സ്വര്‍ണവില ഞെട്ടിച്ചു; ഉച്ചയ്ക്ക് വന്‍ കുതിപ്പ്, ഇന്ന് മാത്രം 5240 വര്‍ധിച്ചു, ഇറാന്‍-ഇസ്രായേല്‍ പോരില്‍ ഇളകി
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്ക് വന്‍ കുതിപ്പ്. രാവിലെ 2000 രൂപയില്‍ അധികം ഉയര്‍ന്ന പിന്നാലെ ഉച്ചയ്ക്ക് 3000 രൂപയോളം കൂടി. ഇനി സ്വര്‍ണവില വച്ചടി ഉയരുമെന്നാണ് വിവരം. ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയതാണ് വിപണിയെ ഇളക്കിയത്. ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്.
ഇസ്രായേല്‍-അമേരിക്കന്‍ സൈനികര്‍ സംയുക്തമായിട്ടാണ് ഇറാനിലെ 30 ഇടങ്ങളില്‍ ആക്രമണം നടത്തിയത്. ഇറാന്‍ പ്രത്യാക്രമണവും തുടങ്ങി. ഇതോടെ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. തൊട്ടുപിന്നാലെ സ്വര്‍ണ വിലയും കുതിക്കുകയാണ്. യുദ്ധം വേഗത്തില്‍ പ്രതിഫലിക്കുന്നത് എണ്ണ-സ്വര്‍ണം വിപണിയിലായിരിക്കും. പിന്നാലെ അവശ്യവസ്തുക്കളുടെ വിലയും കൂടും.

കേരളത്തില്‍ ഇന്ന് രാവിലെ ഒരു ഗ്രാമിന് 290 രൂപയും പവന് 2320 രൂപയുമാണ് വര്‍ധിച്ചത്. ഉച്ചയ്ക്ക് ഗ്രാമിന് 365 രൂപയും പവന് 2920 രൂപയും വര്‍ധിച്ചു. ഇതോടെ ഇന്ന് മാത്രം 5200 രൂപയില്‍ അധികം കൂടി. ഇനിയും വില കൂടുമെന്നാണ് വിവരം. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാന യാത്രയും വെല്ലുവിളി നിറഞ്ഞതാകും. പശ്ചിമേഷ്യ ആശങ്കയിലാകുന്നതോടെ ലോക വിപണി തകിടം മറിയാനാണ് സാധ്യത.
ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 15100, പവന്‍ വില 120800
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12405, പവന്‍ വില 99240
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9660, പവന്‍ വില 77280
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 3225, പവന്‍ വില 49800
ഉച്ചയ്ക്ക് രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 15465, പവന്‍ വില 123720
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12705, പവന്‍ വില 101640
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9890, പവന്‍ വില 79120
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 6375, പവന്‍ വില 51000.
ഇറാനെതിരായ നീക്കം തുടരുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറയുന്നത്. നാല് ദിവസം നീളുന്ന ആക്രമണമാണ് പദ്ധതി എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. തൊട്ടുപിന്നാലെ 30 മിസൈലുകള്‍ ഇസ്രായേലിലേക്ക് തൊടുത്തു വിടുകയും ചെയ്തു. ഇത് തടയാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. അതായത്, സംഘര്‍ഷം തുടരുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണം, ക്രൂഡ് ഓയില്‍ വില ഉയരും.












Click it and Unblock the Notifications