Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പിന്നെ എങ്ങനെ വാങ്ങാതിരിക്കും; ഒരു മാസത്തിനിടെ വന്ന മാറ്റം കണ്ടോ, ട്രെന്‍ഡ് അല്‍പ്പം മാറി

കൊച്ചി: സ്വര്‍ണവില അറിയാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കുറവാണ്. ഓരോ ദിവസവും സ്വര്‍ണവില കുതിച്ചുയരുന്നത് തന്നെയാണ് ഇതിന്റെ കാരണം. വാങ്ങാന്‍ ആഗ്രഹിക്കുന്നവരും അല്ലാത്തവരും സ്വര്‍ണവില എത്രയായി എന്ന് നോക്കും. സ്വര്‍ണം ഏതൊരാളുടെ ജീവിതത്തിലും നിര്‍ണായക പങ്കുവഹിക്കുന്നു എന്നതും ഒരു കാരണമാണ്.

ഒരു കാലത്ത് ആഭരണം മാത്രമായി കണ്ടിരുന്ന സ്വര്‍ണം ഇപ്പോള്‍ നിക്ഷേപ മാര്‍ഗമായും മാറിയിരിക്കുന്നു. അതുകൊണ്ട് സ്വര്‍ണവില കൂടുന്നത് ആഭരണ വില്‍പ്പന കൂടിയത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. സ്വര്‍ണത്തിലുള്ള നിക്ഷേപം കൂടിയത് കൊണ്ടാണ്. രാജ്യങ്ങളും ബാങ്കുകളും നിക്ഷേപകരും വ്യക്തികളുമെല്ലാം സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്...

gold price changes in one month-

സ്വര്‍ണം, ഡോളര്‍, ഓഹരി വിപണി എന്നീ മൂന്ന് നിക്ഷേപങ്ങളാണ് ലോകത്ത് പ്രധാനമായുമുള്ളത്. മറ്റ് രണ്ടും ഇടിയുമ്പോള്‍ സ്വര്‍ണം കുതിച്ചുയരും. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79560 രൂപയാണ്. ദിവസവും 500 അല്ലെങ്കില്‍ 600 രൂപ കൂടിവരുന്നു എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്ന മാറ്റം. കഴിഞ്ഞ 30 ദിവസത്തിനിടെ മാത്രം 4500 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള മാറ്റം പരിശോധിച്ചാല്‍ 6360 രൂപ വര്‍ധിച്ചു.

ആഭരണം വാങ്ങുന്ന പോലെ അല്ല നിക്ഷേപകര്‍ സ്വര്‍ണം വാങ്ങുന്നത്. ലാഭം മാത്രം ലക്ഷ്യമിട്ടാണ്. ആഭരണം വാങ്ങുന്നവര്‍ക്ക് വില കൂടിയാലും അലങ്കാരത്തിനാണ് പ്രധാന്യം. എങ്കിലും അവശ്യഘട്ടത്തില്‍ വിറ്റിട്ടോ ബാങ്കില്‍ പണയം വച്ചോ പണമാക്കി ഉപയോഗിക്കാമെന്ന കരുതലുമുണ്ടാകും. ആഭരണം വാങ്ങുന്നത് സാമ്പത്തിക വീക്ഷണത്തില്‍ നോക്കിയാല്‍ നഷ്ടമാണ്. വാങ്ങുമ്പോഴുള്ള മൂല്യമല്ല വില്‍ക്കുമ്പോള്‍ ലഭിക്കുക.

ഈ വില മാറ്റം നോക്കൂ

ആഗസ്റ്റ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73200 രൂപയായിരുന്നു. ആഗസ്റ്റ് 6 ആയപ്പോഴേക്കും 75040 രൂപയായി. ആഗസ്റ്റ് 31 ആയപ്പോള്‍ പവന്‍ വില 76960 രൂപയിലെത്തി. സെപ്തംബര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന്‍ നിരക്ക് 77640 രൂപയാണ്. ഇന്ന് 79560 രൂപയും. ഒരു മാസത്തിനിടെ 4500 രൂപയും 35 ദിവസത്തിനിടെ 6360 രൂപയും വര്‍ധിച്ചതിനാല്‍ സ്വര്‍ണത്തിന്റെ മുന്നേറ്റം വ്യക്തമാണ്.

ഈ ലാഭം തന്നെയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതും. വില എത്ര കൂടിയാലും സ്വര്‍ണവില്‍പ്പന തുടരുമെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. പക്ഷേ, അത് ആഭരണമായി മാത്രമാകില്ല എന്ന് ചുരുക്കം. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ്. നിക്ഷേപകര്‍ ചെയ്യുന്നത് സ്വന്തം സാമ്പത്തിക അടിത്തറ ശക്തമാക്കുകയാണ്.

അതിനിടെയാണ്, പലിശ നിരക്ക്, രാജ്യാന്തര സംഘര്‍ഷങ്ങള്‍, താരിഫ് പോര്, വ്യാപാര കമ്മി, ഡോളര്‍-രൂപ കറന്‍സി മൂല്യം എന്നിവയെല്ലാം സ്വര്‍ണത്തെ സ്വാധീനിക്കുന്നത്. ഏത് തരത്തിലുള്ള ആശങ്ക വിപണിയെ ബാധിച്ചാലും സ്വര്‍ണവില കൂടും. കാരണം, പ്രതിസന്ധി ഘട്ടത്തില്‍ വിറ്റ് വേഗം പണമാക്കി മാറ്റാന്‍ സാധിക്കുന്നത് സ്വര്‍ണമാണ് എന്നതു തന്നെ കാരണം. അതിന് പുറമെയാണ് ഓരോ രാജ്യങ്ങളും കരുതല്‍ ധനം ഡോളറില്‍ നിന്ന് മാറി സ്വര്‍ണമാക്കി മാറ്റുന്നത്. ഇതും സ്വര്‍ണവില ഇനിയും കൂടുമെന്ന സൂചന നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+