സ്വര്‍ണം എവിടെപോയി നില്‍ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം
കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് ഉച്ചയ്ക്ക് വലിയ തോതില്‍ വില കുറഞ്ഞു. രാവിലെ 2000 രൂപയില്‍ അധികം കുറഞ്ഞ പിന്നാലെയാണ് ഉച്ചയ്ക്ക് അത്രയും വില വീണ്ടും കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് മാത്രം 4000 രൂപയുടെ കുറവാണ് ഒരു പവന്മേല്‍ സംഭവിച്ചിരിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും വില കുത്തനെ വര്‍ധിപ്പിച്ചു. ഇതോടെ വന്‍കിട നിക്ഷേപകരുടെയും രാജ്യങ്ങളുടെയും ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം കൂടാനുള്ള സാധ്യതയില്‍ സ്വര്‍ണവില വീണ്ടും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിപണികളും കനത്ത നഷ്ടം നേരിടുന്നുണ്ട്.

സ്വര്‍ണവില ഇന്ന് രാവിലെ
22 കാരറ്റ് ഒരു പവന്‍ വില 113400
18 കാരറ്റ് ഒരു പവന്‍ വില 93200
14 കാരറ്റ് ഒരു പവന്‍ വില 72560
9 കാരറ്റ് ഒരു പവന്‍ വില 46800
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് ഒരു പവന്‍ വില 111400
18 കാരറ്റ് ഒരു പവന്‍ വില 91560
14 കാരറ്റ് ഒരു പവന്‍ വില 71280
9 കാരറ്റ് ഒരു പവന്‍ വില 45960.
രാവിലെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ഗ്രാമിന് 250 രൂപയും പവന് 2000 രൂപയും കുറഞ്ഞു. വെള്ളിയുടെ വിലയിലും ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 260 രൂപയാണ് പുതിയ വില. ഈ മാസം മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 15520 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്.
സ്വര്‍ണവില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ യുദ്ധം അമേരിക്കക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. മാത്രമല്ല, ക്രൂഡ് ഓയില്‍, വാതക മേഖല ആക്രമിക്കപ്പെട്ടതോടെ രണ്ടിനും വില ഉയരാന്‍ തുടങ്ങി. ഇത് എല്ലാ രാജ്യങ്ങള്‍ക്കും ഇറക്കുമതി ചെലവ് ഇരട്ടിയാക്കി. പണപ്പെരുപ്പം കുത്തനെ വര്‍ധിക്കുമോ എന്ന ആശങ്കയാണ് ബാക്കിയുള്ളത്.
കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണ് ഈ വിലയില്‍ എത്തുക. സ്വര്‍ണവില കുറഞ്ഞാല്‍ ആഭരണ വിപണി കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് പ്രതീക്ഷ. സ്വര്‍ണം പവന്‍ വില 80000 രൂപ വരെ എത്തുമെന്ന് പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്.












Click it and Unblock the Notifications