സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, തിരിച്ചടിച്ചത് ഇന്ത്യന്‍ രൂപ, ഇന്നത്തെ പവന്-ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. സമീപകാലത്ത് ഒറ്റയടിക്ക് ഇത്രയും രൂപ ഉയരുന്നത് ആദ്യമാണ്. ചില ദിവസങ്ങളില്‍ രണ്ട് സമയങ്ങളിലായി വില വലിയ തോതില്‍ കുതിച്ചിരുന്നു. പിന്നീട് നേരിയ ഇടിവ് വരികയും ചെയ്തു. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വലിയ വില മാറ്റം സംഭവിച്ചിട്ടില്ല. എന്നിട്ടും കേരളത്തില്‍ വന്‍തോതില്‍ വര്‍ധിച്ചു.
സാധാരണ രാജ്യാന്തര വിപണിയില്‍ വില ഉയരുമ്പോഴാണ് കേരളത്തിലും സ്വര്‍ണവില കൂടുക. എന്നാല്‍ ഇന്ന് രാജ്യാന്തര വിപണിയില്‍ വലിയ മാറ്റമില്ല. ഏറെ നാളായി 4000-4100 ഡോളറിന് ഇടയിലാണ് ഔണ്‍സ് വില. ഇന്നത്തെ വില 4065 ഡോളറാണ്. എന്നാല്‍ ഇന്ത്യയില്‍ വില കൂടാന്‍ കാരണം രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 170 രൂപയാണ് വര്‍ധിച്ചത്. പവന് 1360 രൂപയും. 18 കാരറ്റ് ഗ്രാമിന് 140 രൂപ വര്‍ധിച്ചു. 14 കാരറ്റ് ഗ്രാമിന് 110 രൂപ കൂടി. 9 കാരറ്റ് ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞു. ഡോളര്‍ മൂല്യം വര്‍ധിച്ചതാണ് ഇതിന് കാരണം. ഡോളര്‍ മൂല്യം വര്‍ധിക്കുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ രൂപ മൂല്യം ഇടിഞ്ഞതോടെ വില കൂടുകയാണ് ചെയ്തത്.
ഡോളര്‍ സൂചിക ഏറെ കാലത്തിന് ശേഷം 100.20 എന്ന നിരക്കിലെത്തി. ഇന്ത്യന്‍ രൂപ സര്‍വകാല വീഴ്ചയായ 89.64 എന്ന നിരക്കിലേക്ക് മൂക്കുകുത്തി. ഡോളര്‍ മൂല്യം കൂടുമ്പോള്‍ യുവാന്‍, പൗണ്ട്, യൂറോ, യെന്‍ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ മൂല്യം ഇടിയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്യും. എന്നാല്‍ സമാനമായ തോതില്‍ ഇന്ത്യന്‍ രൂപയും ഇടിഞ്ഞതോടെയാണ് ഇന്ത്യയില്‍ വില കൂടാന്‍ കാരണം. ഇന്ത്യന്‍ രൂപ മൂല്യം വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും.
കേരളത്തില്‍ ഇന്ന് ഒരു പവന് (8 ഗ്രാം) സ്വര്‍ണത്തിന്റെ വില
22 കാരറ്റ്-92280 രൂപ
18 കാരറ്റ്- 75920 രൂപ
14 കാരറ്റ്- 59120 രൂപ
9 കാരറ്റ്- 38160 രൂപ
ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില
22 കാരറ്റ്-11535 രൂപ
18 കാരറ്റ്- 9490 രൂപ
14 കാരറ്റ്- 7390 രൂപ
9 കാരറ്റ്- 4770 രൂപ
വെള്ളിയുടെ ഗ്രാം വില 163 രൂപ.
-
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications