Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണം വാങ്ങാന്‍ പോകുകയാണോ..? ഒരു നിമിഷം; വില വലിയ തോതില്‍ കുറഞ്ഞേക്കുമെന്ന്; കാരണം ഇതാണ്

കണ്ണ് ചിമ്മി തുറക്കുന്ന വേഗതയില്‍ സ്വർണ്ണ വില മുന്നോട്ട് കുതിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പവന്‍ വില ഒരു ലക്ഷത്തിലേക്ക് അടുക്കാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ തള്ളിക്കളയുന്നില്ല. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, വിവിധ കേന്ദ്ര ബാങ്കുകളുടെ വലിയ തോതിലുള്ള വാങ്ങല്‍ തുടങ്ങിയവയാണ് സ്വർണ്ണ വിലയുടെ കുതിപ്പിന് പ്രധാനമായും ഇന്ധനം പകർന്നത്. എന്നാല്‍ വരും ദിവസങ്ങളിൽ സ്വർണ വിലയില്‍ കാര്യമായ ഇടിവ് ഉണ്ടാകുമെന്നാണ് മറ്റൊരു വിഭാഗം വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ചൊവ്വാഴ്ച അന്താരാഷ്ട്ര സ്വർണ വില 4,000 ഡോളർ/ഔൺസ് എന്ന റെക്കോർഡ് തൊട്ടതോടെ, ഈ സാമ്പത്തിക വർഷത്തിൽ 30 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ സ്ഥിതി ഇതിലും കൂടുതൽ മോശമാണ്. ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സ്വർണ വിലയില്‍ 37.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബറിലെ ആദ്യ 8 ദിവസങ്ങളിൽ മാത്രം വില 6 ശതമാനത്തോളം മുന്നോട്ട് കയറി.

gold-rate-small-

എന്നാൽ, ലാഭമെടുപ്പിന്റെ (പ്രോഫിറ്റ് ബുക്കിങ്) സൂചനകൾ കൂടുതല്‍ പ്രത്യക്ഷമാകുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിന്റെ അവസാനം, ഇസ്രായേൽ-ഹമാസ് സമാധാന ഉടമ്പടിയുടെ സാധ്യത, ഡോളർ ഇൻഡക്സിന്റെ ഉയർച്ച തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഡോളർ ഇൻഡക്സ് രണ്ട് മാസത്തെ ഉയരത്തിലെത്തി 99-ന് അടുത്ത് വ്യാപാരം നടക്കുന്നത് ലാഭമെടുപ്പിന് കാരണമാകുമെന്നും അവർ പറയുന്നു.

"ഈ ആഴ്ച ഡോളർ ഇൻഡക്സ് 1.27% ഉയർന്ന് 98.7-ൽ വ്യാപാരം നടക്കുന്നു. ഇത് സ്വർണത്തിലും വെള്ളിയിലും ലാഭമെടുപ്പിന്റെ ആദ്യ സൂചനയാണ്" എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ കമോഡിറ്റീസ് & കറൻസീസ് ഹെഡ് അനുജ് ഗുപ്ത പറയുന്നു. . യുഎസ് ആസ്ഥാനമായുള്ള അൽഗോ അനലിസ്റ്റും അരോറ റിപ്പോർട്ടിന്റെ രചയിതാവുമായ നിഗം അരോറയും ഇതിനോട് യോജിക്കുന്നു. "സ്വർണം അമിതമായി കുതിക്കുകയാണ്, അതിനാൽ ഒരു തിരുത്തൽ സാധ്യമാണ്" എന്ന് അദ്ദേഹം പറഞ്ഞു.

ഡോളറിന്റെ ശക്തിപ്പെടൽ, യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിന്റെ അവസാനം, ഒക്ടോബറിലെ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കാത്ത തീരുമാനം എന്നിവയാണ് അരോറ ചൂണ്ടിക്കാട്ടുന്ന പ്രധാന തീരുമാനങ്ങള്‍. ഇതിനു പുറമെ, ഫ്രാൻസിലും ജപ്പാനിലും ബോണ്ട് യീൽഡുകൾ ഉയരുന്നത് സ്വർണ വിലയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഫ്രാൻസിലെ പുതിയ ഗവൺമെന്റ് ബജറ്റ് പാസാക്കിയാൽ അല്ലെങ്കിൽ ജപ്പാനിലെ വരാനിരിക്കുന്ന പ്രധാനമന്ത്രി ഫിസ്കൽ പോളിസി നിയന്ത്രണത്തിലാക്കി ബാങ്ക് ഓഫ് ജപ്പാനെ പലിശ നിരക്കുകളിൽ സമ്മർദ്ദം ചെലുത്താതിരുന്നാലും സ്വർണ വിലയില്‍ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

സ്വർണത്തിനൊപ്പം വെള്ളി വിലയും സ്ഥിരമായി ഉയരുന്നുണ്ട്. അരോറയുടെ അഭിപ്രായത്തിൽ, വെള്ളി സ്വർണത്തിന്റെ 1.7 മടങ്ങ് വേഗത്തിൽ നീങ്ങും. അതായത്, വിലയിടിവ് ഉണ്ടായാൽ വെള്ളിയിൽ അത് 1.7 മടങ്ങ് വേഗത്തിലാകും. കുത്തനേയുള്ള വർധനവ് ആയതിനാല്‍ വിലയിടുവും കടുത്തതാകുമെന്നാണ് പ്രതീക്ഷ.

വിലയിടിയുമെങ്കിലും അത് ദീർഘകാലത്തേക്ക് തുടരണം എന്നില്ല. "സ്വർണത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ഇപ്പോഴും പോസിറ്റീവാണ്, എന്നാൽ ഹ്രസ്വകാലത്തിൽ 30 ശതമാനം വർധനവ് ഉണ്ടായതിനാൽ തിരുത്തൽ തള്ളിക്കളയാനാവില്ല. 10-15 ശതമാനം തിരുത്തൽ ഓവർബോട്ട് മാർക്കറ്റിന് ആരോഗ്യകരമാണ്, 1970കളിലെയും 2000കളിലെയും ബുൾ മാർക്കറ്റുകളിൽ സമാനമായ സാഹചര്യം കണ്ടിട്ടുണ്ട്" ക്വാണ്ടം എഎംസിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ചിരാഗ് മേഹ്ത പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+