Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; ഇതെങ്ങോട്ടാണ് പൊന്ന് താഴുന്നത്, 5640 രൂപയുടെ തകര്‍ച്ച, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇറക്കത്തിന്റെ വേഗം കൂട്ടി. വന്‍തോതില്‍ കയറി കുതിച്ചിരുന്ന സ്വര്‍ണം കഴിഞ്ഞ മൂന്ന് ദിവസമായി വില ഇടിയുകയാണ്. സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തിയ ശേഷമാണ് തുടര്‍ച്ചയായി കുറഞ്ഞുവരുന്നത്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ് വിപണിയിലെ പുതിയ ട്രെന്‍ഡ്. ഇനിയും കുറയട്ടെ എന്നാണ് ആഭരണം വാങ്ങുന്നവര്‍ പറയുന്നത്.

പവന്‍ വില 70000 വരെ ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ് അഭിപ്രായപ്പെട്ടത്. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ ഇനിയും സ്വര്‍ണവില കുറയുമെന്നും അവര്‍ പറയുന്നു. ഡോളറിന്റെ കരുത്ത് ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില വീണ്ടും ഇടിയും. വില കുതിക്കുമെന്ന് കരുതി വലിയ അളവില്‍ വാങ്ങിയവര്‍ക്ക് ഇപ്പോള്‍ ആശങ്ക സ്വാഭാവികമാണ്.

gold price kerala october 23

ഈ മാസം 21ന് ഒരു പവന്‍ സ്വര്‍ണത്തിന് 97630 രൂപയായിരുന്നു. അന്ന് വൈകീട്ട് പക്ഷേ 95760 രൂപയിലേക്ക് വീണു. 22ന് രാവിലെ 93280 രൂപയായി താഴ്ന്നു. വൈകീട്ട് 92320 രൂപയായി വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെ വില വീണ്ടും താഴ്ന്ന് 91720 രൂപയിലെത്തി. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണിപ്പോള്‍.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പുതിയ വില 9430 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 7350 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4750 രൂപയുമായി. എന്നാല്‍ വെള്ളിയുടെ വിലയില്‍ വലിയ ഇടിവ് കേരളത്തില്‍ രേഖപ്പെടുത്തിയതാണ് എടുത്തുപറയേണ്ടത്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. 165 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടത്.

5640 രൂപയുടെ നേട്ടം, ട്രംപ്-മോദി ചര്‍ച്ച ഇല്ല

മൂന്ന് ദിവസത്തിനിടെ കേരളത്തില്‍ 5640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇത്രയും ഇടിവ് കേരളത്തിലെ സ്വര്‍ണവിലയില്‍ സംഭവിക്കുന്നത് ആദ്യമായിട്ടാണ്. രാജ്യാന്തര വിപണിയില്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വേഗത്തില്‍ സ്വര്‍ണം താഴുകയാണ്. ശുഭകരമായ ചില കാര്യങ്ങള്‍ വിപണിയില്‍ സംഭവിക്കുന്നത് സ്വര്‍ണവില ഇനിയും കുറയുമെന്ന പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ തിരിച്ചടിയാകുന്ന ഘടകങ്ങളുമുണ്ട്.

ആസിയാന്‍ ഉച്ചകോടി മലേഷ്യയിലാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഉച്ചകോടിക്കിടെ ചര്‍ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ചുങ്കപ്പോര് നിലയ്ക്കുമെന്നും അതോടെ സ്വര്‍ണവില കുറയുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ മോദി ഉച്ചകോടിയില്‍ പങ്കെടുക്കില്ല എന്നാണ് പുതിയ വിവരം. പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും മലേഷ്യയിലെത്തുക.

എങ്കിലും അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചുങ്കം 15 ശതമാനമായി അമേരിക്ക കുറച്ചേക്കുമെന്നാണ് പുതിയ വിവരം. അങ്ങനെ സംഭവിച്ചാല്‍ വിപണിക്ക് ഊര്‍ജം പകരും. അതേസമയം, ചൈനയുമായി അമേരിക്ക ഉടക്ക് കൂട്ടുകയാണ്. ലോകത്തെ രണ്ട് പ്രധാന സാമ്പത്തിക ശക്തികള്‍ ഏറ്റുമുട്ടുന്നത് വിപണിക്ക് ആശങ്കയാണ്. ഈ പ്രശ്‌നത്തില്‍ കൂടി പരിഹാരം കണ്ടാല്‍ വിപണി കുതിക്കും. ഓഹരി വിപണിയിലും ഡോളറിലും കൂടുതല്‍ നിക്ഷേപം വരും. സ്വര്‍ണവില കുറയുകയും ചെയ്യും. എന്നാല്‍ ചൈനയുമായുള്ള പോര് ട്രംപ് അവസാനിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+