Get Updates
Get notified of breaking news, exclusive insights, and must-see stories!

Akshaya Tritiya 2023: അക്ഷയ തൃതീയ: സ്വർണം വാങ്ങുന്നില്ലേ: ഇതാ ഓഫറുകള്‍, സ്വർണ നാണയം മുതല്‍ വൗച്ചറുകള്‍ വരെ

ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഉത്സവമാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് നമ്മുടെ നാട്ടില്‍ അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. ഉത്തരേന്ത്യയിലാണ് ഈ ആഘോഷം സജീവമായിരുന്നെങ്കിലും സ്വർണ വാങ്ങുന്നതിന്റെ കാര്യത്തിലെങ്കിലും കേരളത്തിലും അക്ഷയ തൃതീയ ദിവസം ഇന്ന് സജീവമാണ്.

ഐശ്വര്യവും ക്ഷേമവും സമ്പത്തും ഉറപ്പാക്കുന്നതിനായി ഈ ദിവസം സ്വർണമോ വെള്ളിയോ അങ്ങനെ മൂല്യമുള്ള എന്തും വാങ്ങിക്കാം. ഈ ദിവസം നടത്തുന്ന പ്രവർത്തനങ്ങൾ ഫലമുണ്ടാക്കുമെന്നും അവ ഒരിക്കലും കുറയാതെ വർധിച്ചുകൊണ്ടിരിക്കുമെന്നെല്ലാമാണ് വിശ്വാസം. ഈ വർഷം ഏപ്രില്‍ 22 നാണ് അക്ഷയ തൃതീയ വരുന്നത്. ഈ ദിവസത്തില്‍ കൂടുതല്‍ കച്ചവടം ലക്ഷ്യമിട്ട് നിരവധി ജ്വല്ലറികള്‍ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം ചില ഓഫറുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

 gold

ജോയ്ആലുക്കാസ്

10,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള വെള്ളി ആഭരണങ്ങൾ വാങ്ങുന്നതിന് ജോയ്ആലുക്കാസ് 500 രൂപയുടെ സമ്മാന വൗച്ചർ സൗജന്യമായി വാഗ്ദാനം ചെയ്യുന്നണ്ട്. കൂടാതെ, 50,000 രൂപയും അതിനുമുകളിലും വിലയുള്ള സ്വർണം, വജ്രാഭരണങ്ങൾ വാങ്ങുന്നതിന് യഥാക്രമം 1,000 രൂപയും 2,000 രൂപയും ഗിഫ്റ്റ് വൗച്ചറുകളും സ്ഥാപനം നൽകുന്നു.

ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും അതിന്റെ വെബ്‌സൈറ്റ് വഴിയും ഓഫർ ലഭ്യമാണ്. അക്ഷയ തൃതീയ ദിവസം മാത്രമല്ല 2023 ഏപ്രിൽ 23 വരെ ഓഫർ ബാധകമാണ്. എന്നാല്‍ ആഭരണങ്ങള്‍ മാത്രം വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഓവർ. സ്വർണ്ണ, വെള്ളി നാണയങ്ങൾ, കട്ടികള്‍ എന്നിവ വാങ്ങാനെത്തുന്നവർക്ക് ഓഫർ ലഭിക്കില്ല.

കാരറ്റ് ലെയ്ൻ

കാരറ്റ്‌ലെയ്ൻ വജ്രങ്ങൾക്ക് 20 ശതമാനം കിഴിവാണ് അക്ഷയ തൃതീയ ഉത്സവത്തോട് അനുബന്ധിച്ച് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡുകളിൽ 5 ശതമാനം കിഴിവും ലഭിക്കും. ഈ ഓഫർ 2023 ഏപ്രിൽ 22 വരെ മാത്രമാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക.

ഭീമ ജ്വല്ലേഴ്സ്

അക്ഷയ തൃതീയയോടനുബന്ധിച്ച് ഭീമയുടെ മുൻകൂർ ബുക്കിംഗ് അവസരങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 1,000 രൂപയിലാണ് ബുക്കിങ് ആരംഭിച്ചത്. 75,000 രൂപയ്ക്ക് മുകളിലുള്ള ബുക്കിംഗുകൾക്ക് നിങ്ങൾക്ക് സൗജന്യ സ്വർണ്ണ നാണയം ലഭിക്കും. ഈ ഓഫർ ഏപ്രിൽ 18 വരെ ലഭ്യമാണ്. എല്ലാ ഭീമ ജ്വല്ലേഴ്‌സ് സ്റ്റോറുകളിലും ഏപ്രിൽ 20 മുതൽ ഏപ്രിൽ 23 വരെ പ്രത്യേകം ഓഫറുകളുണ്ട്. സ്വർണ്ണത്തിന് ഗ്രാമിന് 650 രൂപ കിഴിവ്, പഴയ സ്വർണ്ണ എക്‌സ്‌ചേഞ്ചിൽ ഗ്രാമിന് 100 രൂപ അധികം, ഡയമണ്ട് വാങ്ങിക്കുമ്പോള്‍ 7,500 രൂപ കിഴിവും ഒരു കാരറ്റിന് 2 സ്വർണ്ണ നാണയങ്ങളും സൗജന്യം തുടങ്ങിയവയാണ് പ്രധാന ഓഫർ.

 gold

കല്യാണ്‍ ജ്വല്ലേഴ്സ്

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഗള്‍ഫിലെ ഷോറൂമിലും വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5000 ദിർഹത്തിന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ അര ഗ്രാം സ്വർണനാണയവും 5000 ദിർഹത്തിനു പ്രഷ്യസ്, അൺകട്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും ലഭിക്കും. 5000 ദിർഹത്തിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണനാണയം സ്വന്തമാക്കാം. മേയ് 30 വരെയാണ് ഓഫറുകളുടെ കാലാവധി.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 30,000 രൂപയുടെ ഓരോ പർച്ചേസിനും 100 മില്ലിഗ്രാമിന് തുല്യമായ സ്വർണനാണയം സമ്മാനമായി നൽകും. വജ്രം, രത്നം, പോൾക്കി ഡിസൈനുകൾക്ക് 250 മില്ലിഗ്രാം സ്വർണ്ണ നാണയത്തിന് തുല്യമായിരിക്കും. ഇതിന് പുറമെ എച്ച്‌ ഡി എ ഫ്‌ സി ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഓഫർ 2023 ഏപ്രിൽ 23 വരെ ബാധകമാണ്.

പിപി ജ്വല്ലേഴ്‌സ്

സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 40 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. "ദിനത്തിൽ മികച്ച വിൽപ്പനയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അക്ഷയ തൃതീയ വിൽപ്പന വിലക്കയറ്റത്തിന്റെ തടസ്സം മറികടക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ പരമ്പരാഗതമായി അക്ഷയ തൃതീയയിൽ സ്വർണ്ണം സ്വന്തമാക്കും, കുറഞ്ഞത് ഒരു ടോക്കൺ വാങ്ങലെങ്കിലും നടത്തും. ഇത് കണക്കിലെടുത്ത് എല്ലാ സ്വർണ്ണാഭരണങ്ങൾക്കും മേക്കിംഗ് ചാർജുകൾക്ക് 40% കിഴിവ് ഞങ്ങൾ നൽകുന്നു, "പിപി ജ്വല്ലേഴ്‌സ് ഡയറക്ടർ പവൻ ഗുപ്ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+