സ്വര്‍ണവില വീണ്ടും കുതിച്ചു; ഇനി പിടിച്ചാല്‍ കിട്ടില്ല, ഉച്ചയ്ക്ക് വില മാറി, കൈയ്യിലുള്ള ആഭരണം വില്‍ക്കല്ലേ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം മാറി. രാജ്യാന്തര വിപണിയില്‍ വലിയ കുതിപ്പ് സ്വര്‍ണവിലയിലുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും സ്വര്‍ണവില കുതിച്ചേക്കും. ഇന്ന് രാവിലെ ആയിരത്തില്‍ അധികം രൂപയുടെ വില വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും വില മാറിയത്.
വെനസ്വേലയിലെ സംഭവവികാസങ്ങളാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി പറയുന്നത്. കൊളംബിയ, മെക്സിക്കോ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയത് വിപണിയില്‍ വീണ്ടും ആശങ്ക പരത്തുകയാണ്. അതുകൊണ്ടാണ് വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്ന് പറയാന്‍ കാരണം. നിലവിലെ സാഹചര്യത്തിന്റെ മറപിടിച്ച് സ്വര്‍ണവില ഉയര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ടത്രെ.

രാജ്യാന്തര വിപണിയില്‍ ഇന്ന് രാവിലെ 4410 ഡോളറായി ഔണ്‍സ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് 4440 ഡോളറിലേക്ക് കുതിച്ചു. ഇതാണ് കേരള വിപണിയില്‍ ഉച്ചയ്ക്ക് ശേഷം വില മാറാന്‍ കാരണം. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 250 രൂപയില്‍ തുടരുകയാണ്. എന്നാല്‍ സ്വര്‍ണം കുതിക്കുകയും ചെയ്തു. രൂപയുടെ മൂല്യത്തിലും നേരിയ വ്യതിയാനം ഉണ്ടായിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണ വില
22 കാരറ്റ് ഗ്രാം വില 12595, പവന് വില 100760
18 കാരറ്റ് ഗ്രാം വില 10355, പവന് വില 82840
14 കാരറ്റ് ഗ്രാം വില 8065, പവന് വില 64520
9 കാരറ്റ് ഗ്രാം വില 5205, പവന് വില 41640
കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 12635, പവന് വില 101080
18 കാരറ്റ് ഗ്രാം വില 10390, പവന് വില 83120
14 കാരറ്റ് ഗ്രാം വില 8090, പവന് വില 64720
9 കാരറ്റ് ഗ്രാം വില 5220, പവന് വില 41760
സ്വര്‍ണവില ഇനിയും കുതിക്കുമെന്ന സൂചനയുള്ളതിനാല്‍ കൈയ്യിലുള്ള ആഭരണം വില്‍ക്കാതിരിക്കുന്നതാണ് ഉചിതം. സാമ്പത്തിക പ്രതിസന്ധിയുള്ളവര്‍ കൈവശമുള്ള സ്വര്‍ണം വിറ്റ് പണമാക്കാന്‍ ഈ അവസരം ഉപയോഗിച്ചേക്കാം. എന്നാല്‍ ഇനിയും വില കൂടാന്‍ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ കാത്തിരുന്നാല്‍ ഇനിയും ഉയര്‍ന്ന വില കിട്ടും.
-
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത്












Click it and Unblock the Notifications