒരു സാധ്യതയും കാണുന്നില്ല. ഓസിബിസി ബാങ്ക് പറഞ്ഞിരിക്കുന്നത് സ്വര്‍ണവില 2026 അവസാനത്തോട് കൂടി ഒരു ഔണ്‍സിന് 5600 ഡോളറിലേക്ക് എത്തും എന്നാണ്. നിലവില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 5000-5100നടുത്ത് മാത്രമാണ് വില.

gold

ഈ വര്‍ഷാവസാനം ആകുമ്പോള്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 500 ഡോളര്‍ വര്‍ധിക്കും എന്നാണ് പറയുന്നത്. അതായത് ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവും. അങ്ങനെ ആണെങ്കില്‍ വില കൂടുന്ന ട്രെന്‍ഡ് തന്നെ ആയിരിക്കും വരുന്നത്.

സ്വര്‍ണവില വലുതായി കൂടിയിട്ട് പിന്നെ ചെറിയൊരു തുകയാണ് കുറയുന്നത്. അത് കൊണ്ട് തന്നെ ജ്വല്ലറികളില്‍ വലിയ തിരക്ക് കാണുന്നില്ലെന്നും അരുണ്‍ മാര്‍ക്കോസ് പറയുന്നു. നിലവില്‍ മാര്‍ക്കറ്റുകളില്‍ മാന്ദ്യം തന്നെയാണ് അനുഭവപ്പെടുന്നത്. കുറച്ച് ആളുകള്‍ ഇത് നിര്‍ത്തി മറ്റ് ബിസിനസ്സുകളിലേക്ക് മാറിയവരുണ്ട്. കാരണം ഇപ്പോള്‍ സ്വര്‍ണം വിറ്റാല്‍ കൂടുതല്‍ പണം കിട്ടും. അങ്ങനെ ആ പണം മറ്റ് ബിസിനസ്സുകളില്‍ നിക്ഷേപിച്ചവരുണ്ട്.

വലിയ ബാധ്യതകളൊന്നും ഇല്ലാത്തവര്‍ സ്വര്‍ണ കച്ചവടത്തില്‍ തന്നെ പിടിച്ച് നില്‍ക്കുകയാണ്. ഭാവിയില്‍ എങ്കിലും പ്രയോജനപ്പെടും എന്ന തരത്തില്‍ നോക്കിക്കാണുന്നവരും ഉണ്ട്. എങ്കിലും വലിയ തകര്‍ച്ചയൊന്നും സ്വര്‍ണ വ്യാപാരത്തില്‍ ഉണ്ടാവില്ല. നിലവില്‍ യുവതലമുറയിലെ ആളുകള്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നത് വളരെ കുറവാണ്. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് മാത്രമേ ഇനി സ്വര്‍ണ വിപണിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുളളൂ.

പുതിയ തലമുറയ്ക്ക് സ്വര്‍ണത്തോട് വലിയ ഭ്രമം ഇല്ല. അവര്‍ ഫാന്‍സി സാധനങ്ങളാണ് ഉപയോഗിക്കുന്നത്. അങ്ങനെയുളള പ്രശ്‌നങ്ങള്‍ സ്വര്‍ണവ്യാപാര മേഖല നേരിടുന്നുണ്ട്. എന്നിരുന്നാലും കൂടുതല്‍ വിശകലനം നടത്തുമ്പോള്‍ മനസ്സിലാകുന്നത് സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകള്‍ കാണുന്നുണ്ട് എന്നാണ്. ആഭരണങ്ങളില്‍ നിന്ന് മാറി നാണയങ്ങളായോ മറ്റോ നിക്ഷേപിക്കാനുളള സാധ്യത മുന്നിലുണ്ട്.

നിലവിലെ അവസ്ഥയില്‍ ഒറ്റയടിക്ക് സ്വര്‍ണവ്യാപാരം താഴേക്ക് പോകില്ല. ഇപ്പോള്‍ വിലയിലെ പെട്ടെന്നുളള വര്‍ധനവ് കാരണമാണ് കച്ചവടത്തില്‍ മാന്ദ്യം ഉണ്ടായിരിക്കുന്നത്. വില ഇപ്പോള്‍ വലിയ മാറ്റമില്ലാതെ നില്‍ക്കുകയാണ്. വില കുറച്ച് കുറഞ്ഞ് അതില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ വീണ്ടും വ്യാപാരം പഴയത് പോലെ തന്നെ തിരിച്ച് വരാം, അരുണ്‍ മാര്‍ക്കോസ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+