'ഇനി പ്രതീക്ഷ വേണ്ട, അടുത്ത കാലത്തൊന്നും സ്വർണവില കുറയില്ല, കാരണങ്ങൾ പലത്', ഡോ. മേരി ജോർജ് പറയുന്നു
സ്വർണവില കയറുമോ ഇറങ്ങുമോ എന്ന് പറയാനാകാത്ത വിധം വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ വില കയറുകയും ഉച്ചയ്ക്ക് ശേഷം വില കുറയുകയും ചെയ്തു. ഇന്ന് രാവിലെ സ്വർണവില വീണ്ടും ഉയർന്നു. പവന് 1120 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില 1,18,000ത്തിലേക്ക് എത്തിയിരിക്കുകയാണ്.
സ്വർണവിലയിൽ സമീപഭാവിയിൽ വലിയൊരു കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ പതുക്കെ വില താഴേക്ക് തന്നെ പോകും. സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് പറയുന്നത് ഇതാണ്:
'' ആഗോള വിപണിയിലേയും ആഭ്യന്തര വിപണിയിലേയും മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. ആഗോള വ്യാപാര രംഗത്ത് നിശ്ചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ല. പശ്ചിമ ഏഷ്യ എപ്പോഴും പുകയുന്നു. ഇതൊക്കെ തന്നെയാണ് പ്രധാന കാരണം.

ഈ സാഹചര്യത്തില്‍ ആഗോള വ്യാപാര മേഖല ഉറ്റ് നോക്കുന്നത് പശ്ചിമേഷ്യയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ്. യുക്രൈന്‍-റഷ്യ വിഷയം വളര്‍ന്നേക്കാം. മൂന്നാം ലോകമഹായുദ്ധം ഉണ്ടായേക്കാം എന്നുളള ഭയം എല്ലാവര്‍ക്കും ഉണ്ട്. എല്ലാ ശക്തികള്‍ക്കും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുണ്ട്. അതിന് വേണ്ടി ഏത് അറ്റം വരെയും പോകാന്‍ അവര്‍ തയ്യാറാണ്.
ഒരു ലോകമഹായുദ്ധം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പ്രവര്‍ത്തനം മൂലമാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിരിക്കുന്നത്. ട്രംപ് മറ്റ് രാജ്യങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന ചുങ്കം ശരിയല്ലെന്നും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുളള കയ്യേറ്റം ആണെന്നും യുഎസ് സുപ്രീം കോടതി താക്കീത് ചെയ്തു. അത് ട്രംപിന് ഒന്ന് പിറകോട്ട് പോകേണ്ടി വന്നു. ഇന്ത്യ ഒരു കരാറിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു, 18 ശതമാനം ചുങ്കം എന്ന രീതിയില്‍.
അമേരിക്കയിലേക്ക് ചര്‍ച്ചയ്ക്ക് പോകാനുളള തീരുമാനം ഇന്ത്യ മാറ്റി വെച്ചിരിക്കുകയാണ്. ഇനി ഇന്ത്യയില്‍ തന്നെ ചര്‍ച്ച നടത്തി എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് അറിയണം. ഇന്ത്യ ഇപ്പോള്‍ ഇക്കാര്യത്തില്‍ വീണ്ടും ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കയുമായുളള ഡീല്‍ അത്യാവശ്യമാണെന്ന് അറിയാം. പക്ഷേ എന്തൊക്കെ മാറ്റങ്ങള്‍ വേണം എന്നത് കൂലങ്കഷമായി ചിന്തിച്ച് കൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് സ്വര്‍ണത്തിന്റെ വില ഈ അടുത്ത ദിവസങ്ങളിലൊന്നും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഉപഭോക്താക്കള്‍ കുറച്ച് കൂടി കാത്തിരിക്കണം. അനിശ്ചിതാവസ്ഥകളൊക്കെ ഒഴിഞ്ഞാല്‍ വിലയിലെ ഈ ചാഞ്ചാട്ടത്തിന് ഒരു അറുതി വരും. സ്വര്‍ണത്തിന്റെ വില പതുക്കെ താഴേക്ക് തന്നെ പോകും.. പക്ഷേ ഇപ്പോള്‍ ആളുകള്‍ക്ക് സമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കാവുന്ന ഒരിടം സ്വര്‍ണം തന്നെയാണ്. അതുകൊണ്ടാണ് സ്വര്‍ണവില ഇത്തിരി കുറയുകയും അതിന്റെ പത്തിരട്ടി കയറുകയും ചെയ്യുന്നത്''.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്!











Click it and Unblock the Notifications