സ്വര്‍ണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; പൊന്നിന് എന്തുപറ്റി? ഇന്ന് മാത്രം 4000 രൂപയുടെ ഇടിവ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വൈകീട്ട് വീണ്ടും കുറഞ്ഞു. രാവിലെ വലിയ തോതില്‍ വില കുറഞ്ഞ ശേഷമാണ് വൈകീട്ടും വില കുറഞ്ഞത്. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് നല്ല വാര്‍ത്തയാണ്. ഇതേ ട്രെന്‍ഡ് വിപണിയില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും. ഇത് കൂടുതല്‍ ഉപഭോക്താക്കളെ ജ്വല്ലറിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ആശങ്കയില്‍ തുടരുകയാണ്. ശക്തമായ മുന്നറിയിപ്പുമായി ട്രംപ് ഒടുവില്‍ രംഗത്തുവന്നിട്ടുണ്ട്. ഇറാനും അമേരിക്കയും പരസ്പരം ആക്രമിച്ചതിന് ശേഷമാണ് ട്രംപിന്റെ ഭീഷണി. ഇത് യുദ്ധം തുടരുമെന്ന സൂചനയായി വിപണി കാണുന്നു. ഇതോടെയാണ് സ്വര്‍ണം വിറ്റഴിച്ച് കൂടുതല്‍ പേര്‍ കാത്തിരിക്കുന്നത്. ബാങ്ക്, ബോണ്ട് നിക്ഷേപങ്ങള്‍ക്കാണ് ഇപ്പോള്‍ പലരും താല്‍പ്പര്യം കാണിക്കുന്നത്.

രാവിലെ 3160 രൂപയാണ് ഒരു പവന്മേല്‍ കുറഞ്ഞത്. വൈകീട്ട് 800 രൂപയും കുറഞ്ഞു. സമീപദിവസങ്ങളില്‍ ഒരു ദിവസം ഇത്രയും ഉയര്‍ന്ന ഇടിവ് ആദ്യമാണ്. യുദ്ധ സാഹചര്യം നിലനിന്നാല്‍ ഇനിയും വില കുറയും. എന്നാല്‍ സമാധാന ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഖത്തറും പാകിസ്താനും ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം പവന്‍ വില 109160
18 കാരറ്റ് സ്വര്‍ണം പവന്‍ വില 89720
14 കാരറ്റ് സ്വര്‍ണം പവന്‍ വില 69880
9 കാരറ്റ് സ്വര്‍ണം പവന്‍ വില 45040
ഇന്ന് വൈകീട്ട് വീണ്ടും വില മാറി
22 കാരറ്റ് സ്വര്‍ണം പവന്‍ വില 108360
18 കാരറ്റ് സ്വര്‍ണം പവന്‍ വില 89040
14 കാരറ്റ് സ്വര്‍ണം പവന്‍ വില 69360
9 കാരറ്റ് സ്വര്‍ണം പവന്‍ വില 44720
ആഗോള വിപണിയിലും സ്വര്‍ണവില കുറയുകയാണ്. ഡോളര്‍ മൂല്യം കൂടുന്നു. രൂപയുടെ മൂല്യം കുറയുന്നു. ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഡോളര്‍ മൂല്യം ഉയരാന്‍ കാരണം. ക്രൂഡ് ഓയില്‍ ഇടപാട് നടക്കുന്നത് ഡോളറിലാണ്. ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ കൂടുതല്‍ ഡോളര്‍ ആവശ്യമായി വരും. അതാണ് ഡോളറും ക്രൂഡ് ഓയിലും ഒരേ ദിശയില്‍ നീങ്ങുന്നത്. എന്നാല്‍ ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറും സ്വര്‍ണവും വ്യത്യസ്ത ദിശയിലാണ് സഞ്ചരിക്കുന്നത്.















Click it and Unblock the Notifications