സ്വര്‍ണവില വീണ്ടും കുറഞ്ഞു; വിപണിയില്‍ ട്വിസ്റ്റിന് കാരണം ഇതാണ്, പുതിയ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. രാവിലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം പിന്നെയും വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വില തുടര്‍ച്ചയായി കയറി വരികയായിരുന്നു. ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു അതിനിടെയാണ് വില താഴ്ന്നിരിക്കുന്നത്.
ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 11950 രൂപ, പവന്‍ വില 95600
18 കാരറ്റ് ഗ്രാം വില 9825 രൂപ, പവന്‍ വില 78600
14 കാരറ്റ് ഗ്രാം വില 7655 രൂപ, പവന്‍ വില 61240
9 കാരറ്റ് ഗ്രാം വില 4940 രൂപ, പവന്‍ വില 39520.

ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 11885 രൂപ, പവന്‍ വില 95080
18 കാരറ്റ് ഗ്രാം വില 9775 രൂപ, പവന്‍ വില 78200
14 കാരറ്റ് ഗ്രാം വില 7615 രൂപ, പവന്‍ വില 60920
9 കാരറ്റ് ഗ്രാം വില 4910 രൂപ, പവന്‍ വില 39280
ഇന്ന് രാവിലെ ഒരു ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും താഴ്ന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.03 ലക്ഷം ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം. പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താണിത്. എന്താണ് ഉച്ചയ്ക്ക് ശേഷം വില കുറയാനുള്ള കാരണം എന്ന് അറിയാമോ.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില മാറ്റം സംഭവിച്ചിട്ടില്ല. രാവിലെ 4200 ഡോളറില്‍ ആയിരുന്നു. ഉച്ചയ്ക്ക് ശേഷവും ഏകദേശം സമാനമായ വിലയിലാണ്. അതേസമയം, ഡോളര്‍ സൂചിക കുറഞ്ഞിട്ടുണ്ട്. 98.82 എന്ന നിരക്കിലാണ് സൂചിക. തുടര്‍ന്ന് രൂപ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. 89.98ലേക്ക് നിരക്ക് വര്‍ധിച്ചു. നേരത്തെ 90.52 വരെ രൂപ ഇടിഞ്ഞിരുന്നു.
രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍, രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ എല്ലാ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക. മുമ്പ് രാവിലെ മാത്രമാണ് വിലയില്‍ മാറ്റമുണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ മിക്ക ദിവസങ്ങളിലും രണ്ട് നേരം വില മറുന്നുണ്ട്.












Click it and Unblock the Notifications