സ്വർണം പവന് വെറും 50,000 രൂപയ്ക്കുള്ളിൽ വാങ്ങാം..ഇക്കാര്യം പലർക്കും അറിയില്ലെന്ന് വ്യാപാരികൾ, ഗുണവും അറിയാം
സ്വർണാഭരണം എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ച് അത് 22 കാരറ്റ് സ്വർണമാണ്. എന്നാൽ വില കൂടി തുടങ്ങിയതോടെ കുറഞ്ഞ കാരറ്റ് ആഭരണങ്ങളിലേക്ക് ആളുകൾ മാറി തുടങ്ങി. അപ്പോഴും 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. 22 കാരറ്റ് സ്വർണ വിലയുടെ അടുത്ത് വരില്ലെങ്കിലും ഇന്ന് 18 ഉം 14 ഉം കാരറ്റ് ആഭരണങ്ങൾ വാങ്ങണമെങ്കിൽ പണം എറിയണം എന്ന കാര്യത്തിൽ തർക്കമില്ല.
അങ്ങനെയെങ്കിൽ 9 കാരറ്റ് ആഭരണം വാങ്ങിക്കൂടെ? 22 കാരറ്റ് സ്വർണത്തിൻ്റെ പകുതി വിലക്ക് ഇത് സ്വന്തമാക്കാം. പക്ഷെ 9 കാരറ്റിനെ കുറിച്ച് പലർക്കും അറിയാൻ പാടില്ലെന്നതാണ് പ്രധാന പ്രശ്നം. 9 കാരറ്റ് സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള അവബോധം രാജ്യത്ത് വളരെ കുറവാണെന്ന് ജ്വല്ലറിക്കാരും സമ്മതിക്കുന്നു. 2025 ജൂലൈ മുതൽ ഇന്ത്യയിൽ 9K സ്വർണത്തിന് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിരുന്നു. എന്നാൽ, കൺസ്യൂമർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (CERC) നടത്തിയ സർവേ പ്രകാരം, ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഇതിന്റെ സർട്ടിഫിക്കേഷനോ പരിശോധനാ മാനദണ്ഡങ്ങളോ അറിയില്ല. സർവേയിൽ പ്രതികരിച്ച 20% പേർക്ക് മാത്രമാണ് 9K സ്വർണ്ണത്തെക്കുറിച്ചും അതിന്റെ നിർബന്ധിത ഹാൾമാർക്കിംഗ് ആവശ്യകതയെക്കുറിച്ചും ധാരണയുണ്ടായിരുന്നതെന്ന് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു.

18K, 22K, 24K പോലുള്ള ഉയർന്ന പരിശുദ്ധിയുള്ള സ്വർണത്തിന് ഹാൾമാർക്ക് നിർബന്ധമാണെന്ന് ഏകദേശം 80% പേർക്കറിയാമായിരുന്നു. എന്നാൽ ഹാൾമാർക്കിന്റെ ഘടകങ്ങളായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) ലോഗോ, പരിശുദ്ധി നിലവാരം, വ്യാപാരിയുടെ തിരിച്ചറിയൽ അടയാളം, ഹാൾമാർക്കിംഗ് കേന്ദ്രത്തിന്റെ സ്റ്റാമ്പ് എന്നിവ കൃത്യമായി തിരിച്ചറിയാൻ പലർക്കും കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറക്ക ആൽഫാന്യൂമെറിക് ഹാൾമാർക്കിംഗ് യുണീക് ഐഡന്റിഫിക്കേഷൻ (HUID) നമ്പർ ഓരോ ഹാൾമാർക്ക് ചെയ്ത ആഭരണത്തിലുമുണ്ടായിരിക്കണമെന്ന് ചുരുക്കം ചിലർക്കേ അറിയാമായിരുന്നുള്ളൂ. സാങ്കേതിക പരിശോധനയെക്കാൾ വ്യാപാരിയിലുള്ള വിശ്വാസത്തെയാണ് ഉപഭോക്താക്കൾ പലപ്പോഴും ആശ്രയിക്കുന്നതെന്നും സർവേ കണ്ടെത്തി.
നഗരത്തിലെ പല ആഭരണക്കടകളിലും 9K ഹാൾമാർക്ക് വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് പരിമിതമാണെന്ന് പറയുകയാണ് . ജെം ആൻഡ് ജ്വല്ലറി ട്രേഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (GJTCI) ട്രഷറർ ജിഗർ പട്ടേൽ , 18K, 22K ആഭരണങ്ങളേക്കാൾ 9K സ്വർണ്ണാഭരണങ്ങളുടെ സ്റ്റോക്കും നിലവിൽ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ മാത്രമേ വ്യാപാരികൾ സാധാരണയായി വിശദാംശങ്ങൾ നൽകാറുള്ളൂ," പട്ടേൽ വ്യക്തമാക്കി. 9K ആഭരണങ്ങളിലെ ഹാൾമാർക്ക് നമ്പർ പോലുള്ള സൂക്ഷ്മ വിവരങ്ങൾ പോലും വ്യാപകമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. "കൂടുതൽ അവബോധം അത്യാവശ്യമാണ്," അദ്ദേഹം ഊന്നിപ്പറഞ്ഞു.
മഞ്ഞ സ്വർണ്ണത്തിനാണ് ഉപഭോക്താക്കൾക്കിടയിൽ മുൻഗണനയെങ്കിലും, 9K സ്വർണ്ണം റോസ് ഗോൾഡ്, വൈറ്റ് ഗോൾഡ് ഡിസൈനുകൾക്ക് അനുയോജ്യമാണെന്ന് വ്യാപാരികൾ പറയുന്നു. ശുദ്ധമായ സ്വർണ്ണത്തിന്റെ അളവ് കുറവായതിനാൽ, ഉയർന്ന കാരറ്റുള്ള സ്വർണ്ണത്തിന്റെ മഞ്ഞ തിളക്കം ഇതിനില്ല. ഈടും വിലക്കുറവുമാണ് ഇതിന്റെ പ്രധാന മേന്മകൾ.
അരലക്ഷം രൂപയ്ക്ക് വാങ്ങാം
കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 1.19 ലക്ഷമാണ്. ഇന്ന് 9 കാരറ്റ് ഒരു പവൻ വാങ്ങണമെങ്കിൽ പരമാവധി 50,000 രൂപ നൽകിയാൽ മതിയാകും. ഇത്ര കുറഞ്ഞ വിലക്ക് സ്വർണാഭാരം ലഭിക്കുമ്പോൾ എന്തിന് കൂടിയ തുകയ്ക്ക് 22 കാരറ്റ് സ്വർണം വാങ്ങണം അല്ലേ. പക്ഷേ നിക്ഷേപ താത്പര്യത്തോടെയാണെങ്കിൽ 9 കാരറ്റ് സ്വർണം വലിയ നഷ്ടമാകും കേട്ടോ.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില











Click it and Unblock the Notifications