Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം തിളക്കം കുറഞ്ഞു; മലയാളികള്‍ മാറി ചിന്തിച്ചു, മെയ് മാസത്തില്‍ വില വര്‍ധിച്ചത് ഇത്രമാത്രം

കൊച്ചി: സ്വര്‍ണത്തിന് പഴയ തിളക്കമില്ലെന്ന് വിലയിരുത്തല്‍. വിലയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ മെയ് മാസത്തില്‍ സ്വര്‍ണത്തിന് സാധിച്ചില്ല. വെറും 1160 രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ മാസം കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇടയ്ക്ക് ഏറ്റക്കുറച്ചിലുകള്‍ വന്നെങ്കിലും മൊത്തം വില പരിശോധിച്ചാല്‍ കാര്യമായ മാറ്റമില്ല. ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ വര്‍ധനവ് മെയ് മാസത്തില്‍ ഉണ്ടായില്ല.

70000 രൂപയ്ക്ക് മുകളിലേക്ക് സ്വര്‍ണത്തിന്റെ പവന്‍ വില എത്തിയതോടെ മലയാളി ഉപഭോക്താക്കള്‍ മാറി ചിന്തിക്കുന്നു എന്ന് വ്യാപാരികള്‍ സൂചിപ്പിച്ചിരുന്നു. പുതിയ സ്വര്‍ണാഭരണം വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്നാക്കം പോയിട്ടുണ്ട്. അതേസമയം, ക്യാരറ്റ് കുറഞ്ഞ സ്വര്‍ണം വാങ്ങലും പഴയ സ്വര്‍ണം പുതുക്കലുമാണ് ആഭരണ വിപണിയിലെ പുതിയ ട്രെന്‍ഡ്.

gold price kerala in may month-

മെയ് ഒന്നിന് കേരളത്തില്‍ രേഖപ്പെടുത്തിയ പവന്‍ വില 70200 രൂപയായിരുന്നു. ഗ്രാമിന് 8775 രൂപയും. പിന്നീട് വലിയ മുന്നേറ്റം നടത്തി മെയ് എട്ടിന് ഗ്രാം വില 9130 രൂപയും പവന് 73040 രൂപയുമായി. മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇതായിരുന്നു. എന്നാല്‍ പിന്നീട് വില കുറയുന്നതാണ് കണ്ടത്. മെയ് 15ന് പവന്‍ വില 68880 രൂപയും ഗ്രാം വില 8610 രൂപയുമായി.

പിന്നീട് നേരിയ മുന്നേറ്റം നടത്തി മെയ് 31ന് ഒരു പവന്‍ സ്വര്‍ണത്തിന് 71360 രൂപയിലെത്തി. ഗ്രാമിന് 8920 രൂപയും. അതായത്, മെയ് ഒന്നിലെയും 31ലേയും പവന്‍ വിലയില്‍ ആകെ 1160 രൂപയുടെ വര്‍ധനവേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഗ്രാമിന് 145 രൂപയും വര്‍ധിച്ചു. ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഏപ്രില്‍ ഒന്നിന് പവന്‍ വില 68080 രൂപയും ഏപ്രില്‍ 30ന് 71840 രൂപയുമായിരുന്നു. അതായത്, 3760 രൂപ വര്‍ധിച്ചിരുന്നു.

ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 65800 രൂപയും കൂടിയ പവന്‍ വില 74320 രൂപയുമാണ്. വലിയ മുന്നേറ്റം ഏപ്രിലില്‍ കാഴ്ചവച്ച സ്വര്‍ണത്തിന് മെയ് മാസത്തില്‍ തിളക്കമുണ്ടായില്ല. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെ സ്വര്‍ണാഭരണത്തിന്റെ വില്‍പ്പനയില്‍ മങ്ങലുണ്ടായിട്ടുണ്ട്. ഇനിയും നേരിയ തോതില്‍ സ്വര്‍ണവില കൂടുമെന്ന് തന്നെയാണ് ജ്വല്ലറി വ്യാപാരികളുടെ നിരീക്ഷണം.

സ്വര്‍ണവില ഉയരാന്‍ കാരണം

ആഗോളതലത്തില്‍ ഉപയോഗിക്കുന്ന വസ്തു ആയതിനാലാണ് സ്വര്‍ണവില ഉയരുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നുണ്ട്. മറ്റു രംഗങ്ങളില്‍ ക്ഷീണം സംഭവിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചെയ്യുക. അതോടെ സ്വര്‍ണവില കൂടും. മാത്രമല്ല, ഓരോ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേന സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത സ്വര്‍ണവുമായി തട്ടിച്ചാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

രാജ്യാന്തരതലത്തില്‍ വിപണനം നടക്കുന്ന വസ്തു ആയതിനാല്‍ കേരളത്തിലെ മാത്രം കാര്യങ്ങള്‍, അല്ലെങ്കില്‍ ഇന്ത്യയിലെ മാത്രം കാര്യങ്ങള്‍ പരിശോധിച്ച് സ്വര്‍ണവില കണക്കാക്കാന്‍ സാധിക്കില്ല. ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികളുടെ സംഘടന ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.

വിവാഹ ആവശ്യത്തിന് സ്വര്‍ണം പുതിയത് വാങ്ങുന്ന രീതിയായിരുന്നു അടുത്ത കാലം വരെ. എന്നാല്‍ വില കുത്തനെ വര്‍ധിച്ചതോടെ പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്ന രീതിയിലേക്ക് മാറി. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് പുതിയ സ്വര്‍ണാഭരണങ്ങള്‍ ഇടത്തരം കുടുംബങ്ങള്‍ വിവാഹത്തിന് വേണ്ടി വാങ്ങുന്നത്. മാത്രമല്ല, പുതിയ തലമുറയിലെ കുട്ടികള്‍ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ ചോദിച്ചുവരുന്നു എന്നും വ്യാപാരികള്‍ പറയുന്നു. 18, 14 കാരറ്റുകളിലെ ആഭരണങ്ങളാണ് ഡെയ്‌ലി ഉപയോഗത്തിന് വേണ്ടി അവര്‍ വാങ്ങുന്നത്. ചെമ്പിന്റെ അളവ് അല്‍പ്പം കൂടുതലുള്ള ആഭരണങ്ങളാണിവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+