Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം പവന് 65000 രൂപയ്ക്ക് കിട്ടും, ലാഭം 15000: പക്ഷെ ഈ വിട്ടുവീഴ്ച്ക്കും നിങ്ങളും തയ്യാറാകണം

സംസ്ഥാനത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വിലയില്‍ വലിയ കുതിപ്പാണ് അനുഭവപ്പെട്ടത്. തുടർച്ചായ നാല് ദിവസത്തെ വർധനവിനെ തുടർന്ന് വില മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു. വിലയില്‍ വർധനവ് ഉണ്ടാകാത്തതിനെ തുടർന്ന് ഇന്നലത്തെ നിരക്കായ പവന് 73040 എന്ന നിരക്കിലാണ് ഇന്നും വില്‍പ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനമാണ് കേരള വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്ന് പവന് 71360 രൂപ എന്ന നിരക്കിലായിരുന്നു കേരളത്തിലെ സ്വർണ വിപമി ആരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം രണ്ട് തവണയാണ് വിലയില്‍ വർധനവ് ഉണ്ടായത്. രണ്ടാം തിയതി രാവിലെ പവന് 240 രൂപയാണ് കൂടിയതെങ്കില്‍ ഉച്ചയോടെ ഒറ്റയടിക്ക് 880 രൂപയുടെ വർധനവ് ഉണ്ടായി. ഇതോടെ രണ്ടാം തിയതി മാത്രം വിലയിലുണ്ടായത് 1120 രൂപയുടെ കുതിപ്പ്. അടുത്തിടെയുണ്ടായ ഏറ്റവും വലിയ കുതിപ്പുകളിലൊന്നായും മാറി.

gold-rate-small

റെക്കോർഡ് കുതിപ്പിന് തൊട്ടടുത്ത ദിവസം വിരാമം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് തകർത്തുകൊണ്ട് ജൂണ്‍ 3 ന് വിലയില്‍ 160 രൂപയുടേയും 5 ന്, അതായത് ഇന്നലെ 320 രൂപയുടേയും വർധനവ് ഉണ്ടായി. അതായത് ഈ മാസം ഇതുവരെ ഒരു പവന്‍ സ്വർണത്തിന് രേഖപ്പെടുത്തിയത് 1680 രൂപയുടെ വർധനവ്. നിലവിലെ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ സ്വർണ വിലയില്‍ ഇനിയും വർധനവ് ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പവന് 73040 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണമായി വാങ്ങണമെങ്കില്‍ 78000 ത്തിലേറെ രൂപ മുടക്കേണ്ടി വരും. വിപണി വിലയോടൊപ്പം പണിക്കൂലി, ജി എസ് ടി, ഹാള്‍മാർക്കിങ് ചാർജ് തുടങ്ങിയവ നല്‍കേണ്ടി വരും. നിലവില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും പണിക്കൂലിയായി നല്‍കേണ്ടി വരും. ഡിസൈന്‍ അനുസരിച്ച് ഇത് മുകളിലേക്ക് ഉയരും. അതായത് കൂടിയ ഡിസൈന് കൂടതല്‍ പണിക്കൂലി നല്‍കണം.

വില വർധനവില്‍ നിന്ന് ആശ്വാസം നേടാനായി 22 കാരറ്റിന് പകരം 18 കാരറ്റിലെ ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു പവന്‍ 18 കാരറ്റ് സ്വർണം വാങ്ങുമ്പോള്‍ 59440 രൂപയാണ് നല്‍കേണ്ടത്. ഈ നിരക്കില്‍ ഒരു പവന്‍ ആഭരണം വാങ്ങുകയാണെങ്കില്‍ പണിക്കൂലി അടക്കം 65000 രൂപവരെ നല്‍കേണ്ടി വരും. അതായത് മൂല്യത്തില്‍ അല്‍പം വിട്ടു വീഴ്ച്ചക്ക് തയ്യാറായാല്‍ 22 കാരറ്റിന്റെ വിലയേക്കാള്‍ 15000 രൂപ കുറവിന് ആഭരണം വാങ്ങാന്‍ സാധിക്കും.

അതേസമയം 22 കാരറ്റ് തന്നെ നിങ്ങള്‍ വാങ്ങണമെങ്കില്‍ ജ്വല്ലറികള്‍ നല്‍കുന്ന അഡ്വാന്‍സ് ബുക്കിങ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ബുക്ക് ചെയ്യുമ്പോഴുള്ള വിലക്ക് തന്നെ വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇനി വാങ്ങുമ്പോള്‍ ബുക്ക് ചെയ്ത സമയത്തേക്കാള്‍ വിപണി വില കുറവാണെങ്കില്‍ കുറഞ്ഞ വിലയ്ക്കും സ്വർണം ലഭിക്കും. നിലവില്‍ സ്വർണ വില പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തില്‍ പല ജ്വല്ലറികളും അഡ്വാന്‍സ് ബുക്കിങിന് കൂടുതല്‍ ഉപാധികള്‍ വെക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന വില ഏപ്രില്‍ 22 ലെ 74320 രൂപയാണ്. അന്താരാഷ്ട്ര തലത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും സ്വർണ വില ഉയരുന്ന പശ്ചാത്തലത്തില്‍ ഒരു പക്ഷെ സ്വർണ വില അടുത്ത് തന്നെ പുതിയ ഉയരങ്ങള്‍ താണ്ടാനുള്ള സാധ്യതയും ശക്തമാണ്. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ഔൺസിന് 3,350 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും പിന്നീട് 3,360 ഡോളറിന് മുകളിലേക്ക് കയറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+