Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇങ്ങനെ വാങ്ങൂ, 57000 രൂപ ഈസിയായി പോക്കറ്റിൽ കിടക്കും..ഒരു പവന് ആകെ വരുന്നത് 40,000ത്തിൽ താഴെ

സ്വർണ വിപണിയിൽ ട്രെന്റുകൾ മാറിമറിയുകയാണ്. ഒരു കാലത്ത് 22 കാരറ്റ് സ്വർണത്തെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ ഇവയെ കൈവിട്ട് മൂല്യം കുറഞ്ഞ ആഭരണങ്ങളിലേക്ക് മാറുകയാണ്, പ്രത്യേകിച്ച് 14 കാരറ്റ്, 9 കാരറ്റ് ആഭരണങ്ങളിലേക്ക്. വില വർധനവ് തന്നെയാണ് പ്രധാന വില്ലൻ. സ്വർണ വില കൈപൊള്ളിക്കുമ്പോൾ എന്തുകൊണ്ടാണ് ആളുകൾ14 കാരറ്റ്, 9കാരറ്റ് സ്വർണം വാങ്ങാൻ തയ്യാറാകുന്നതെന്ന് വിശദമായി പരിശോധിക്കാം. ഒപ്പം 22 കാരറ്റ് സ്വർണാഭാരണങ്ങൾക്ക് പകരം കുറഞ്ഞ മൂല്യമുള്ള ആഭരണങ്ങൾ വാങ്ങുമ്പോഴുള്ള ലാഭവും വിശദമായി അറിയാം.

24 കാരറ്റ് സ്വർണമാണ് ശുദ്ധമായ സ്വർണം. 22 കാരറ്റിൽ 91.6% സ്വർണവും ബാക്കി ഭാഗം അലോയ് ലോഹവും ഉൾപ്പെടുന്നു. 18 കാരറ്റ് സ്വർണത്തിൽ 75 ശതമാനമാണ് സ്വർണം. 9 കാരറ്റിൽ 37.5 ശതമാനവും.

goldk2-

'ഉപഭോക്താക്കൾ അവരുടെ ആവശ്യങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ച് 18 കാരറ്റ്, 14കാരറ്റ്, 9 കാരറ്റ് ആഭരണങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സ്വർണത്തിലും വജ്രത്തിലും ഒരുപോലെ ഇത്തരത്തിൽ കുറഞ്ഞ മൂല്യത്തിലുള്ള ആഭരണങ്ങൾ ആളുകൾക്ക് ലഭിക്കുന്നുണ്ട്. 22K സ്വർണത്തെ അപേക്ഷിച്ച് ഇതിന്റെ ശുദ്ധിയുടെ അളവ് കുറവാണെങ്കിലും, ഇവയ്ക്ക് ഡിമാന്റ് ഏറുന്നുണ്ട്', സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡിയും സിഇഒയുമായ സുവങ്കർ സെന്നിനെ ഉദ്ധരിച്ച് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.

റെക്കോർഡ് നിലവാരത്തിലുള്ള വിലവർദ്ധനവ് മൂല്യം കൂടിയ രത്‌നങ്ങളുടെ ബിസിനസ് 20-25 ശതമാനം വരെ വർദ്ധിപ്പിച്ചുവെന്നും ഈ മുന്നേറ്റം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അളവിന്റെ കാര്യത്തിൽ 12-15 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ പഴയ സ്വർണം നൽകി പുതിയ ആഭരണങ്ങൾ വാങ്ങുന്ന പ്രവണത കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 25 ശതമാനം വർധിച്ചു. ഇത് ഇറക്കുമതി കുറയുന്നതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ടൈറ്റൻ, കല്യാൺ, സെൻകോ തുടങ്ങിയ പ്രമുഖ ജൂവലറി സ്ഥാപനങ്ങളുടെ രണ്ടാം പാദത്തിലെ ബിസിനസ്സ് റിപ്പോർട്ടുകൾ മിതമായ ഉത്സവകാല ആവശ്യകതയും ഭാരം കുറഞ്ഞതും കല്ലുപതിച്ചതുമായ ആഭരണ വിഭാഗങ്ങളുടെ ഡിമാന്റ് വർധിച്ചതുമാണ് കാണിക്കുന്നത്. മികച്ച ഉൽപ്പന്ന മിശ്രണവും സ്റ്റോക്ക് മാനേജ്‌മെന്റും കാരണമാണ് ഇവരുടെ ലാഭം സ്ഥിരമായി നിലനിൽക്കുന്നത്. ഉയർന്ന വില തുടരുന്നത് വിൽപ്പനയുടെ അളവിനെ ബാധിക്കുമെങ്കിലും, പ്രീമിയം ഡിസൈനുകളിലൂടെയും ബ്രാൻഡ്-അധിഷ്ഠിത ആവശ്യകതകളിലൂടെയും ലാഭക്ഷമതയെ ഇത് പിന്തുണയ്ക്കും',ഓഗ്‌മോണ്ടിന്റെ ഗവേഷണ വിഭാഗം തലവൻ രേനിഷാ ചൈനാനി അഭിപ്രായപ്പെട്ടു:

9 കാരറ്റ് സ്വർണത്തിന്റെ ഡിമാന്റ് ഉയരുന്നു

9 കാരറ്റ് സ്വർണത്തിൽ 37.5 ശതമാനം ശുദ്ധമായ സ്വർണമാണ് അടങ്ങിയിരിക്കുന്നത്. ബാക്കി 62.5 ശതമാനം വെള്ളിയും ചെമ്പും സിങ്കും നിക്കലും ചേർന്നതാണ്. ഈ ലോഹമിശ്രിതം ആഭരണങ്ങൾക്ക് കൂടുതൽ ഈട് നൽകാൻ സഹായിക്കും. സ്വർണത്തിന്റെ അളവ് കുറവായതുകൊണ്ട് തന്നെ ഇവയ്ക്ക് 22 കാരറ്റ് സ്വർണത്തെക്കാൾ വില വളരെ കുറവാണ്.

ഇന്നത്തെ 9 കാരറ്റ് ആഭരണങ്ങളുടെ വില അറിയാം

സ്വർണവില നിരീക്ഷിക്കുന്ന വെബ്സൈറ്റായ goldcalculator.in പ്രകാരം, ഇന്ന് ഡൽഹിയിൽ 10 ഗ്രാം 9K കാരറ്റ് സ്വർണത്തിന് ഏകദേശം 45,389.96 രൂപയാണ് വില. 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും ചേർത്തായിരിക്കും പവന് വില നൽകേണ്ടി വരിക. ഈ നിരക്ക് വെച്ച് കണക്ക് കൂട്ടിയാൽ ഒരു പവൻ ആഭരണത്തിന് കേരളത്തിൽ വില 36,000 രൂപയോളം വരും.

ഇന്നത്തെ സ്വർണത്തിന്റെ വില എത്രയാണ്?

9 കാരറ്റ് സ്വർണം പോലെ, 14 കാരറ്റ് സ്വർണാഭരണങ്ങൾക്കും വലിയ പ്രചാരമാണ് ഇപ്പോൾ ലഭിക്കുന്നത്. gold-rate.co.in അനുസരിച്ച് ഡൽഹിയിൽ 10 ഗ്രാം 14 കാരറ്റ് സ്വർണത്തിന് ഏകദേശം 75,760.00 രൂപയാണ് വില. ഇതിൽ സാധാരണ ജിഎസ്ടി നിരക്കുകളും പണിക്കൂലിയും ഉൾപ്പെടുന്നില്ല. മിക്ക പ്രമുഖ ബ്രാൻഡുകളും 14 കാരറ്റം ഭാരം കുറഞ്ഞ ആഭരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+