അന്ന് 2 പവന്‍ സ്വർണം വാങ്ങിയെങ്കില്‍ ഇന്ന് 50000 ലാഭമായി പോക്കറ്റില്‍ കിടന്നേനെ; ഓഹരിയേക്കാള്‍ ലാഭം
കാലവും സാങ്കേതികവിദ്യയും അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെങ്കിലും മനുഷ്യർക്ക് സ്വർണത്തോടുള്ള പ്രണയം ഒരിക്കലും മങ്ങുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളായി, സ്വർണം മൂല്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായി ലോകത്ത് നിലനിൽക്കുന്നു. മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ സ്വർണത്തിന്റെ മൂല്യം മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നു.
പുരാതന ഈജിപ്ഷ്യൻ, റോമൻ, ഇന്ത്യൻ സംസ്കാരങ്ങളിൽ സ്വർണം സമ്പത്തിന്റെ മാത്രമല്ല ദൈവികതയുടെയും പ്രതീകമായിരുന്നു. ഇന്ത്യയുടെ മാത്രം കാര്യത്തിലേക്ക് വരികയാണെങ്കില്‍ സ്വർണം വെറുമൊരും സമ്പത്ത് എന്നതിനേക്കാള്‍ സാംസ്കാരികവും മതപരവുമായ പ്രാധാന്യം വഹിക്കുന്നു. വിവാഹങ്ങൾ, ഉത്സവങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവയിൽ സ്വർണാഭരണങ്ങൾ പരമ്പരാഗതമായി തന്നെ അഭിവാജ്യ ഘടകമായി തുടരുന്നു.

സ്വർണത്തോടുള്ള ആളുകളുടെ അടങ്ങാത്ത മോഹത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സമ്പത്ത് എന്ന നിലയില്‍ അത് പുലർത്തുന്ന സ്ഥിരതയാണ്. സ്റ്റോക്ക് മാർക്കറ്റുകളും ക്രിപ്റ്റോകറൻസികളും ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുമ്പോൾ, സ്വർണം "സുരക്ഷിത നിക്ഷേപ" (safe-haven asset) ആയി കണക്കാക്കപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധികളിലോ ഭൂരാഷ്ട്രീയ അനിശ്ചിതത്വങ്ങളിലോ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നു, കാരണം അതിന്റെ മൂല്യം സ്ഥിരമായി നിലനിൽക്കുന്നു.
സ്വർണം ഒരു നിക്ഷേപ മാർഗം എന്നതിനോടൊപ്പം തന്നെ അത് ഒരു സാമ്പത്തിക സുരക്ഷാവലയം ആയിട്ടുമാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾ-യുദ്ധങ്ങൾ, പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം-എല്ലാം സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു. കൂടാതെ, ബാങ്കുകളും സർക്കാരുകളും സ്വർണം കരുതൽ ശേഖരമായി (reserve asset) ഉപയോഗിക്കുന്നു, ഇത് അതിന്റെ ആഗോള മൂല്യം വർധിപ്പിക്കുന്നു.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇവയില്‍ വലിയൊരു ഭാഗവും ആഭരണങ്ങളായി വീടുകളിലേക്ക് എത്തുന്നു. ആളുകള്‍ സ്വർണത്തെ അത്യധികം സ്നേഹിക്കുന്നുവെങ്കിലും സർക്കാർ ഇതിനോട് അത്ര പ്രീതി കാണിക്കുന്നില്ലെന്നതാണ് സത്യം. വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നതിനാൽ, ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വർധിപ്പിക്കുന്നു. അതേസമയം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത കാലത്തായി വലിയ തോതില്‍ സ്വർണമാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം സ്വർണ്ണ വില 35% ൽ അധികം ഉയർന്നു. ഏപ്രിൽ 22ന് കുറിച്ച ഗ്രാമിന് 9,290 രൂപയും പവന് 74320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ് നിരക്ക്. അതിനുശേഷം വിലകൾ അല്പം കുറഞ്ഞു. ആഭ്യന്തരമായും അന്തർദേശീയമായും സ്വർണ്ണ വിലയിലുണ്ടായ ഈ അതിശയകരമായ വർധനവ് ഈ കാലയളവിൽ സ്വർണ്ണ മ്യൂച്വൽ ഫണ്ടുകൾക്ക് വൻ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചു. സ്വർണത്തിലെ നിക്ഷേപം ആളുകളെ ഒരിക്കലും ചതിച്ചിട്ടില്ലെന്ന ചരിത്രം സ്വർണം ഇത്തവണയും കാത്തു സൂക്ഷിച്ചു.
കഴിഞ്ഞ വർഷത്തെ ഗോൾഡ് മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം നോക്കുമ്പോൾ, 39 ഫണ്ടുകളുടെ ശരാശരി വരുമാനം ഏകദേശം 25% ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ ശരാശരി 24.79 ശതമാനവും, 5 വർഷത്തിനുള്ളിൽ 13.23 ശതമാനവും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 11.65 ശതമാനവുമാണ് വരുമാനം നല്‍കിയത്.
അതായത് 2024 മെയ് മാസത്തില്‍ 52000 രൂപ കൊടുത്ത് രണ്ട് പവന്‍ സ്വർണം വാങ്ങിയ ഒരു വ്യക്തിക്ക് റെക്കോർഡ് നിരക്ക് സമയത്ത് ലഭിക്കുമായിരുന്ന ലാഭം ഏകദേശം 50000 രൂപയായിരുന്നു. എന്നാല്‍ താരതമ്യേന, ലാർജ് ക്യാപ് ഫണ്ടുകളുടെ വിഭാഗത്തിലെ ശരാശരി വരുമാനം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 9.48 ശതമാനവും, 5 വർഷത്തിനുള്ളിൽ 23.44 ശതമനാവും 10 വർഷത്തിനുള്ളിൽ 12.36 ശതമാനവുമായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടുകളേക്കാൾ മികച്ച വരുമാനം നൽകിയിട്ടുണ്ടെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു. അതേസമയം 5, 10 വർഷങ്ങളിൽ, ലാർജ് ക്യാപ് ഫണ്ടുകളാണ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്.
-
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
പഴയ സ്വർണം വിൽക്കാനുണ്ടോ? വാങ്ങാനാകാതെ ജ്വല്ലറികൾ, സ്വർണവില കുറഞ്ഞിട്ടും പുതിയ പ്രതിസന്ധി -
സ്വർണ വില എത്രത്തോളം ഉയരും? ഈ കണക്ക് കേട്ടാൽ ആഭരണപ്രേമികളുടെ നെഞ്ച് തകരും -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട് -
തിരിച്ചുവരവിന് ശ്രമിച്ച് സ്വര്‍ണം... ഒന്നും ചെയ്യാനാകാതെ വെള്ളി; 2025 ലെ കുതിപ്പൊക്കെ വെറുതയായോ? -
സ്വര്‍ണവില ഗ്രാമിന് 33000 രൂപ, അതും രണ്ട് വര്‍ഷത്തിനുള്ളില്‍..! പവന് 2.60 ലക്ഷം!! -
സ്വർണ വില ദുബായിലും കുത്തനെ ഇടിഞ്ഞു; പവന് കേരളത്തിലേതിനേക്കാൾ കുറവ്..ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ -
7000 രൂപ കുറഞ്ഞ് സ്വര്‍ണം, 20000 രൂപയിടിഞ്ഞ് വെള്ളി; സ്വര്‍ണവും വെള്ളിയും ഇപ്പോള്‍ തന്നെ വാങ്ങണോ? -
സ്വര്‍ണ പണയ വായ്പയ്ക്ക് ഇന്ത്യയില്‍ ആളുണ്ട്; കണ്ണുവെച്ച് ആഗോള കമ്പനികള്‍, ഓഹരികള്‍ വാങ്ങുന്നു












Click it and Unblock the Notifications