Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 2ശതമാനം ഇടിഞ്ഞു; അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? ആഭരണപ്രേമികൾക്ക് ആശ്വാസം

ഫെബ്രുവരി 28-ന് യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം സ്വർണവിലയിൽ 9 ശതമാനത്തിലധികം ഇടിവുണ്ടായി. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകളിലേക്ക് കടന്നതോടെ സ്വർണത്തിന് വീണ്ടും കരുത്തേറി. വില പെട്ടെന്ന് തന്നെ കുതിച്ചുയർന്ന് തുടർങ്ങി. കേരള വിപണിയിലെ കണക്കുകൾ പരിശോധിച്ചാൽ വലിയ ഇടിവിന് ശേഷം കഴിഞ്ഞ ആഴ്ച സ്വർണ വിലയിൽ 1400 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഇന്ന് വീണ്ടും വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇസ്ലാമാബാദിൽ നടന്ന ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകൾ ധാരണയിലെത്താതെ പരാജയപ്പെട്ടതാണ് സ്വർണത്തിന് തിരിച്ചടിയായത്.

ആഗോള വിപണിയിൽ ഇന്ന് സ്വർണ വില 2 ശതമാനം ഇടിഞ്ഞു. നിലവിൽ 4650 ഡോളറിലാണ് ഔണ്‍സിന് വ്യാപാരം പുരോഗമിക്കുന്നത്.ബ്രെൻ്റ് ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതോടെയാണ് അമൂല്യ ലോഹങ്ങൾക്ക് വില കുതിച്ചത്. തിങ്കളാഴ്ചത്തെ ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 103.24 ഡോളറിലെത്തി. അതായത് 8.4% വർദ്ധനവ്.

goldjwelleryimage2-17

മധ്യേഷ്യയിലെ സാഹചര്യങ്ങൾ ഇപ്പോൾ കൂടുതൽ വഷളാകുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ ഇറാനു പണം നൽകി കടന്നുപോകുന്ന കപ്പലുകളെ തടയുമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.. പേർഷ്യൻ ഗൾഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഈ തന്ത്രപ്രധാനമായ പാതയിലൂടെ ലോകത്തിൻ്റെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്നുണ്ട്.

അതിനിടെ.യുദ്ധത്തിൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങളുടെ ആദ്യ സൂചനകൾ എന്ന നിലയിൽ, മാർച്ചിൽ യുഎസിലെ പണപ്പെരുപ്പം ഏകദേശം നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വെള്ളിയാഴ്ച പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രതിമാസ വർദ്ധനവിൻ്റെ ഏകദേശം മുക്കാൽ ഭാഗവും ഇന്ധനവിലയിലെ റെക്കോർഡ് ഉയർച്ചയാണ്. പണപ്പെരുപ്പം ഉയരുമ്പോൾ കേന്ദ്രബാങ്ക് പലിശ നിരക്ക് കുറക്കില്ല. ഇത് സ്വർണത്തിന് വീണ്ടും തിരിച്ചടിയാകും.

വരും ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാടുമെന്ന സൂചനയാണ് എൻറിച്ച് മണി സിഇഒ ആർ പൊന്മുടി പങ്കുവെയ്ക്കുന്നത്. ദൈനംദിന ഘടനയനുസരിച്ച് സ്വർണ്ണം 4,650-4,600 ഡോളറിന്റെ പ്രധാന പിന്തുണ നിലവാരത്തിന് മുകളിലാണ് നിലനിൽക്കുന്നത്. വില താഴാനുള്ള സമ്മർദ്ദം കുറയുന്നതായും വില വീണ്ടും ഉയരാൻ വെമ്പൽ കൊള്ളുകയാണെന്നുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തായാലും സ്വർണ വില 4300 ഡോളർ വരെ താഴാനുള്ള സാധ്യത കാണുന്നുണ്ട്. അവിടെ നിന്ന് വീണ്ടും ഡിമാൻ്റെ ഉയരുകയും അതുവഴി വില വർധിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ സ്വർണ വില

നിലവിൽ ഒരു പവൻ സ്വർണത്തിന് 1.12 ലക്ഷമാണ് വില. ആഗോള വിപണിയിൽ ഔണ്‍സ് വില 4300 ഡോളർ ആയാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 11,790 രൂപയാകും കേരളത്തിൽ വില, പവൻ വില 94,320 രൂപയാകും. അതായത് ഇനി അരപവൻ 25000ത്തിന് വാങ്ങാമെന്ന ആഗ്രഹമൊക്കെ മാറ്റി വെയ്ക്കേണ്ടി വരുമെന്ന് സാരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+