Get Updates
Get notified of breaking news, exclusive insights, and must-see stories!

'പത്രാസിന് സ്വര്‍ണം ധരിക്കുന്ന അമ്മമാരേ, കാതോ കയ്യോ ഉണ്ടാകില്ല'; അനൗണ്‍സ്‌മെന്റ് വൈറല്‍

സ്വര്‍ണവില സകല റെക്കോര്‍ഡുകളും ഭേദിച്ച് 91000 രൂപ കടന്നിരിക്കെ ജനങ്ങളില്‍ ആവേശവും ആശങ്കയും. സ്വര്‍ണം വാങ്ങുന്നത് ചിന്തയില്‍ പോലും ഇല്ലാത്തവര്‍ക്ക് യാതൊരു ആശങ്കയുടേയും വകയില്ല. എന്നാല്‍ വിവാഹ ചടങ്ങുകള്‍ അടുത്തവര്‍ക്ക് ആശങ്കയാണ്. പലരും നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. ചിലര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങാമെന്ന കരുതലിലാണ്. ഒരു ഒരുക്കവും നടത്താത്തവര്‍ ആധിയിലും.

രണ്ട് വര്‍ഷം മുമ്പ് 40000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഇന്ന് ഇരട്ടിയിലധികം വര്‍ധിച്ചിരിക്കുന്നു. വില ഒന്നര ലക്ഷത്തിലേക്ക് എത്തുമെന്ന പ്രചാരണങ്ങളുമുണ്ട്. അതിനിടെയാണ് മറ്റൊരു ആശങ്ക. മലയാളി സ്ത്രീകള്‍ സാധാരണ സ്വര്‍ണാഭരണം ധരിച്ച് പുറത്തിറങ്ങുന്നവരാണ്. പേരിനെങ്കിലും ആഭരണം ധരിക്കാത്തവര്‍ തുലോം തുച്ഛം.

gold jewellery women should careful

ചെറിയ കുട്ടികള്‍ക്കും ആഭരണങ്ങളുണ്ടാകാം. അതുകൊണ്ടുതന്നെ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്. സര്‍ക്കാരോ ഔദ്യോഗിക ഏജന്‍സികളോ അല്ല ഈ മുന്നറിയിപ്പ് നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ അനൗണ്‍സ്‌മെന്റാണ് വൈറലായിരിക്കുന്നത്. ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിച്ച് വാട്‌സാപ്പുകളില്‍ ഇത് ഷെയര്‍ ചെയ്യുന്നവരും നിരവധിയാണ്.

''പ്ലീസ് ഇത് സമൂഹത്തിനുള്ള ഒരു സന്ദേശമാണ്. സ്വര്‍ണവില ദിവസംതോറും ഉയരുന്ന സാഹചര്യത്തില്‍ ചെയ്ത അനൗണ്‍സ്‌മെന്റ് ആണ്. പറ്റുന്നവര്‍ക്ക് സ്വീകരിക്കാം. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം'' എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പ്. വില കൂടിയ സാഹചര്യത്തില്‍ പത്രാസിന്റെ പുറത്ത് സ്വര്‍ണം ധരിച്ച് പുറത്തിറങ്ങുന്ന അമ്മാമാരും ഉമ്മമരും സഹോദരിമാരും ജാഗ്രത പാലിക്കണം... എന്ന് തുടങ്ങുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ആഭരണങ്ങള്‍ ധരിച്ച് പുറത്തുപോകുന്നവര്‍ ശ്രദ്ധിക്കണം. വില കൂടിയതിനാല്‍ പിടിച്ചുപറി സാധ്യതയുണ്ട്. കാതോ കൈയ്യോ നഷ്ടപ്പെടുക വരെ സംഭവിച്ചേക്കാം. സുരക്ഷ സ്വയം ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതുവരെ പിടിച്ചുപറി, അക്രമ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജനങ്ങളില്‍ ആശങ്കയുണ്ട് എന്ന് തെളിയിക്കുന്നതാണ് വ്യാപകമായ പങ്കുവയ്ക്കല്‍.

ആശങ്കയില്ലാതെ സ്വര്‍ണം വാങ്ങാന്‍ ഇതാണ് വഴി

ആഭരണം വാങ്ങി ധരിക്കുമ്പോഴും വീട്ടില്‍ സൂക്ഷിക്കുമ്പോഴുമാണ് ആശങ്ക. എന്നാല്‍ ആഭരണം ബാങ്കിലോ മറ്റോ സൂക്ഷിക്കുന്നത് വഴി ആധി ഒഴിവാക്കാം. അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിങ് ഗോള്‍ഡ് ബോണ്ടുകളോ ഗോള്‍ഡ് ഇടിഎഫുകളോ വാങ്ങാം. ഈ രണ്ട് ഇടപാടും നേരിട്ട് കൈയ്യില്‍ സ്വര്‍ണം വാങ്ങുന്നതല്ല. പകരം ഡിജിറ്റല്‍ ഇടപാടാണ്.

സ്വര്‍ണം ഒരു ഗ്രാം ഒരു യൂണിറ്റ് എന്ന കണക്കിലാണ് ഗോള്‍ഡ് ഇടിഎഫ് ഇടപാട്. ഓഹരി വിപണിയിലെ പോലെ ഏത് സമയവും വാങ്ങുകയും വില്‍ക്കുകയുമാകാം. മാര്‍ക്കറ്റ് വില ലഭിക്കും. സോവറിങ് ഗോള്‍ഡ് ബോണ്ട് ചുരുങ്ങിയത് അഞ്ച് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കാന്‍ സാധിക്കുക. ആറ് മാസം തോറും പലിശ ലഭിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+