2 പവൻ സ്വർണം ഇനി 1 ലക്ഷത്തിന് കിട്ടുമോ? ആഭരണപ്രേമികളെ കാത്തിരിക്കുന്നത് വൻ ലോട്ടറി? എല്ലാം ഇന്ന് അറിയാം
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളത്തിൽ സ്വർണ വില പവന് 1.33 ലക്ഷം തൊട്ടത്. ഇതോടെ സ്വർണം ഈ വർഷം തന്നെ പവന് 2 ലക്ഷമാകുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ ശക്തമായി. എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി മാർച്ച് മുതൽ സ്വർണ വില കിതച്ചു. പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണക്കുതിപ്പിന് തടയിട്ടത്.
സാധാരണ ഗതിയിൽ പ്രതിസന്ധി കാലത്ത് സ്വർണം സുരക്ഷിത നിക്ഷേപമാണ്. എന്നാൽ ഇറാൻ-യു.എസ് സംഘർഷത്തോടെ എണ്ണ വില കുതിച്ചത് സ്വർണത്തിന് തിരിച്ചടിയാവുകയായിരുന്നു. ലോകത്തിലെ എണ്ണ വ്യാപാരത്തിൻ്റെ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചതാണ് ക്രൂഡ് ഓയിൽ വിലയെ മുകളിലേക്ക് നയിച്ചത്. ക്രൂഡ് വില ഉയരുമ്പോൾ ഡോളറിൻ്റെ മൂല്യം വർധിക്കും. ഇത് സ്വർണത്തെ കൈവിട്ട് ഡോളറിൽ നിക്ഷേപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. സ്വാഭാവികമായും വില കുറയും.

ഫെബ്രുരിയിൽ അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സിന് 5500 ഡോളർ ഉണ്ടായിരുന്ന സ്വർണ വില നിലവിൽ 4300 ഡോളറിൽ എത്തി നിൽക്കുകയാണ്.1200 ഡോളറോളമാണ് സ്വർണത്തിന് ഇക്കാലയളവിൽ കുറഞ്ഞത്. എന്നിരുന്നാലും ആഭരണപ്രേമികളെ സംബന്ധിച്ച് ഈ കണക്ക് ഒട്ടും ആശ്വാസമല്ല. പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച്.
ആഗോള വിപണിയിൽ 4300 ഡോളറിലേക്ക് വില ഇടിഞ്ഞെങ്കിലും കേരളത്തിൽ ഇപ്പോഴും പവൻ വില ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ 1.12 ലക്ഷമാണ് ഇന്ന് നിരക്ക്. അതായത് ജി എസ് ടിയും പണിക്കൂലിയും എല്ലാം ചേർത്ത് 1.27 ലക്ഷമെങ്കിലും വരും ഒരു പവന്. വില ഒരു ലക്ഷം കടന്നതോടെ തന്നെ സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം അപ്രാപ്യമായി. വില 1 ലക്ഷത്തിൽ കുറയാതെ സാധാരണക്കാർ ജ്വല്ലറികളിലേക്ക് എത്തില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
സ്വർണം 1 ലക്ഷത്തിന് താഴേക്ക് പോകുമോ?
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയാൽ സ്വർണം 1 ലക്ഷത്തിന് താഴേക്ക് വീഴാനുള്ള സാധ്യതയുണ്ട്. യുഎസിൽ പണപ്പെരുപ്പം ശക്തമാണ്. ഇതിനെ പിടിച്ചുകെട്ടാൻ ഫെഡ് റിസർവ് നിരക്ക് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാത്രി 11.30യ്ക്കാണ് ഫെഡ ്പണനയ യോഗം നടക്കുന്നത്. യോഗത്തിൽ 25 ബേസിസ് പോയിൻ്റെങ്കിലും ഉയർത്താനുള്ള സാധ്യത ഉണ്ട്. അത്തരമൊരു നിർണായക പ്രഖ്യാപനം യുഎസ് ഫെഡ് നടത്തിയാൽ സ്വർണ വില കുത്തനെ താഴേക്ക് പോകും.
അതായത് രാജ്യാന്തര വിപണിയിൽ ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻ വില 80,000 വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
2 പവൻ ഒരു ലക്ഷത്തിന് ലഭിക്കുമോ
സ്വർണ വില കുത്തനെ കുറഞ്ഞാലും ഇനി 50,000 എന്ന പഴയ നിലയിലേക്ക് വില എത്തില്ലെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. ഡി-ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇത് സ്വർണ ഡിമാൻ്റ് വീണ്ടും ഉയർത്തും. അതുകൊണ്ട് തന്നെ വില വലിയ നിലയിൽ ഇടിയില്ലെന്ന് മാത്രമല്ല ഈ വർഷം അവസാനത്തോടെ സ്വർണം വീണ്ടും കുതിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


Click it and Unblock the Notifications
