Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വൈകീട്ട് വന്‍ കുതിപ്പില്‍; കേരളത്തില്‍ വില മാറി, പവന് ഒന്നര ലക്ഷത്തിലേക്കോ?

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മാറി. രാവിലെ നേരിയ വില മുന്നേറ്റമാണ് രേഖപ്പെടുത്തിയത് എങ്കില്‍ വൈകീട്ട് വലിയ വില വര്‍ധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന് വൈകാതെ ഒന്നര ലക്ഷം രൂപയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ വിലക്കയറ്റം. ഇനിയും വില കയറാനുള്ള സാധ്യതയുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

ഷഹ്ബാസ് നേരത്തെ മക്കയില്‍ എത്തി; ഉര്‍ദുഗാന്‍ ഇന്ന്, 3 കാര്യങ്ങളില്‍ ഇറാന്‍ ഭയക്കണം, തുര്‍ക്കി പട വരുമോ?
ഷഹ്ബാസ് നേരത്തെ മക്കയില്‍ എത്തി; ഉര്‍ദുഗാന്‍ ഇന്ന്, 3 കാര്യങ്ങളില്‍ ഇറാന്‍ ഭയക്കണം, തുര്‍ക്കി പട വരുമോ?

അമേരിക്കയിലെ ജോലി അവസരങ്ങള്‍ കുറഞ്ഞതും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഡോളര്‍ മൂല്യത്തിലെ ഇടിവും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവുമെല്ലാമാണ് സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന് പറയാന്‍ കാരണം. ഡോളര്‍-രൂപ വിനിമയ മൂല്യം, ആഗോള വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.

gold price changed today evening august7

കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 13740, പവന്‍ വില 109920
18 കാരറ്റ് ഗ്രാം വില 11290, പവന്‍ വില 90320
14 കാരറ്റ് ഗ്രാം വില 8795, പവന്‍ വില 70360
9 കാരറ്റ് ഗ്രാം വില 5670, പവന്‍ വില 45360

വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു, ആ നടി ഇപ്പോഴും 'അവ്യക്തം'
വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചു, ആ നടി ഇപ്പോഴും 'അവ്യക്തം'

ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 13865, പവന്‍ വില 110920
18 കാരറ്റ് ഗ്രാം വില 11395, പവന്‍ വില 91160
14 കാരറ്റ് ഗ്രാം വില 8875, പവന്‍ വില 71000
9 കാരറ്റ് ഗ്രാം വില 5720, പവന്‍ വില 45760

നബിദിനം പ്രമാണിച്ച് യുഎഇ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തിന് ശേഷം ജോലിക്കെത്താം
നബിദിനം പ്രമാണിച്ച് യുഎഇ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തിന് ശേഷം ജോലിക്കെത്താം

ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ മാത്രമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ വൈകീട്ട് 1000 രൂപ വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 5500 രൂപയോളം ഒരു പവന് വര്‍ധിച്ചു എന്നതും എടുത്തു പറയണം. നിലവിലെ വിപണി സാഹചര്യം തുടര്‍ന്നാല്‍ ഇനിയും സ്വര്‍ണവില കൂടും. ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.20 ലക്ഷം രൂപ വരെ ചെലവ് വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+