സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ വീണു; വില്‍ക്കാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി, പുതിയ പവന്‍ വില
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഇന്ന് രണ്ട് തവണ വില കുറഞ്ഞു. രാവിലെ 360 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 1280 രൂപ കൂടി താഴ്ന്നു. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുറയും എന്നാണ് വിവരം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുകയാണ്.
ഏതൊരു വസ്തുവിന്റെ കാര്യത്തിലും പറയുന്നത് പോലെ ഡിമാന്റ്, സപ്ലൈ ആണ് സ്വര്‍ണവിലയിലും പ്രധാനം. ആവശ്യക്കാര്‍ കൂടുമ്പോള്‍ വില കൂടും. ആവശ്യക്കാര്‍ കുറയുമ്പോള്‍ വില കുറയും. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറവാണ്. പലരും വിറ്റഴിക്കുകയും ചെയ്യുന്നു. വിപണിയില്‍ വലിയ മാറ്റം വരുന്നു എന്ന തോന്നലാണ് ഇതിന് കാരണം.

ഡോളര്‍ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിയുകയാണ്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാനമാണ് രൂപ-ഡോളര്‍ മൂല്യ വ്യത്യാസം. അതിന് പുറമെ പരിഗണിക്കുന്ന കാര്യമാണ് ആഗോള വിപണിയിലെ സ്വര്‍ണവില. ഈ മൂന്ന് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.
കേരളത്തില്‍ രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് പവന്‍ വില 116720
18 കാരറ്റ് പവന്‍ വില 95880
14 കാരറ്റ് പവന്‍ വില 74680
9 കാരറ്റ് പവന്‍ വില 48160.
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് ഗ്രാം വില 14430, പവന്‍ വില 115440
18 കാരറ്റ് ഗ്രാം വില 11855, പവന്‍ വില 94840
14 കാരറ്റ് ഗ്രാം വില 9235, പവന്‍ വില 73880
9 കാരറ്റ് ഗ്രാം വില 5955, പവന്‍ വില 47640.
ഈ മാസം ഏറ്റവും ഉയര്‍ന്ന പവന്‍ വില 1.26 ലക്ഷമായിരുന്നു. ഇവിടെ നിന്നാണ് 11000 രൂപയുടെ കുറവ് വന്നിരിക്കുന്നത്. ഇനിയും വില കുറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നു ചില വിപണി നിരീക്ഷികര്‍ സൂചിപ്പിക്കുന്നു. വില കുറയുന്നതില്‍ വ്യാപാരികളും ഉപഭോക്താക്കളും സന്തോഷത്തിലാണ്. വില കുറഞ്ഞാല്‍ മാത്രമാണ് സ്വര്‍ണവിപണിയില്‍ പഴയ പോലെ വ്യാപാരം നടക്കുക.
യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാനാണ് എല്ലാ സര്‍ക്കാരുകളും ശ്രമിക്കുന്നത്. വന്‍കിട നിക്ഷേപങ്ങള്‍ നടക്കില്ല. പണപ്പെരുപ്പം കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ഈ വേളയില്‍ പലിശ നിരക്ക് ബാങ്കുകള്‍ കൂട്ടിയേക്കും. ഇത് മുന്‍കൂട്ടി കണ്ട് ബാങ്ക് നിക്ഷേപത്തില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള നീക്കം നിക്ഷേപകരും നടത്തുന്നു. കൂടാതെ ഡോളര്‍ കരുത്ത് കൂടുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാണ്.












Click it and Unblock the Notifications